ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് വാലിഡിറ്റി വർദ്ധിപ്പിക്കാനുള്ള എസ്ടിവി/കോംബോ പ്ലാനുകൾ

|

സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരെ പോലെ തന്നെ ബി‌എസ്‌എൻ‌എല്ലിനും ആക്ടീവ് അക്കൗണ്ട് സസ്‌പെൻഷൻ സ്കീം ഉണ്ട്. ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് ഉപയോക്താക്കൾ പ്രത്യേക പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാതിരുന്നാൽ സിംകാർഡിന്റെ വാലിഡിറ്റി അവസാനിക്കുകയും താല്കാലികമായി സേവനങ്ങൾ സസ്പെൻഡ് ചെയ്യപ്പെടുകയും ചെയ്യുന്ന സംവിധാനമാണിത്.

വാലിഡിറ്റി
 

കോംബോ പ്ലാനുകളിലൂടെ വാലിഡിറ്റി നൽകുന്ന പ്ലാൻ ബി‌എസ്‌എൻ‌എൽ ഉപയോക്താക്കളെ സംബന്ധിച്ച് വലിയ അനുഗ്രഹമാണ്. നീഷാം ഗോൾഡ്, പ്ലാൻ 8 മുതലായ വാലിഡിറ്റി വർദ്ധിപ്പാക്കാൻ മാത്രമുള്ള പ്ലാനുകൾ ഇനി റീചാർജ് ചെയ്യേണ്ടി വരില്ല. പകരം ബി‌എസ്‌‌എൻ‌എല്ലിന്റെ എസ്ടിവികളും കോം‌ബോ പ്ലാനുകളും റീചാർജ് ചെയ്താൽ അവയുടെ ആനുകൂല്യങ്ങൾക്കൊപ്പം വാലിഡിറ്റിയും വർദ്ധിപ്പിക്കാം. വെറും 12 രൂപയിൽ‌ ആരംഭിക്കുന്ന നിരവധി പ്ലാനുകളാണ് ഇത്തരത്തിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്.

കോംബോ പ്ലാനുകളിലൂടെ വാലിഡിറ്റി

കോംബോ പ്ലാനുകളിലൂടെ വാലിഡിറ്റി നൽകുന്ന പ്ലാൻ ബി‌എസ്‌എൻ‌എൽ ഉപയോക്താക്കളെ സംബന്ധിച്ച് വലിയ അനുഗ്രഹമാണ്. നീഷാം ഗോൾഡ്, പ്ലാൻ 8 മുതലായ വാലിഡിറ്റി വർദ്ധിപ്പാക്കാൻ മാത്രമുള്ള പ്ലാനുകൾ ഇനി റീചാർജ് ചെയ്യേണ്ടി വരില്ല. പകരം ബി‌എസ്‌‌എൻ‌എല്ലിന്റെ എസ്ടിവികളും കോം‌ബോ പ്ലാനുകളും റീചാർജ് ചെയ്താൽ അവയുടെ ആനുകൂല്യങ്ങൾക്കൊപ്പം വാലിഡിറ്റിയും വർദ്ധിപ്പിക്കാം. വെറും 12 രൂപയിൽ‌ ആരംഭിക്കുന്ന നിരവധി പ്ലാനുകളാണ് ഇത്തരത്തിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്.

