ബിഎസ്എൻഎൽ വാർഷിക പ്ലാനിന്റെ വാലിഡിറ്റി വെട്ടികുറച്ചു, മറ്റ് പ്ലാനുകളിലും മാറ്റം

|

ഡിസംബറിൽ സ്വകാര്യ കമ്പനികൾ താരിഫ് വർദ്ധന നടപ്പാക്കിയപ്പോൾ താരിഫ് നിരക്ക് ഉയർത്താതെ ഉപയോക്താക്കളെ ആകർഷിച്ച പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഇപ്പോൾ അതിന്റെ പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തുകയാണ്. കമ്പനി 1,699 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി വെട്ടികുറച്ചു. 365 ദിവസം വാലിഡിറ്റി നൽകിയിരുന്ന ഈ പ്ലാനിന്റെ വാലിഡിറ്റി 300 ദിവസമായാണ് കുറച്ചത്.

അൺലിമിറ്റഡ് കോംബോ
 

ബി‌എസ്‌എൻ‌എല്ലിൽ നിന്നുള്ള അൺലിമിറ്റഡ് കോംബോ വാർ‌ഷിക പ്ലാനായി ഇനി ബാക്കിയുണ്ടാവുക അടുത്തിടെ ആരംഭിച്ച 1,999 രൂപയുടെ പ്ലാനായിരിക്കും. 1,699 രൂപ പ്രീപെയ്ഡ് പ്ലാനിനു പുറമേ, പിവി 186, എസ്ടിവി 187, എസ്ടിവി 98, എസ്ടിവി 99, എസ്ടിവി 319 എന്നീ അഞ്ച് പ്ലാനുകളും ബിഎസ്എൻഎൽ പരിഷ്കരിച്ചു. പിവി 186, എസ്ടിവി 187 എന്നിവ ഇപ്പോൾ കുറഞ്ഞ ഡാറ്റാ ആനുകൂല്യങ്ങൾ മാത്രമേ നൽകുന്നുള്ളു.

എസ്ടിവി

എസ്ടിവി 98, എസ്ടിവി 99, എസ്ടിവി 319 എന്നിവയുടെ വാലിഡിറ്റിയാണ് ബിഎസ്എൻഎൽ കുറച്ചത്. പുതുക്കിയ പ്രീപെയ്ഡ് പ്ലാനുകൾ ഏപ്രിൽ 1 മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ സ്വകാര്യ കമ്പനികളെ മറികടന്ന് ഡിസംബറിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളെ നേടിയ ബിഎസ്എൻഎൽ ഷഡൌൺ കാലത്ത് ഇത്തരമൊരു നടപടിയിലേക്ക് കടക്കുന്നത് ദോഷം ചെയ്യുമെന്ന് ഉറപ്പാണ്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എല്ലിന്റെ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്ഫോമായ ഭാരത് ഇൻസ്റ്റാപേ ആരംഭിച്ചു

സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ

സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ 2019 ഡിസംബറിൽ താരിഫ് നിരക്ക് 40% വരെ വർദ്ധിപ്പിച്ചിരുന്നു. അപ്പോൾ താരിഫ് വർദ്ധിപ്പിക്കാതെ പിടിച്ചു നിന്ന ബി‌എസ്‌എൻ‌എൽ 3 ജി സേവനങ്ങൾ മാത്രം വച്ചുകൊണ്ട് ഉപയോക്താക്കളെ ആകർഷിച്ചു. ബി‌എസ്‌എൻ‌എൽ പ്ലാനുകൾക്ക് വില വർദ്ധിപ്പിക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും വില വർദ്ധിപ്പിക്കാതെ പ്ലാനുകളുടെ വാലിഡിറ്റിയും ആനുകൂല്യങ്ങളും കുറച്ചുകൊണ്ടാണ് കമ്പനി ലാഭമുണ്ടാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ബി‌എസ്‌എൻ‌എൽ 1,699 രൂപ പ്ലാൻ പുതുക്കി
 

