ബി‌എസ്‌എൻ‌എല്ലിന്റെ 395 രൂപ പ്രീപെയ്ഡ് പ്ലാൻ പുതുക്കി, അഞ്ച് എസ്ടിവികൾ പിൻവലിച്ചു

|

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ 395 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പരിഷ്കരിച്ചു. കോളുകൾക്കുള്ള എഫ്യുപി ലിമിറ്റിലാണ് മാറ്റം വരുത്തിയത്. ബിഎസ്എൻഎൽ നമ്പരുകളിലേക്ക് വിളിക്കാൻ ഇനി മുതൽ 3000 മിനിറ്റും മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 1800 മിനിറ്റുമാണ് ഈ പ്ലാനിലൂടെ ലഭിക്കുക. നേരത്തെ 395 രൂപയുടെ ഈ പ്ലാൻ അൺലിമിറ്റഡ് ടോക്ക്ടൈം ആനുകൂല്യങ്ങളാണ് ഉപയോക്താക്കൾക്ക് നൽകിയിരുന്നത്. ഇനി മുതൽ ഈ പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യം നൽകില്ല.

 

ബി‌എസ്‌എൻ‌എൽ എസ്‌ടി‌വി 395

ബി‌എസ്‌എൻ‌എൽ എസ്‌ടി‌വി 395

ബി‌എസ്‌‌എൻ‌എല്ലിന്റെ എസ്ടിവി 395 എന്ന പ്ലാൻ പേര് സൂചിപ്പിക്കുന്നത് പോലെ 395 രൂപ വിലയുള്ള പ്ലാനാണ്. ബിഎസ്എൻഎൽ നമ്പരുകളിലേക്ക് വിളിക്കാൻ 3000 മിനുറ്റ് സൌജന്യ കോളുകളാണ് ഈ പ്ലാനിലൂടെ ഇപ്പോൾ ലഭിക്കുന്നത്. മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ ഈ പ്ലാൻ 1800 മിനിറ്റ് കോളുകളും നൽകുന്നുണ്ട്. ഈ സൌജന്യ കോളിങ് ലിമിറ്റ് കഴിഞ്ഞാൽ കോളുകൾക്ക് ഉപയോക്താക്കളിൽ നിന്നും മിനുറ്റിന് 20 പൈസ നിരക്ക് ഈടാക്കും. ഈ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയും 71 ദിവസത്തെ വാലിഡിറ്റിയുമാണ് നൽകുന്നത്. എല്ലാ സർക്കിളുകളിലും ഈ പ്ലാൻ ലഭ്യമാണ്.

അഞ്ച് എസ്ടിവികൾ പിൻവലിച്ചു
 

അഞ്ച് എസ്ടിവികൾ പിൻവലിച്ചു

395 രൂപയുടെ പ്ലാൻ പുതുക്കുന്നതിനൊപ്പം അഞ്ച് എസ്ടിവികൾ ബി‌എസ്‌എൻ‌എൽ പിൻവലിച്ചു. 365 ദിവസത്തെ വാലിഡിറ്റിയും 91 ജിബി ഹൈ സ്പീഡ് ഡാറ്റയും നൽകിയിരുന്ന എസ്ടിവി 1498 എന്ന പ്ലാനും പിൻവലിച്ചവയിൽ ഉൾപ്പെടുന്നു. എസ്ടിവി 13, എസ്ടിവി 20, എസ്ടിവി 93, എസ്ടിവി 111 എന്നിവയാണ് ബി‌എസ്‌എൻ‌എൽ പിൻ‌വലിച്ച മറ്റ് എസ്ടിവികൾ. ബിഎസ്എൻഎൽ കർണാടക സർക്കിളിലാണ് ഈ പ്ലാനുകൾ ആദ്യം പിൻവലിച്ചത് എന്ന് ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്തു.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് 200 രൂപയിൽ താഴെ മാത്രം ചിലവഴിച്ച് ദിവസവും 2ജിബി ഡാറ്റ നേടാംകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് 200 രൂപയിൽ താഴെ മാത്രം ചിലവഴിച്ച് ദിവസവും 2ജിബി ഡാറ്റ നേടാം

പിൻവലിച്ച പ്ലാനുകൾ

70 മിനിറ്റ് ഓൺ-കോളിങ്, 90 രൂപ യൂസേജ് വാല്യു എന്നിവ നൽകിയ പ്ലാനാണ് ബി‌എസ്‌എൻ‌എൽ എസ്ടിവി 111. ബി‌എസ്‌എൻ‌എൽ എസ്ടിവി 93 സൌജന്യ ഇൻ‌കമിംഗ് കോളുകളും എല്ലാ നെറ്റ്‌വർക്കിലേക്കും 120 മിനിറ്റ് സൌജന്യ ഔട്ട്‌ഗോയിംഗ് കോളുകളും നാഷണൽ റോമിങിലെ എല്ലാ നെറ്റ്‌വർക്കിലേക്കും 40 എസ്എംഎസും സൌജന്യമായി നൽകിയിരുന്നു. ബി‌എസ്‌എൻ‌എൽ എസ്ടിവി 13 7 ദിവസത്തെ വാലിഡിറ്റിയിൽ 130 സൌജന്യ ലോക്കൽ, നാഷണൽ എസ്എംഎസ് നൽകിയിരുന്ന പ്ലാനാണ്. ബി‌എസ്‌എൻ‌എൽ എസ്ടിവി 20 7 ദിവസത്തെ വാലിഡിറ്റിയിൽ 265 സൌജന്യ ലോക്കൽ, നാഷൽ എസ്എംഎസ് നൽകിയിരുന്ന പ്ലാനാണ്.

