Just In
- 1 hr ago
വംശനാശം വന്ന ഡോഡോയെ പുനർജീവിപ്പിക്കാൻ നീക്കം, കമ്പിളി പുതച്ച മാമോത്തും ടാസ്മാനിയൻ കടുവയും പിന്നാലെ!
- 3 hrs ago
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
- 4 hrs ago
ആൻഡ്രോയിഡ് വിപണിയുടെ ഒരേയൊരു രാജാവ്; എഴുന്നെള്ളിപ്പ് എണ്ണം പറഞ്ഞ ഫീച്ചറുകളുമായി
- 5 hrs ago
വിശ്വവിജയത്തിന് പുറപ്പെട്ട് സാംസങ്ങിന്റെ എസ് 23 സീരീസ്, മുന്നിൽനിന്ന് നയിക്കുന്നത് എസ്23 അൾട്ര
Don't Miss
- Lifestyle
അശ്വതി - രേവതി വരെ ജന്മനക്ഷത്രദോഷ പരിഹാരം: 27 നാളുകാരും അനുഷ്ഠിക്കേണ്ടത്
- News
പി വി അൻവർ എംഎൽഎയുടെ റിസോർട്ടിന്റെ 4 തടയണകളും പൊളിക്കണം: ഹൈക്കോടതി
- Automobiles
ഹ്യുണ്ടായി ക്രെറ്റക്ക് ഇനി 6 എയര്‍ബാഗിന്റെ സുരക്ഷ; പക്ഷേ വാങ്ങാന്‍ കുറച്ചധികം മുടക്കണം
- Sports
IND vs NZ 2023: ധോണിക്ക് ശേഷം അത് എന്റെ റോള്‍, എനിക്കതിന് സാധിക്കും-ഹര്‍ദിക് പാണ്ഡ്യ
- Finance
റിസ്കില്ലാതെ 18 ലക്ഷം സ്വന്തമാക്കാന്‍ ആവര്‍ത്തന നിക്ഷേപം; ആര്‍ഡി തുടങ്ങുമ്പോള്‍ 4 കാര്യങ്ങള്‍ ശ്രദ്ധിക്കാം
- Movies
'അത്ഭുതകരമയ സ്ക്രിപ്റ്റ് കണ്ടിട്ടുള്ളത് രണ്ട് സ്ഥലങ്ങളിൽ, പപ്പേട്ടൻ തന്നെയായിരുന്നു ആ ഗന്ധർവൻ'; ഗണേഷ് കുമാർ
- Travel
വിശാഖപട്ടണം- പടിഞ്ഞാറൻ തീരം ഒരുക്കിയ അത്ഭുത കാഴ്ച, നരസിംഹത്തിന്റെ നാട്
പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി വീണ്ടും വെട്ടികുറച്ച് ബിഎസ്എൻഎൽ
ടെലികോം വ്യവസായത്തിൽ പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് വർദ്ധിപ്പിക്കാത്ത ഒരേയൊരു ടെലികോം ഓപ്പറേറ്ററാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്‌എൻഎൽ). മറ്റ് ടെലികോം ഓപ്പറേറ്റർമാർ അവരുടെ പ്രീപെയ്ഡ് പ്ലാനുകളുടെ വില 40% വരെ വർദ്ധിപ്പിച്ചപ്പോൾ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ പ്ലാനുകളുടെ വില വർദ്ധിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിന്നു. പ്രീപെയ്ഡ് പ്ലാനുകളിലെല്ലാം ഉപഭോക്താക്കൾക്ക് വമ്പിച്ച ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഓപ്പറേറ്റർ കൂടിയാണ് ബിഎസ്‌എൻഎൽ.