ബി‌എസ്‌എൻ‌എൽ 1,699 രൂപ പ്ലാൻ പുതുക്കി

ബി‌എസ്‌എൻ‌എല്ലിൽ നിന്നുള്ള 1,699 രൂപ വാർഷിക പ്ലാൻ കുറഞ്ഞ വാലിഡിറ്റി മാത്രമേ ഇനി നൽകുകയുളളു. പ്ലാനിന്റെ ആനുകൂല്യങ്ങളിൽ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പ്രതിദിനം 250 മിനിറ്റ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസുകൾ, 300 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ. 250 മിനിറ്റ് കോൾ പൂർത്തിയാക്കിയ ശേഷം, അടിസ്ഥാന പ്ലാൻ അനുസരിച്ച് ഉപയോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കും.

പ്രതിദിന ഡാറ്റ

അനുവദിച്ച പ്രതിദിന ഡാറ്റ പരിധിക്ക് ശേഷം ഡാറ്റ വേഗത 80 കെബിപിഎസായി കുറയ്ക്കുകയും ചെയ്യും. 1,699 രൂപ വാർഷിക പ്ലാൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് 60 ദിവസത്തേക്ക് ലോക്ദുൻ കണ്ടന്റ് ആനുകൂല്യങ്ങളും 300 ദിവസത്തേക്ക് അൺലിമിറ്റഡ് സോൺ ചേഞ്ച് ഓപ്ഷനുകളുള്ള ബിഎസ്എൻഎൽ ട്യൂൺസ് സബ്സ്ക്രിപ്ഷനും അധിക ആനുകൂല്യങ്ങളായി ലഭിക്കും.

കൂടുതൽ വായിക്കുക: വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കായി ബി‌എസ്‌എൻ‌എൽ ബ്രോഡ്ബാന്റിൽ ദിവസവും 5ജിബി സൌജന്യം

പിവി 186, എസ്ടിവി 187 എന്നിവയിൽ ഡാറ്റാ ബെനിഫിറ്റ് കുറയ്ക്കുന്നു

പിവി 186, എസ്ടിവി 187 എന്നിവയിൽ ഡാറ്റാ ബെനിഫിറ്റ് കുറയ്ക്കുന്നു

1,699 രൂപ വാർഷിക പദ്ധതിക്കൊപ്പം പിവി 186, എസ്ടിവി 187 എന്നീ ബജറ്റ് കോംബോ പ്ലാനുകളിലും ബിഎസ്എൻഎൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രണ്ട് പ്രീപെയ്ഡ് പാക്കുകളും ഇപ്പോൾ പ്രതിദിനം 250 മിനിറ്റ് വോയ്‌സ് കോളുകൾ വാഗ്ദാനം ചെയ്യുന്നു, 2 ജിബി പ്രതിദിന ഡാറ്റയ്ക്ക് ശേഷം 80 കെബിപിഎസിലേക്ക് വേഗത കുറയ്ക്കുന്നതിലൂടെ പരിധിയില്ലാത്ത ഡാറ്റ ആനുകൂല്യവും പ്രതിദിനം 100 എസ്എംഎസും പ്ലാൻ നൽകുന്നു. 28 ദിവസത്തേക്കാണ് പ്ലാനിന്റെ വാലിഡിറ്റി.

നേരത്തെ

നേരത്തെ എസ്ടിവി 187, പിവി 186 എന്നിവ 3 ജിബി പ്രതിദിന ഡാറ്റാ ആനുകൂല്യത്തോടെയാണ് ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരുന്നത്. ഇത് ഇപ്പോൾ 2 ജിബിയായി കുറച്ചിരിക്കുന്നു. ബി‌എസ്‌എൻ‌എല്ലിൽ നിന്നുള്ള അസാധാരണമായ ഒരു മാറ്റമാണ് ഇത് നിരവധി ആളുകൾ ഇപ്പോൾ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനാൽ ഡാറ്റാ പ്ലാനുകളുടെ ആനുകൂല്യങ്ങൾ കുറയ്ക്കാൻ ഒട്ടും പറ്റിയ സമയമല്ല ഇത്.