കൂടുതൽ വായിക്കുക: വേഗതയിൽ ജിയോയെ തോൽപ്പിക്കാനാവില്ല മക്കളെ

കോംബോ, എസ്ടിവി പ്രീപെയ്ഡ് പ്ലാനുകൾ

കോംബോ, എസ്ടിവി പ്രീപെയ്ഡ് പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ അതിന്റെ അക്കൌണ്ട് വാലിഡിറ്റി എക്സ്റ്റൻഷൻ സ്കീമിൽ രണ്ട് മാറ്റങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഒരു ഉപയോക്താവിന്റെ മൊബൈൽ നമ്പർ താൽക്കാലികമായി നിർത്തുന്നതിന് മുമ്പ് ബി‌എസ്‌എൻ‌എൽ രണ്ട് ഗ്രേസ് പിരീഡുകൾ നൽകുന്നു. ഗ്രേസ് പീരിയഡ് -1, ഗ്രേസ് പീരിയഡ് -2 വിൽ ഉള്ള ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് 75 രൂപയ്ക്കും അതിന് മുകളിലുമുള്ള എസ്‌ടിവി / കോംബോ വൗച്ചറുകൾ റീചാർജ് ചെയ്യാൻ സാധിക്കും.

കോർപ്പറേറ്റ് / സർക്കിൾ
 

കോർപ്പറേറ്റ് / സർക്കിൾ നിർദ്ദിഷ്ട പ്ലാനുകൾ നിലവിലുള്ള ഉപയോക്താക്കൾക്ക് ഓരോ പ്ലാൻ / റീചാർജ് വാലിഡിറ്റി കാലയളവിനോ അതല്ലെങ്കിൽ ഈ താരിഫ് പ്ലാനിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ബാധകമായ ഏതെങ്കിലും റീചാർജിനോ ശേഷം പ്ലാൻ വൗച്ചർ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ കഴിയും. എസ്ടിവി / കോംബോ വൗച്ചർ ഉപയോഗിച്ച് റീചാർജ് ചെയ്താൽ ആ എസ്ടിവി / കോംബോ വൗച്ചറിന്റെ വാലിഡിറ്റിയ്ക്ക് അനുസരിച്ച് താരിഫ് പ്ലാനിന്റെ വാലിഡിറ്റി വർദ്ധിക്കും.

വാലിഡിറ്റി

ഒരുപക്ഷേ വാലിഡിറ്റി കാലയളവിന്റെ അവസാനത്തിൽ പ്ലാൻ വൗച്ചർ അല്ലെങ്കിൽ ഏതെങ്കിലും റീചാർജ് ഉപയോഗിച്ച് ഉപഭോക്താവ് റീചാർജ് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, ഗ്രേസ് പീരിയഡ് -1, ഗ്രേസ് പിരീഡ് -2 എന്നിവ പ്രകാരം പ്ലാൻ ആനുകൂല്യങ്ങൾ നൽകുമെന്നും ബിഎസ്എൻഎൽ അറിയിച്ചു. രണ്ടാമത്തെ ഗ്രേസ് പിരീഡിന് ശേഷവും റീചാർജ് ചെയ്തില്ലെങ്കിൽ ഉപയോക്താക്കളുടെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കും.

കൂടുതൽ വായിക്കുക: ബിഎസ്എൻഎല്ലിന്റെ ഈ മുന്നറിയിപ്പ് അവഗണിക്കരുത്

സെൽഫ് കെയർ

സെൽഫ് കെയർ സബ്‌സ്‌ക്രിപ്‌ഷനുകളിൽ ഈ പ്ലാൻ വാലിഡിറ്റി സേവനം ലഭ്യമല്ലെന്ന കാര്യം ശ്രദ്ധിക്കുക. ഇൻ‌കമിംഗ് സൗകര്യം നീക്കം ചെയ്‌തതിന് ശേഷം ഏഴ് ദിവസത്തേക്ക് ഗ്രേസ് പിരീഡ് -1 ലഭ്യമാണ്. അതേസമയം ഗ്രേസ് പിരീഡ് -2 165 ദിവസത്തേക്ക് സാധുതയുള്ളതാണ്. ഈ കാലയളവിൽ ഇൻകമിംങ് ലഭ്യമാകും. ഇത് അവസാനിക്കും മുമ്പ് റീചാർജ് ചെയ്തില്ലെങ്കിൽ ഉപയോക്താവിന്റെ അക്കൗണ്ട് ഇല്ലാതാക്കും.

