ദിവസവും രണ്ട് ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ

|

ബി‌എസ്‌എൻ‌എൽ കേരള സർക്കിളിൽ പുതിയ ഫസ്റ്റ് റീചാർജ് പിവി പ്ലാൻ അവതരിപ്പിച്ചു. 365 രൂപ വിലയുള്ള ഈ റീചാർജിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളുകളും 60 ദിവസത്തേക്ക് അൺലിമിറ്റഡ് ഡാറ്റ ബ്രൌസിങും വാഗ്ദാനം ചെയ്യുന്നു. പുതിയ പ്ലാൻ അവതരിപ്പിച്ച വിവരം ട്വിറ്ററിലൂടെയാണ് ബിഎസ്എൻഎൽ അറിയിച്ചത്.

74 രൂപ

74 രൂപ മുതൽ 2399 രൂപ വരെയുള്ള ഫസ്റ്റ് റീചാർജ് പ്ലാനുകളുടെ നീണ്ട പട്ടികയിലേക്കാണ് പുതിയ പിവി 365 പ്ലാൻ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ പ്ലാനിലൂടെ ബിഎസ്എൻഎൽ പേഴ്സണൽ റിംഗ് ബാക്ക് ടോൺ (പി‌ആർ‌ബിടി) സേവനവും നൽകുന്നുണ്ട്. പ്രതിദിനം 250 മിനുറ്റ് എന്ന ന്യായമായ എഫ്‌യുപി ലിമിറ്റോട് കൂടിയ അൺലിമിറ്റഡ് കോൾ ഓഫറുമായിട്ടാണ് പിവി 365 പ്ലാൻ ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കുക: 91 ജിബി ഡാറ്റ നൽകുന്ന 1498 രൂപയുടെ പുതിയ റീചാർജ് പ്ലാനുമായി ബിഎസ്എൻഎൽകൂടുതൽ വായിക്കുക: 91 ജിബി ഡാറ്റ നൽകുന്ന 1498 രൂപയുടെ പുതിയ റീചാർജ് പ്ലാനുമായി ബിഎസ്എൻഎൽ

250 മിനിറ്റ്

250 മിനിറ്റ് സൌജന്യ കോളിംഗ് ഉപയോഗിച്ച് തീർക്കുന്ന ഉപയോക്താക്കളുടെ അക്കൌണ്ട് ബാലൻസിൽ നിന്ന് പണം ഈടാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 365 രൂപയുടെ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റ ബ്രൌസിങും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 2 ജിബി എന്ന പരിധിയോടെയുള്ള വേഗതയേറിയ ബ്രൌസിങാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ ലിമിറ്റ് കഴിയുമ്പോൾ ഇന്റർനെറ്റ് വേഗത 80 കെ‌ബി‌പി‌എസായി കുറയും.

365 രൂപ
 

365 രൂപ വിലയുള്ള പ്ലാനിലൂടെ 365 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ആദ്യത്തെ 60 ദിവസത്തേക്കാണ് അൺലിമിറ്റഡ് വോയ്‌സ്, അൺലിമിറ്റഡ് ഡാറ്റ, പി‌ആർ‌ബിടി സേവനങ്ങൾ അടക്കമുള്ള അധിക സേവനങ്ങൾ ലഭിക്കുന്നത്. ഈ അധിക ആനുകൂല്യങ്ങൾ ലഭിക്കാൻ മറ്റ് റീചാർജുകളൊന്നും ചെയ്യേണ്ടതില്ല. 60 ദിവസം കഴിഞ്ഞാൽ ഈ അൺലിമിറ്റഡ് ഡാറ്റ, കോളിങ് ആനുകൂല്യം ലഭിക്കാൻ മറ്റ് ഡാറ്റ, വോയിസ് വൌച്ചറുകൾ റീചാർജ് ചെയ്യേണ്ടി വരും.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് 2 രൂപ ചിലവിൽ പ്രീപെയ്ഡ് വാലിഡിറ്റി വർദ്ധിപ്പിക്കാംകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് 2 രൂപ ചിലവിൽ പ്രീപെയ്ഡ് വാലിഡിറ്റി വർദ്ധിപ്പിക്കാം

97 രൂപ ഡാറ്റാ വൗച്ചറും 187 രൂപ വോയ്‌സ് വൗച്ചറും

97 രൂപ ഡാറ്റാ വൗച്ചറും 187 രൂപ വോയ്‌സ് വൗച്ചറും

പുതിയ പിവി 365 പ്ലാൻ കേരളം കൂടാത ചെന്നൈ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സർക്കിളുകൾ ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള നിരവധി ബി‌എസ്‌എൻ‌എൽ സർക്കിളുകളിൽ ലഭ്യമാണ്. ഈ പ്ലാനിന്റെ ഡാറ്റ വോയിസ് ആനുകൂല്യങ്ങൾ 60 ദിവസം കഴിയുമ്പോൾ അവസാനിക്കും. ഈ അവസരത്തിൽ ഉപയോക്താക്കൾക്ക് കൂടുതൽ ഡാറ്റയും കോളുകളും ലഭിക്കാൻ ഉപയോഗിക്കാവുന്ന റീചാർജുകളാണ് 97 രൂപയുടെ ഡാറ്റ വൌച്ചറും 187 രൂപയുടെ വോയിസ് കോൾ വൌച്ചറും.

ഡാറ്റാ വൗച്ചർ

97 രൂപയുടെ ഡാറ്റാ വൗച്ചർ ഉപയോക്താക്കൾക്കായി 18 ദിവസത്തേക്ക് 22 ജിബി വരെ അതിവേഗ ഡാറ്റയും 50 മിനിറ്റ് വരെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും നൽകുന്നു. 187 രൂപയുടെ ഡാറ്റാ വൗച്ചർ 97 രൂപയുടെ പ്ലാനിന് സമാനമായി ആനുകൂല്യങ്ങൾ തന്നെയാണ് നൽകുന്നത്. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഇതിലൂടെ സൌജന്യമായി പിആർബിടി സേവനവും ഉപയോക്താക്കൾക്ക് ലഭിക്കും.

കൂടുതൽ വായിക്കുക: 600 ദിവസം സൌജന്യ കോളിംഗ് നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബി‌എസ്‌എൻ‌എൽകൂടുതൽ വായിക്കുക: 600 ദിവസം സൌജന്യ കോളിംഗ് നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബി‌എസ്‌എൻ‌എൽ

Best Mobiles in India

Read more about:
English summary
Bharat Sanchar Nigam Limited (BSNL) Kerala circle has introduced a new first recharge PV 365 plan that enables users to make unlimited calls and browse unlimited data for 60 days. Several BSNL employees have taken to Twitter to inform users about the latest plan.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X