BSNL Data Plan: ദിവസേന 5ജിബി ഡാറ്റയുമായി ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് പ്ലാൻ
ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ കമ്പനികൾ തമ്മിൽ കടുത്ത മത്സരം തുടരുകയാണ്. സ്വകാര്യ കമ്പനികളോട് പിടിച്ചു നിൽക്കാൻ പുതയ തന്ത്രങ്ങളാണ് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ആവിഷ്കരിക്കുന്നത്. കഴിഞ്ഞ മാസം ടെലിക്കോം കമ്പനികളെല്ലാം തങ്ങളുടെ താരിഫ് നിരക്കുകൾ വർദ്ധിപ്പിച്ചപ്പോൾ അതിൽ നിന്നും വിഭിന്നമായി താരിഫ് നിരക്ക് ഉയർത്താതെ ഉപയോക്താക്കളെ ആകർഷിച്ച കമ്പനി ലാഭം ഉറപ്പ് വരുത്തുന്നതിനായി നിലവിലുള്ള പ്ലാനുകളുടെ വാലിഡിറ്റികളിൽ മാറ്റം വരുത്തുക മാത്രമാണ് ചെയ്തത്.

എല്ലാ വില വിഭാഗങ്ങളിലും മികച്ച പ്ലാനുകളാണ് ഇപ്പോൾ ബിഎസ്എൻഎൽ നൽകുന്നത്. ടെലിക്കോം വിപണിയിലെ മുൻനിര കമ്പനികളെല്ലാം നിലവിൽ 1ജിബി, 1.5 ജിബി, 2ജിബി, 3ജിബി എന്നിങ്ങനെയുള്ള ദിവസേന ഡാറ്റ നൽകുന്ന പ്ലാനുകൾ ധാരാളമായി അവതരിപ്പിക്കുന്നുണ്ട്. പക്ഷേ ബിഎസ്എൻഎൽ എല്ലാ കമ്പനികളെയും കടത്തിവെട്ടി ദിവസവും 5 ജിബി ഡാറ്റ നൽകുന്ന പ്ലാൻ കൊണ്ടുവന്നിരിക്കുകയാണ്. മുകളിൽ പറഞ്ഞ എല്ലാ തരം ഡാറ്റാ ലിമിറ്റും നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകളും നിലവിലുണ്ട്.

ദിവസേന 5 ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ
ഇന്ത്യയിലെ ഉപയോക്താക്കൾ ഡാറ്റ ഉപയോഗിക്കുന്നതിൽ മുൻ പന്തിയിലാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് അടുത്ത കാലത്ത് കമ്പനികളെല്ലാം ദിവസേന 3ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ അവതരിപ്പിച്ചത്. എന്നാൽ ടെലിക്കോം ഓപ്പറേറ്ററും നൽക്കാത്ത വിധത്തിൽ ദിവസേന 5ജിബി ഡാറ്റ നൽകുന്ന പ്ലാനുകമായി എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ.

ബിഎസ്എൻഎല്ലിന്റെ 548 രൂപയുടെ പിആർബിഎസ്‌ടിവിയിലൂടെയാണ് ഉപയോക്താക്കൾക്ക് 5ജിബി ഡാറ്റ ലഭിക്കുക. പേര് സൂചിപ്പിക്കുന്നത് പോലെ ഇത് ബിഎസ്എൻഎല്ലിന്റെ സ്പെഷ്യൽ താരിഫ് വൗച്ചർ (എസ്ടിവി) ആണ്. 90 ദിവസം വാലിഡിറ്റി നൽകുന്ന ഈ പ്ലാൻ പ്രതിദിനം 5 ജിബി ഡാറ്റ നൽകുന്നു. ദിവസേന ലഭിക്കുന്ന 5 ജിബി ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ 80 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ലഭിക്കും. ഈ പ്രീപെയ്ഡ് പ്ലാൻ സൌജന്യ കോളുകളോ എസ്എംഎസുകളോ നൽകുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഡാറ്റാ ലിമിറ്റ് ഇല്ലാത്ത പ്ലാൻ
ബിഎസ്എൻഎല്ലിന്റെ ആകർഷകമായ മറ്റൊരു പ്ലാനാണ് 1,098 രൂപയുടേത്. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. ഇത്രയും വലിയ തുകയ്ക്ക് ചെറിയ വാലിഡിറ്റിയോ എന്ന് സംശയിക്കേണ്ട. പ്ലാനിലൂടെ ലഭിക്കുന്നത് യാതൊരു പരിധിയുമില്ലാത്ത സൌജന്യ ഡാറ്റയാണ്. 2019 സെപ്റ്റംബറിൽ ബിഎസ്‌എൻഎൽ ഈ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി 75 ദിവസമായി കുറച്ചിരുന്നു, എന്നാൽ ഇപ്പോൾ ഈ പ്ലാനിന്റെ വാലിഡിറ്റി 84 ദിവസമായി പുനഃസ്ഥാപിച്ചു. ഡാറ്റ ലിമിറ്റ് ഇല്ലാതെ ആസ്വദിക്കാവുന്ന ഇന്റർനെറ്റിനൊപ്പം ഈ പ്ലാൻ അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും നൽകുന്നുണ്ട്.

പ്രതിദിനം 3 ജിബി ഡാറ്റയുള്ള പ്രീപെയ്ഡ് പ്ലാൻ
ബിഎസ്‌എൻഎൽ ദിവസേന 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാനാണ് ലഭ്യമാക്കുന്നത്. എന്നാൽ മുകളിൽ സൂചിപ്പിച്ച പ്ലാനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വാലിഡിറ്റ കുറഞ്ഞ പ്ലാനാണ് ഇത്. ഈ പ്ലാനിന് 8 ദിവസത്തെ പരിമിതമായ വാലിഡിറ്റിയേ ഉള്ളു. 78 രൂപയാണ് ഈ ഡാറ്റാ എസ്ടിവിയ്ക്കായി വരിക്കാർ ചിലവഴിക്കേണ്ടത്. ദിവസേന 3ജിബി ഡാറ്റയും ഈ പരിധി കഴിഞ്ഞാൽ 40 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റും ലഭ്യമാകും. ഒരു ദിവസം 250 മിനിറ്റ് കോളിംഗ് ആനുകൂല്യവും പ്ലാൻ നൽകുന്നുണ്ട്. ഇത് കൂടാതെ ഇറോസ് നൌ എന്റർടൈൻമെന്റ് സേവനവും ലഭ്യമാകും.


Click it and Unblock the Notifications








