1275 ജിബി ഡാറ്റയും 425 ദിവസം വാലിഡിറ്റിയുമായി ബിഎസ്എൻഎല്ലിന്റെ പ്ലാൻ

|

ബി‌എസ്‌എൻ‌എൽ ഉപഭോക്താക്കൾക്കായി പുതിയ ഓഫറുകൾ അവതരിപ്പിച്ചു. ക്രിസ്മസ്, ന്യൂ ഇയർ എന്നിവയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഓഫറാണ് കമ്പനി അവതരിപ്പിച്ചത്. ഈ പ്ലാൻ പ്രകാരം ബിഎസ്എൻഎൽ അതിന്റെ 1,999 രൂപ പ്ലാനിന്റെ കാലാവധി 60 ദിവസത്തേക്ക് കൂടി വർദ്ധിപ്പിച്ചു. ഈ പ്ലാൻ ഇന്ന് (ഡിസംബർ 25) മുതൽ 2020 ജനുവരി 31 വരെ ലഭ്യമാകും.

1,999 രൂപ

1,999 രൂപ പ്ലാനിലൂടെ ദിവസേന 3 ജിബി ഡാറ്റയും 100 എസ്എംഎസും ഉപയോക്താക്കൾക്ക് ലഭിക്കും. 425 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. ഇത് കൂടാതെ ഉപയോക്താക്കൾക്ക് ബി‌എസ്‌എൻ‌എൽ ട്യൂൺസ്, ബി‌എസ്‌എൻ‌എൽ ടിവി സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ പോലുള്ള ആനുകൂല്യങ്ങളും ലഭിക്കും. ഇതിനൊപ്പം തന്നെ 450 രൂപ, 250 പ്ലാനുകൾക്കൊപ്പം അഡിഷണൽ ടോക്ക് ടൈം നൽകുമെന്നും കമ്പനി അറിയിച്ചു.

450 രൂപ

പൊതുമേഖലാ ടെലിക്കോം ഓപ്പറേറ്ററായ ബിസ്എൻഎൽ 450 രൂപ പ്ലാനിലൂടെ 500 രൂപ അധിക ടോക്ക് ടൈം നൽകുന്നുണ്ട്. 250 രൂപ പ്ലാനിലൂടെ 275 രൂപ ടോക്ക് ടൈമും വാഗ്ദാനം ചെയ്യുന്നു. . ഈ ഓഫർ ജനുവരി 2 വരെ മാത്രമാണ് ലഭ്യമാവുക. ഇത് കൂടാത കമ്പനി 365 രൂപയുടെയും, 97 രൂപയുടെയും പ്ലാനുകൾ കൂടി അവതരിപ്പിച്ചിട്ടുണ്ട്. 365 രൂപ പ്ലാൻ ദിവസേന 2 ജിബി ഡാറ്റയും 100 എസ്എംഎസുകളും വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും പ്ലാൻ നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 666 രൂപ പ്ലാൻ വീണ്ടും പരിഷ്കരിച്ചു; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 666 രൂപ പ്ലാൻ വീണ്ടും പരിഷ്കരിച്ചു; അറിയേണ്ടതെല്ലാം

പേഴ്സണൈസ്ഡ് റിംഗ് ബാക്ക് ടോൺ
 

ഈ പ്ലാനുനിനൊപ്പം ഉപയോക്താക്കൾക്ക് പേഴ്സണൈസ്ഡ് റിംഗ് ബാക്ക് ടോൺ (പിആർബിടി) ആക്സസും ലഭിക്കും. ഇതിനൊപ്പം അവതരിപ്പിച്ച 97 രൂപയുടെ പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും നൽകുന്ന പ്ലാനാണ്. ഈ പ്ലാനിന് 18 ദിവസം മാത്രമാണ് വാലിഡിറ്റി ഉള്ളത്. മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്ന പ്ലാനുകളോട് മത്സരിക്കുന്ന പ്ലാനുകൾ തന്നെയാണ് ഇവ.

4 ജി

4 ജി സർവീസുകൾ കേരളത്തിൽ ആരംഭിക്കാൻ കമ്പനി ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സർക്കിളിൽ കമ്പനി 3700 ടവറുകൾ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. 2020ൽ തന്നെ കമ്പനി 4 ജി സേവനങ്ങൾ ആരംഭിക്കും. എംടി‌എൻ‌എല്ലും ബി‌എസ്‌എൻ‌എല്ലും തമ്മിലുള്ള ലയനത്തിന് അംഗീകാരം നൽകിയ സർക്കാർ ബിഎസ്എൻഎല്ലിനെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളിലാണ്. 69,000 കോടി രൂപ ഇതിനായി സർക്കാർ അനുവദിച്ചിരുന്നു.

കമ്പനിയുടെ മൊത്തം കടം

ഇത്തരത്തിൽ കമ്പനി ശക്തിപ്പെട്ടാൽ വിപണിയിലെ മുൻനിരക്കാരായ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ തുടങ്ങിയ സ്വകാര്യ കമ്പനികളുമായി മത്സരിക്കാനും ശക്തമായി പിടിച്ച് നിൽക്കാനും സാധിക്കും. റെസ്ക്യൂ പാക്കേജിൽ സന്നദ്ധ വിരമിക്കൽ പദ്ധതിക്ക് 17,160 കോടി രൂപയും. വിരമിക്കലിന് 12, 768 കോടി രൂപയും മാറ്റി വച്ചിട്ടുണ്ട്. എം‌ടി‌എൻ‌എല്ലും ബി‌എസ്‌എൻ‌എല്ലും 10 വർഷമായി കനത്ത നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ കമ്പനിയുടെ മൊത്തം കടം 40,000 കോടി രൂപയാണ്.

കൂടുതൽ വായിക്കുക: 109 രൂപയ്ക്ക് 5 ജിബി ഡാറ്റയുമായി ബി‌എസ്‌എൻ‌എൽ മിത്രം പ്ലസ് റീചാർജ് ആരംഭിച്ചുകൂടുതൽ വായിക്കുക: 109 രൂപയ്ക്ക് 5 ജിബി ഡാറ്റയുമായി ബി‌എസ്‌എൻ‌എൽ മിത്രം പ്ലസ് റീചാർജ് ആരംഭിച്ചു

Best Mobiles in India

Read more about:
English summary
BSNL has announced the launch of new offers for its customers. This plan is specially designed for Christmas and New Year. Under this plan, the state-run telecom operator has increased the validity of its Rs. 1,999 for another 60 days. This plan will be available from today (December 25) to January 31, 2020.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X