എസ്ടിവി 98, എസ്ടിവി 99, എസ്ടിവി 319 എന്നിവയുടെ വാലിഡിറ്റി കുറയ്ക്കുന്നു

എസ്ടിവി 98, എസ്ടിവി 99, എസ്ടിവി 319 എന്നിവയുടെ വാലിഡിറ്റി കുറയ്ക്കുന്നു

ബി‌എസ്‌എൻ‌എൽ മൂന്ന് പ്രീപെയ്ഡ് പ്ലാനുകളിൽ കൂടി മാറ്റം വരുത്തിയിട്ടുണ്ട്.‌ എസ്ടിവി 98, എസ്ടിവി 99, എസ്ടിവി 319 എന്നി പ്ലാനുകളിലാണ് ബി‌എസ്‌എൻ‌എൽ മാറ്റം വരുത്തിയിരിക്കുന്നത്. ഇവയുടെ വാലിഡിറ്റി കമ്പനി കുറച്ചു. ഏറ്റവും മികച്ച ഡാറ്റ-ഓൺലി പ്ലാനുകളിലൊന്നായ എസ്ടിവി 98 ഇപ്പോൾ പ്രതിദിനം 2 ജിബി ഡാറ്റയും 22 ദിവസത്തേക്ക് ഇറോസ് നൗ സബ്സ്ക്രിപ്ഷന്റെയും ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 250 മിനിറ്റ് വോയ്‌സ് കോളിംഗ് ഉപയോഗിക്കാൻ ഉപയോക്താവിനെ അനുവദിക്കുന്ന എസ്ടിവി 99 ന്റെ വാലിഡിറ്റി 24 ദിവസത്തിൽ നിന്ന് 22 ദിവസമായി കുറച്ചു.

കൂടുതൽ വായിക്കുക: പ്രതിദിനം 2 ജിബി ഡാറ്റയുമായി ബി‌എസ്‌എൻ‌എല്ലിന്റെ 365 രൂപ പ്രീപെയ്ഡ് പ്ലാൻ

വോയ്‌സ്-ഒൺലി

ബി‌എസ്‌എൻ‌എല്ലിൽ നിന്നുള്ള വോയ്‌സ്-ഒൺലി പ്ലാൻ എന്ന് അറിയപ്പെടുന്ന എസ്ടിവി 319ലും കമ്പനി മാറ്റങ്ങൾ വരുത്തി. മുമ്പ് 84 ദിവസം വാലിഡിറ്റി നൽകിയിരുന്ന പ്ലാനിന് ഇപ്പോൾ 75 ദിവസത്തെ വാലിഡിറ്റി മാത്രമേ ലഭിക്കുകയുള്ളു. ഹോം എൽ‌എസ്‌എയിലും മുംബൈ, ദില്ലി സർക്കിളുകൾ ഒഴികെയുള്ള ദേശീയ റോമിംഗിലും പ്രതിദിനം 250 മിനിറ്റ് വോയ്‌സ് കോളുകളാണ് എസ്ടിവി 319 നൽകുന്ന ആനുകൂല്യങ്ങൾ. പുതുക്കിയ എല്ലാ പ്ലാനുകളും ബി‌എസ്‌എൻ‌എൽ ഇപ്പോൾ പ്രവർത്തിക്കുന്ന എല്ലാ സർക്കിളുകളിലും 2020 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.

Most Read Articles
Best Mobiles in India

Read more about:
English summary
The changes we all have been expecting for nearly four months now are finally here. BSNL has officially reduced the validity of its popular Rs 1,699 annual plan to 300 days. This essentially means that the unlimited combo annual plan from BSNL will be the recently launched Rs 1,999 pack. Besides the Rs 1,699 prepaid plan, the government-owned telco also revised five more plans- PV 186, STV 187, STV 98, STV 99 and STV 319. The PV 186 and STV 187 now offer less data benefit, while the STV 98, STV 99 and STV 319 come with less validity.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X