Home
News

BSNL നൽകുന്ന 600 രൂപയിൽ താഴെ വിലയും ദിവസവും 5 ജിബി വരെ ഡാറ്റയുള്ള പ്ലാനുകൾ

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) സ്വകാര്യ കമ്പനികളെക്കാൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകൾ 600 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളാണ് ഉപയോഗിക്കുന്നത് എന്നതിനാൽ തന്നെ ഈ വിഭാഗത്തിൽ ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ ബിഎസ്എൻഎല്ലിനുണ്ട്. ദിവസവും 5 ജിബി വരെ ഡാറ്റ നൽകുന്ന പ്ലാനുകളാണ് ഈ വിഭാഗത്തിൽ ബിഎസ്എൻഎൽ നൽകുന്നത്.

ബിഎസ്എൻഎൽ

ബിഎസ്എൻഎല്ലിന്റെ 600 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളുടെ വിഭാഗത്തിൽ അഞ്ച് പ്ലാനുകളാണുള്ളത്, 429 രൂപ മുതൽ വില ആരംഭിക്കുന്ന പ്ലാനുകളാണ് ഇവ. ഈ പ്ലാനുകൾ മികച്ച വാലിഡിറ്റി, ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾ നൽകുന്നു. 599 രൂപ വരെ വിലയുള്ള പ്ലാനുകൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. നിങ്ങളൊരു ബിഎസ്എൻഎൽ ഉപയോക്താവ് ആണെങ്കിൽ ഈ പ്ലാനുകളിലൊന്ന് തിരഞ്ഞെടുക്കാം.

ബിഎസ്എൻഎൽ 599 രൂപ പ്ലാൻ

ബിഎസ്എൻഎൽ 599 രൂപ പ്ലാൻ

599 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാനിലൂടെ വരിക്കാർക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും 100 എസ്എംഎസുകളുമാണ് ലഭിക്കുക. ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത ഡാറ്റയാണ്. ദിവസവും 5 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് ഇത്. രാജ്യത്തെ മറ്റൊരു ടെലിക്കോം കമ്പനിയും ഇത്തരമൊരു പ്ലാൻ നൽകുന്നില്ല. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.

വാലിഡിറ്റി

599 രൂപ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 420 ജിബി ഡാറ്റ ലഭിക്കുന്നു. വർക്ക് ഫ്രം ഹോം എന്ന വിഭാഗത്തിലാണ് ബിഎസ്എൻഎൽ ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഈ സിങിലേക്കുള്ള ആക്‌സസോടെ വരുന്നു. രാത്രി 12 മണി മുതൽ രാവിലെ 5 മണി വരെ സൌജന്യ ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. രാത്രി ഉപയോഗിക്കുന്ന ഡാറ്റ ദിവസേനയുള്ള 5ജിബി ഡാറ്റയിൽപ്പെടാത്തതാണ്.

ബിഎസ്എൻഎൽ 449 രൂപ പ്ലാൻ

ബിഎസ്എൻഎൽ 449 രൂപ പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന 499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 180 ജിബി ഡാറ്റ ഈ പ്ലാൻ നൽകുന്നത്. സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർക്കും മറ്റും തികയുന്ന ഡാറ്റ ലിമിറ്റ് തന്നെയാണ് ഇത്.

അൺലിമിറ്റഡ് വോയിസ് കോളിങ്

499 രൂപ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും ലഭിക്കും. ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലും ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യം നൽകുന്നുണ്ട്. ഇടത്തരം വാലിഡിറ്റിയുള്ള കൂടുതൽ ഡാറ്റ ആവശ്യമുള്ള പ്ലാൻ തിരയുന്ന ആളുകൾക്ക് മികച്ചൊരു ഓപ്ഷനാണ് ഇത്.

ബിഎസ്എൻഎൽ 485 രൂപ പ്ലാൻ

ബിഎസ്എൻഎൽ 485 രൂപ പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന 485 രൂപ വിലയുള്ള പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 180 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. കൂടുതൽ വാലിഡിറ്റി വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 270 ജിബി ഡാറ്റ ലഭിക്കും.

100 എസ്എംഎസുകൾ

485 രൂപയുടെ ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകൾ നൽകുന്നുണ്ട്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങും പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 1.5 ജിബി ഡാറ്റ മതിയാകുന്ന ആളുകൾക്കും കൂടുതൽ വാലിഡിറ്റി വേണ്ടവർക്കും തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. ദിവസവുമുള്ള 1.5 ജിബി ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ ഡാറ്റ വേഗത 84 കെബിപിഎസ് ആയി കുറയും

ബിഎസ്എൻഎൽ 447 രൂപ പ്ലാൻ

ബിഎസ്എൻഎൽ 447 രൂപ പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന 447 രൂപ വിലയുള്ള പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 60 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ രണ്ട് മാസവും ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്. 447 രൂപ പ്ലാനിലൂടെ ദിവസവും നിശ്ചിത ഡാറ്റ എന്ന രീതിയിൽ ഡാറ്റ ആനുകൂല്യം ലഭിക്കില്ല.

വാലിഡിറ്റി

447 രൂപ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 100 ജിബി ഡാറ്റയാണ് നൽകുന്നത്. പ്ലാനിന്റെ വാലിഡിറ്റി കാലയളവായ 60 ദിവസത്തിൽ എപ്പോൾ വേണമെങ്കിലും ഈ ഡാറ്റ ഉപയോഗിക്കാവുന്നതാണ്. ഈ 100 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് ഇന്റർനെറ്റ് വേഗത 80 കെബിപിഎസ് ആയി കുറയും. ബിഎസ്എൻഎൽ ട്യൂൺസ്, ഇറോസ് നൗ എന്റർടൈൻമെന്റ് എന്നീ ആനുകൂല്യങ്ങളും പ്ലാൻ നൽകുന്നുണ്ട്.

ബിഎസ്എൻഎൽ 429 രൂപ പ്ലാൻ

ബിഎസ്എൻഎൽ 429 രൂപ പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന 429 രൂപ വിലയുള്ള പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഈ പ്ലാനിന് 81 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. സാധാരണ രീതിയിൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകളെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ ദിവസവും 1 ജിബി ഡാറ്റയാണ് 429 രൂപ പ്ലാൻ നൽകുന്നത്.

ഡാറ്റ

429 രൂപ വിലയുള്ള പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 81 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ അധിക ആനുകൂല്യമായി ഇറോസ് നൗ എന്റർടൈൻമെന്റ് സേവനത്തിലേക്കുള്ള സൗജന്യ ഓവർ-ദി-ടോപ്പ് സബ്‌സ്‌ക്രിപ്‌ഷനും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. കൂടുതൽ വാലിഡിറ്റിയും കുറഞ്ഞ ഡാറ്റ ആനുകൂല്യവും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

Best Mobiles in India

English summary
BSNL offers better prepaid plans than private companies. Let's check the best BSNL's prepaid plans under Rs. 600. These plans offers amazing benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X