വില വർദ്ധിപ്പിച്ചിട്ടില്ലെങ്കിലും ചില പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി വെട്ടിക്കുറച്ചുകൊണ്ടാണ് ബിഎസ്എൻഎൽ വിപണിയിൽ നിന്ന് ലാഭം ഉണ്ടാക്കുന്നത്. ഇപ്പോഴിതാ കമ്പനി 153 രൂപ, 75 രൂപ, 74 രൂപ എന്നീ നിരക്കുകളിലുള്ള മൂന്ന് പ്രീപെയ്ഡ് പ്ലാനുകളിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളിൽ മാറ്റം വരുത്തുകയാണ് കമ്പനി. ഈ പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്‌എൻഎൽ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

74 രൂപ, 75 രൂപ പ്ലാനുകളിലെ മാറ്റം
74 രൂപയുടെയും 75 രൂപയുടെയും പ്രീപെയ്ഡ് റീചാർജുകളിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളിൽ ബിഎസ്‌എൻഎൽ മാറ്റം വരുത്തിയിട്ടുണ്ട്. 180 ദിവസത്തെ വാലിഡിറ്റി നൽകിയിരുന്ന ഈ പ്രീപെയ്ഡ് റീചാർജ് പ്ലാനുകളിലൂടെ ഇപ്പോൾ 90 ദിവസത്തെ പ്ലാൻ വാലിഡിറ്റി മാത്രമാണ് ലഭിക്കുന്നത്. സൌജന്യ ആനുകൂല്യങ്ങൾ മാറ്റമില്ലാതെ ലഭിക്കുമെന്നും ബിഎസ്‌എൻഎൽ അറിയിച്ചു. കൂടാതെ ആ ആനികൂല്യങ്ങളുടെ വാലിഡിറ്റിയിൽ മാറ്റം ഉണ്ടാവില്ല. ബിഎസ്‌എൻഎല്ലിന്റെ 75 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 10 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും വാഗ്ദാനം ചെയ്യുന്നു. പ്ലാൻ ഫ്രീബികളിൽ 500 എസ്എംഎസും ഉൾപ്പെടുന്നു, ഈ പ്രീപെയ്ഡ് പ്ലാനിലൂടെ ലഭിക്കുന്ന ഇത്തരം സൌജന്യ ആനുകൂല്യങ്ങളുടെ വാലിഡിറ്റി 15 ദിവസമാണ്.

153 രൂപ പ്രീപെയ്ഡ് പ്ലാനിലും മാറ്റം
153 രൂപ പ്രീപെയ്ഡ് പ്ലാനാണ് ബിഎസ്‌എൻഎൽ മാറ്റം വരുത്തിയ മറ്റൊരു പ്ലാൻ. 153 രൂപ പ്രീപെയ്ഡ് പ്ലാൻ സൌജന്യങ്ങളുടെ ഭാഗമായി മുംബൈയിലേക്കും ദില്ലി സർക്കിളിലേക്കും പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി കോളുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിനൊപ്പം, പ്രതിദിനം 1.5 ജിബി ഡാറ്റയും എഫ്യുപി ലിമിറ്റ് കഴിഞ്ഞാൽ 40 കെബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റയും പ്രതിദിനം 100 എസ്എംഎസും ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നു. ഈ സൌജന്യങ്ങളുടെ സാധുത 28 ദിവസം തന്നെയാണ്. വരിക്കാർക്ക് സൌജന്യ പിആർബിടിയും ലഭിക്കും.

പുതിയ മാറ്റത്തിന് ശേഷം ബിഎസ്‌എൻഎല്ലിന്റെ ഈ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങളിൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിംഗ് നൽകുന്നുണ്ടെങ്കിലും ഡാറ്റാ ബെനിഫിറ്റ് പ്രതിദിനം 1 ജിബിയായി കുറഞ്ഞു. കൂടാതെ പിആർബിടി സൌജന്യങ്ങളുടെ ഭാഗമാക്കി, അതുകൊണ്ട് ഇത് 28 ദിവസത്തേക്ക് മാത്രമേ വരിക്കാർക്ക് ഇത് ലഭ്യമാകൂ. പദ്ധതിയുടെ മൊത്തത്തിലുള്ള വാലിഡിറ്റി പകുതിയായി കുറയ്ക്കുന്നു. ഇപ്പോൾ 90 ദിവസത്തെ വാലിഡിറ്റി മാത്രമാണ് മൊത്തത്തിൽ ലഭിക്കുക. ഈ മാറ്റങ്ങൾ ഇന്ന് മുതലാണ് നിലവിൽ വരിക.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470