ബി‌എസ്‌എൻ‌എൽ പ്ലാൻ വൗച്ചറുകൾ, എസ്ടിവികൾ, കോംബോ പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ പ്ലാൻ വൗച്ചറുകൾ, എസ്ടിവികൾ, കോംബോ പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ വരിക്കാർക്ക് അവരുടെ അക്കൌണ്ട് വാലിഡിറ്റി വർദ്ധിപ്പിക്കുന്നതിന് വിവിധ ഫസ്റ്റ് റീചാർജ് / പ്ലാൻ വൗച്ചറുകൾ ഉപയോഗിക്കാനും കഴിയും. ബി‌എസ്‌എൻ‌എൽ നെറ്റ്‌വർക്കിൽ ലഭ്യമായ എഫ്‌ആർ‌സി / പ്ലാൻ വൗച്ചറുകൾ പെർ സെക്കൻഡ് പ്ലാൻ, പെർ മിനിറ്റ് പ്ലാൻ, പ്ലാൻ വസന്തം ഗോൾഡ് -96, എഫ്‌ആർ‌സി 108, പ്ലാൻ -153, പ്ലാൻ -186, പ്ലാൻ -365, പ്ലാൻ -429, പ്ലാൻ -485, ബി‌എസ്‌എൻ‌എൽ സിക്സർ പ്ലാൻ -666, പ്ലാൻ 997, പ്ലാൻ 999, പ്ലാൻ 1188, പ്ലാൻ 1699, പ്ലാൻ 1999 എന്നിവയാണ്.

ചെന്നൈ, തമിഴ്‌നാട്

ബി‌എസ്‌എൻ‌എൽ ചെന്നൈ, തമിഴ്‌നാട് സർക്കിളുകളിൽ ലഭ്യമായ എഫ്‌ആർ‌സി / പ്ലാൻ വൗച്ചറുകളാണ മേൽപ്പറഞ്ഞിരിക്കുന്നത്. കേരളത്തിലെ പ്ലാനുകൾ ഇതിൽ നിന്നും ചെറിയ മാറ്റങ്ങളോടെ ലഭ്യമാകും. കേരളത്തിലെ ഇത്തരത്തിലുള്ള പ്ലാനുകൾ അറിയുന്നതിന് പ്രാദേശിക ബി‌എസ്‌എൻ‌എൽ സ്റ്റോറുമായി ബന്ധപ്പെടുകയോ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.

കൂടുതൽ വായിക്കുക: ഇന്ത്യയിൽ 5ജി എത്തുന്നത് ഇനിയും വൈകും, കാരണം കൊറോണ വൈറസ്

12 രൂപ

കോംബോ / എസ്ടിവി വൗച്ചറുകളുടെ പട്ടികയെ സംബന്ധിച്ചിടത്തോളം അവ വെറും 12 രൂപയിൽ ആരംഭിക്കുന്നു. ഏഴ് ദിവസത്തെ വാലിഡിറ്റിയാണ് ഈ 12 രൂപ പ്ലാനിലൂടെ ലഭിക്കുക. 3,495 രൂപ വരെ നീളുന്ന കോംബോ / എസ്ടിവി വൗച്ചറുകൾ ലഭ്യമാണ്. അവയിൽ ജനപ്രീയ എസ്ടിവികൾ 118 രൂപ, 187 രൂപ, 199 രൂപ, 319 രൂപ, 349 രൂപ, 998 രൂപ എന്നിങ്ങനെയുള്ളവയാണ്. ഇവയിലൂടെയെല്ലാം വാലിഡിറ്റി വർദ്ധിപ്പിക്കാൻ സാധിക്കും.

Most Read Articles
Best Mobiles in India

Read more about:
English summary
Similar to private telecom operators, BSNL also has an active account suspension scheme in place. BSNL prepaid users can extend their account validity by recharging with separate plans, and on top, they have to perform standard STV/Combo recharges to enjoy the services.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X