പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി വെട്ടികുറച്ച് ബിഎസ്എൻഎൽ

|

ടെലിക്കോം രംഗത്ത് പ്രതിസന്ധി രൂക്ഷമായതോടെ താരിഫ് വർദ്ധനവ് നടപ്പാക്കിയ സ്വകാര്യ കമ്പനികളോട് വിപണിയിൽ മത്സരിക്കാനുള്ള തന്ത്രങ്ങളൊരുക്കുകയാണ് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ. വോഡഫോൺ ഐഡിയ, എയർടെൽ, ജിയോ എന്നിവ താരിഫ് നിരക്കുകൾ 40 ശതമാനത്തോളം വർദ്ധിപ്പിച്ചിരിക്കുന്ന അവസരത്തിൽ താരിഫ് നിരക്കുകൾ മാറ്റാതെ പ്ലാനുകളിൽ ഭേഗദതി വരുത്തി ഉപയോക്താക്കളെ ആകർഷിക്കാനാണ് ബിഎസ്എൻഎൽ ശ്രമിക്കുന്നത്.

ബിഎസ്എൻഎൽ

വിപണിയിൽ കമ്പനി നേരിടുന്ന നഷ്ടം കണക്കിലെടുത്ത് ബിഎസ്എൻഎൽ പ്രീ പെയ്ഡ് പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിക്കുമെന്ന അഭ്യൂഹങ്ങളെ കമ്പനി തള്ളിക്കളയുന്നു. പകരം പ്ലാനുകളുടെ വാലിഡിറ്റിയിലാണ് കമ്പനി പ്രധാനമായും മാറ്റങ്ങൾ വരുത്തുന്നത്. തങ്ങളുടെ നാല് പ്രധാന പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റിയിലാണ് കമ്പനി മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. 118 രൂപ, 187 രൂപ, 349 രൂപ, 399 രൂപ പ്ലാനുകളുടെ വാലിഡിറ്റി കാലാവധി ബിഎസ്എൻഎൽ കുറച്ചു. മറ്റ് കമ്പനികൾ വില വർദ്ധിപ്പിച്ച് ഉണ്ടാക്കാനുദ്ദേശിക്കുന്ന ലാഭത്തോട് അടുത്ത് നിൽക്കുന്നത് തന്നെയാണ് വാലിഡിറ്റിയിൽ മാറ്റമുണ്ടാക്കി ബിഎസ്എസ്എൻഎൽ ഉണ്ടാക്കാനുദ്ദേശിക്കുന്ന ലാഭവും.

മുമ്പ് 28 ദിവസത്തെ വാലിഡിറ്റി നൽകിയിരുന്ന 118 രൂപയുടെ ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് പ്ലാൻ ഇപ്പോൾ 21 ദിവസത്തെ വാലിഡിറ്റി കാലാവധിയാണ് നൽകുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 0.5 ജിബി ഡാറ്റ, ദിവസേന 100 എസ്എംഎസ് എന്നിവ ഉപയോക്താവിന് ലഭ്യമാക്കുന്ന പ്ലാനാണ്. 7 ദിവസത്തെ വാലിഡിറ്റി കുറച്ചതല്ലാതെ മറ്റ് മാറ്റങ്ങളൊന്നും തന്നെ ഈ പ്ലാനിൽ വരുത്തിയിട്ടില്ല.

ബിഎസ്എൻഎൽ പ്രീ പെയ്ഡ് പ്ലാനുകൾ

ബിഎസ്എൻഎൽ ഉപയോക്താക്കൾക്കായി വിപണിയിലെത്തിച്ച മറ്റൊരു ആകർഷണീയമായ പ്ലാനാണ് 187 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. 26 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുണ്ടായിരുന്നത്. ഇപ്പോഴത് 24 ദിവസമായി കുറച്ചിരിക്കുന്നു. ഈ പ്ലാൻ അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 3 ജിബി ഡാറ്റ, ദിവസവും 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ് ഈ ആനുകൂല്യങ്ങളിലൊന്നും കമ്പനി മാറ്റം വരുത്തിയിട്ടില്ല.

349 രൂപ പ്രീപെയ്ഡ് പ്ലാൻ

64 ദിവസത്തെ വാലിഡിറ്റില ലഭ്യമാക്കിയരുന്ന ബിഎസ്എൻഎല്ലിന്‍റെ പ്ലാനാണ് 349 രൂപ പ്രീപെയ്ഡ് പ്ലാൻ. ഇതിന്‍റെ വാലിഡിറ്റി 8 ദിവസം കുറച്ച് 56 ദിവസമാക്കി മാറ്റിയിട്ടുണ്ട്. പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 2 ജിബി ഡാറ്റ, ദിവസേന 100 എസ്എംഎസ് എന്നിവയാണ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ. 

 ബിഎസ്എൻഎൽ വാലിഡിറ്റിയിൽ മാറ്റം വരുത്തിയ പ്ലാനുകളുടെ പട്ടികയിൽ ഏറ്റവും വില കൂടിയ പ്ലാൻ 399 രൂപയുടെ റീചാർജ് പ്ലാനാണ്. ബി‌എസ്‌എൻ‌എൽ ഈ പ്ലാനിന്‍റെ വാലിഡിറ്റി 74 ദിവസത്തിൽ നിന്ന് 65 ദിവസമാക്കി കുറച്ചു. 9 ദിവസത്തെ കുറവാണ് വാലിഡിറ്റിയിൽ ഉണ്ടായിരിക്കുന്നത്. പ്ലാനിനു കീഴിലുള്ള ആനുകൂല്യങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 2 ജിബി ഡാറ്റ, ദിവസേന 100 എസ്എംഎസ് എന്നിവയാണ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ.

നാല് പ്ലാനുകളുടെ വാലിഡിറ്റി

ഡ്രീം ഡി‌ടി‌എച്ച് റിപ്പോർട്ട് അനുസരിച്ച് ബി‌എസ്‌എൻ‌എൽ ഈ നാല് പ്ലാനുകളുടെ വാലിഡിറ്റി മാത്രമല്ല കുറച്ചിരിക്കുന്നത്. ചില എഫ്‌ആർ‌സി പ്ലാനുകൾ, സ്മാർട്ട് പ്ലാനുകൾ, പരിധിയില്ലാത്ത ഡാറ്റ എസ്ടിവികൾ എന്നിവടക്കം പല പ്ലാനുകളുടെയും വാലിഡിറ്റി കുറച്ചിട്ടുണ്ട്. പ്രതിദിനം 1.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 98 രൂപ വിലയുള്ള ഇറോസ് നൗ പ്ലാനിന്‍റെ വാലിഡിറ്റി 20 ദിവസത്തിൽ നിന്നും 18 ദിവസമായി കുറച്ചു. പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 198 രൂപ പിആർബിടി പ്ലാൻ 54 ദിവസത്തിനുപകരം 45 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 29 രൂപയുടെ 300 എസ്എംഎസും 1 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്ന കോംബോ എസ്ടിവി പ്ലാൻ ഇപ്പോൾ 5 ദിവസത്തിന് പകരം 4 ദിവസത്തെ വാലിഡിറ്റി മാത്രമാണ് നൽകുക.

Best Mobiles in India

Read more about:
English summary
The state-owned telecom company has revised the validity of its four prepaid plans - Rs 118, Rs 187, Rs 349 and Rs 399. The company has basically cut short the validity of these four plans with the benefits remaining unchanged.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X