Home
News

ബി‌എസ്‌എൻ‌എൽ 499 രൂപ, 198 രൂപ പ്ലാനുകൾ പുതുക്കി, ഇപ്പോൾ കൂടുതൽ ഡാറ്റയും വാലിഡിറ്റിയും

ബിഎസ്എൻഎൽ രണ്ട് പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തി. സ്പെഷ്യൽ താരിഫ് വൗച്ചറായ 198 രൂപ പ്ലാനിൽ കമ്പനി അധിക വാലിഡിറ്റിയാണ് ചേർത്തത്. അഞ്ച് ദിവസത്തെ വാലിഡിറ്റിയാണ് അധികമായി നൽകുന്നത്. ഇതോടെ ഈ പ്ലാനിലൂടെ ലഭിക്കുന്ന മൊത്തം വാലിഡിറ്റി 50 ദിവസമായി ഉയർന്നു. ഇന്ന് മുതൽ ബി‌എസ്‌എൻ‌എൽ 198 രൂപ പ്രീപെയ്ഡ് പ്ലാനിൽ 50 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ബി‌എസ്‌എൻ‌എല്ലിന്റെ 198 രൂപ പ്രീപെയ്ഡ് പ്ലാൻ‌ 2 ജിബി പ്രതിദിന ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്.

ബി‌എസ്‌എൻ‌എൽ

ഇന്ന് മുതൽ 198 രൂപയുടെ ബി‌എസ്‌എൻ‌എൽ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് ലോക്ദൂൻ കണ്ടന്റും സൌജന്യമായി ലഭിക്കും. എസ്ടിവിയിൽ നിന്ന് ഇപ്പോൾ നിലവിലുള്ള ബി‌എസ്‌എൻ‌എൽ ട്യൂണുകൾ നീക്കംചെയ്യുന്നതായും കമ്പനി അറിയിച്ചിട്ടുണ്ട്. ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് ഈ പ്ലാൻ സി ടോപ്പ് അപ്പ് അല്ലെങ്കിൽ ഓൺലൈൻ റീചാർജ് പോർട്ടൽ അല്ലെങ്കിൽ സെൽഫ് കെയർ സർവ്വീസിലൂടെ റീചാർജ് ചെയ്യാവുന്നതാണ്. ഈ പ്ലാൻ ബി‌എസ്‌എൻ‌എല്ലിന്റെ നിലവിലുള്ളതും പുതിയ പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്ക് ലഭ്യമാണ്.

ബി‌എസ്‌എൻ‌എൽ 499 രൂപ പ്ലാനിലും മാറ്റങ്ങൾ

ബി‌എസ്‌എൻ‌എൽ 499 രൂപ പ്ലാനിലും മാറ്റങ്ങൾ

ഇന്ന് മുതൽ 499 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റ നൽകും. 499 രൂപ പ്രീപെയ്ഡ് പ്ലാനിൽ നേരത്തെ ബി‌എസ്‌എൻ‌എൽ ദിവസവും 1ജിബി ഡാറ്റയാണ് നൽകിയിരുന്നത്. ഈ പ്രീപെയ്ഡ് പ്ലാൻ ഇപ്പോൾ ഉപയോക്താക്കൾക്ക് എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ദിവസവും 2 ജിബി ഡാറ്റയും നൽകുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും ദിവസവും 100 സൌജന്യ എസ്എംഎസുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട്. 90 ദിവസത്തേക്ക് സിങ് മ്യൂസിക് ആപ്പ് സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

499 രൂപ

കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ ആൻഡമാൻ നിക്കോബാർ സർക്കിളിനായി 499 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ അവതരിപ്പിച്ചിരുന്നു. ഇത് കേരളത്തിലോ ഇന്ത്യയിലെ മറ്റേതെങ്കിലും സർക്കിളുകളിലോ ലഭ്യമല്ല. 10 എം‌ബി‌പി‌എസ് ഡൌൺ‌ലോഡ് വേഗതയിൽ 40 ജിബി വരെ ഡാറ്റ നൽകുന്ന പ്ലാനാണ് ഇത്. എഫ്‌യുപി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഡൌൺ‌ലോഡ് വേഗത 512 കെ‌ബി‌പി‌എസ് ആയി കുറയും ബി‌എസ്‌എൻ‌എൽ ഫൈബർ ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾക്കും ആറുമാസത്തേക്ക് ഈ പ്ലാൻ ലഭ്യമാകും. അതിനുശേഷം അവർ 150 ജിബി പ്ലാനിലേക്ക് മൈഗ്രേറ്റ് ചെയ്യേണ്ടി വരും.

100 രൂപയിൽ താഴെയുള്ള ബി‌എസ്‌എൻ‌എൽ വൗച്ചറുകൾ

100 രൂപയിൽ താഴെയുള്ള ബി‌എസ്‌എൻ‌എൽ വൗച്ചറുകൾ

ബി‌എസ്‌എൻ‌എൽ അടുത്തിടെ 100 രൂപയ്ക്ക് താഴെയുള്ള വൗച്ചറുകൾ പുതുക്കിയിരുന്നു. ബി‌എസ്‌എൻ‌എല്ലിന്റെ 98 രൂപ സ്‌പെഷ്യൽ താരിഫ് വൗച്ചർ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ വേഗത 40 കെബിപിഎസായി കുറയുന്നു. 97 രൂപ പ്രീപെയ്ഡ് പ്ലാനും ബിഎസ്എൻഎല്ലിന് ഉണ്ട്. ഇത് 2 ജിബി പ്രതിദിന ഡാറ്റ നൽകുന്നു. ഈ ഡാറ്റ തീർന്നുപോകുമ്പോൾ വേഗത 80 കെബി‌പി‌എസായി കുറയും. 100 എസ്എംഎസ്, ലോക്ദുൻ കണ്ടന്റ് ആക്സസ്, അൺലിമിറ്റഡ് കോളുകൾ എന്നിവയും ഈ പ്ലാൻ നൽകുന്നു. 99 രൂപയുടെ പ്ലാനും 22 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ നൽകുന്നുണ്ട്.

Best Mobiles in India

English summary
BSNL has made changes in two plans. The company offers additional validity on the special tariff voucher of Rs.198. Rs 499 prepaid plan now offers 2GB of data per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X