നവംബർ 30 വരെ അധിക വാലിഡിറ്റി ഓഫർ ലഭിക്കുന്ന പ്ലാനുകൾ

നവംബർ 30 വരെ അധിക വാലിഡിറ്റി ഓഫർ ലഭിക്കുന്ന പ്ലാനുകൾ

ബിഎസ്എൻഎല്ലിന്റെ 147 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ അഞ്ച് ദിവസം അധികം വാലിഡിറ്റി ലഭിക്കും. ഈ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ്. ഇനി ഇതിൽ 35 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. 250 മിനിറ്റ് എഫ്യുപി ലിമിറ്റോടെ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ഈ പ്ലാനിലൂടെ സൌജന്യമായി ലഭിക്കും. ദിവസവും 3 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ ഡാറ്റ സ്പീഡ് 80 കെബിപിഎസായി ചുരുങ്ങും.

247 രൂപ പ്ലാൻ

247 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി പത്ത് ദിവസത്തേക്കാണ് വിപുലീകരിച്ചത്. നേരത്തെ ഈ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയാണ് നൽകിയിരുന്നത്. ഇപ്പോൾ ഈ പ്ലാനിന് 40 ദിവസം വാലിഡിറ്റി ലഭിക്കും. ദിവസവും 250 മിനിറ്റ് എഫ്യുപി ലിമിറ്റോടെ അൺലിമിറ്റഡ് സൌജന്യ വോയ്‌സ് കോളുകളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. ദിവസവും 3 ജിബി അതിവേഗ ഡാറ്റാണ് പ്ലാൻ നൽകുന്നത്. ഈ ലിമിറ്റ അവസാനിച്ചാൽ ഡാറ്റ സ്പീഡ് 80 കെബിപിഎസ് ആയി ചുരുങ്ങും.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ, ജിയോ, വിഐ എന്നിവയുടെ മികച്ച വർക്ക് ഫ്രം ഹോം പ്ലാനുകൾകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ, ജിയോ, വിഐ എന്നിവയുടെ മികച്ച വർക്ക് ഫ്രം ഹോം പ്ലാനുകൾ

699 രൂപ എസ്ടിവി

699 രൂപ പ്രീപെയ്ഡ് പ്ലാനിനും പ്രമോഷണൽ ഓഫറിന്റെ ഭാഗമായി അധിക വാലിഡിറ്റി ലഭിക്കുന്നുണ്ട്. ഈ പ്ലാനിന് 20 ദിവസത്തെ അധിക വാലിഡിറ്റിയാണ് ബിഎസ്എൻഎൽ നൽകുന്നത്. ഈ പ്ലാൻ ദിവസവും 250 മിനിറ്റ് എഫ്യുപി ലിമിറ്റോടെ സൌജന്യ വോയ്‌സ് കോളുകൾ നൽകുന്നു. 160 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉണ്ടായിരുന്നത്. ഇപ്പോൾ പ്ലാൻ 180 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 0.5 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ വേഗത 80കെബിപിഎസ് ആയി കുറയും.

1999 രൂപ പ്ലാൻ

1999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 250 മിനിറ്റ് എഫ്യുപി ലിമിറ്റോടെ സൌജന്യ കോളുകളും ദിവസവും 3 ജിബി ഹൈ സ്പീഡ് അൺലിമിറ്റഡ് ഡാറ്റയും നൽകുന്ന പ്ലാനാണ്. ഈ ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ സ്പീഡ് 80 കെബിപിഎസ് ആയി കുറയും. ഈ പ്ലാനിന്റെ വാലിഡിറ്റിയും ബിഎസ്എൻഎൽ വർധിപ്പിച്ചിട്ടുണ്ട്. അൺലിമിറ്റഡ് വോയ്‌സ് ലോക്കൽ, എസ്ടിഡി കോളുകൾ നൽകുന്ന ഈ വാർഷിക പ്ലാനിന് നേരത്തെ 365 ദിവസമായിരുന്നു വാലിഡിറ്റി. ഇപ്പോൾ ഈ പ്ലാനിന് 425 ദിവസത്തെ വാലിഡിറ്റിയുണ്ട്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഈ പ്ലാനുകളിലൂടെ ദിവസവും 1ജിബി ഡാറ്റ നേടാംകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഈ പ്ലാനുകളിലൂടെ ദിവസവും 1ജിബി ഡാറ്റ നേടാം

Best Mobiles in India

Read more about:
English summary
BSNL has revised its prepaid plan of Rs 395. Changed the FUP limit for calls.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X