BSNL 107 രൂപയ്ക്ക് 50 ദിവസത്തെ വാലിഡിറ്റിയും 3 ജിബി ഡാറ്റയും നൽകുന്നു
ബിഎസ്എൻഎൽ (BSNL) കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന നിരവധി പ്ലാനുകൾ ലഭ്യമാക്കുന്നുണ്ട്. ഇത്തരത്തിലുള്ളഒരു പ്ലാനാണ് 107 രൂപയുടേത്. ഈ പ്ലാൻ വരിക്കാർക്ക് ആകർഷകമായ വാലിഡിറ്റിയും ഡാറ്റ ആനുകൂല്യവും നൽകുന്നു. റീചാർജിനായി കുറഞ്ഞ തുക മാത്രം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനുകളാണ് ഇത്. സെക്കന്ററി സിം കാർഡ് ആയി ബിഎസ്എൻഎൽ കണക്ഷൻ ഉപയോഗിക്കുന്ന ആളുകൾക്കും ഈ പ്ലാൻ തിരഞ്ഞെടുക്കാം.

BSNL 107 രൂപ പ്ലാൻ
ബിഎസ്എൻഎൽ നൽകുന്ന 107 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലൂടെ വരിക്കാർക്ക് 50 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഇതൊരു വാലിഡിറ്റി എക്സ്റ്റൻഷൻ പ്ലാനാണ്. ഈ പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ഒരു ദിവസം 200 മിനിറ്റ് സൗജന്യ കോളിങ് ആണ് ലഭിക്കുക. ഇത് അവസാനിച്ച് കഴിഞ്ഞാൽ ബേസിക്ക് പ്ലാനിന്റെ താരിഫിന്റെ അടിസ്ഥാനത്തിൽ നിരക്ക് ഈടാക്കും.

ബിഎസ്എൻഎൽ 107 രൂപ വിലയുള്ള ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 3 ജിബി ഡാറ്റയും ലഭിക്കും. 50 ദിവസത്തെ ബിഎസ്എൻഎൽ ട്യൂൺ ആക്‌സസ്സും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ബേസിക്ക് പ്ലാനിന്റെ എക്സ്റ്റൻഷന് ശേഷം വാലിഡിറ്റി എക്സ്റ്റൻഷൻ പ്ലാൻ 50 ദിവസത്തേക്ക് കൂടി നിങ്ങളുടെ നമ്പർ ആക്ടീവ് ആയി നിലനിർത്തുന്നു. നിങ്ങളുടെ നിലവിലുള്ള പ്ലാൻ വാലിഡിറ്റി അവസാനിക്കാനിരിക്കെ അടുത്ത 50 ദിവസം കൂടി വാലിഡിറ്റി ലഭിക്കാൻ ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.

BSNL വാലിഡിറ്റി എക്സ്റ്റൻഷൻ പ്ലാനുകൾ
ബിഎസ്എൻഎൽ അതിന്റെ വരിക്കാർക്കായി ഒന്നിലധികം വാലിഡിറ്റി എക്സ്റ്റൻഷൻ പ്ലാനുകൾ നൽകുന്നുണ്ട്. പ്ലാനുകളുടെ പേര് സൂചിപ്പിക്കുന്നത് പോലെ ഇവ താരതമ്യേന കുറഞ്ഞ തുക നൽകി അവരുടെ നിലവിലെ പ്രീപെയ്ഡ് പ്ലാനിന്റെ കാലാവധി നീട്ടാൻ സഹായിക്കുന്നു. ഈ പ്ലാനുകൾ ആരംഭിക്കുന്നത് 107 രൂപ മുതലാണ്. 2999 രൂപ വരെ വിലയുള്ള പ്ലാനുകൾ ഈ വിഭാഗത്തിൽ ലഭ്യമാണ്. ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും വാലിഡിറ്റി എക്സ്റ്റൻഷൻ പ്ലാനുകൾ ലഭ്യമാണ്.

ചില വാലിഡിറ്റി എക്സ്റ്റൻഷൻ പ്ലാനുകൾ ചില സർക്കിളുകളിൽ മാത്രം ലഭ്യമാകുന്നവയാണ്. ഈ പ്ലാനുകൾ സൗജന്യ വോയ്‌സ് കോളുകൾ, എസ്എംഎസ്, ഡാറ്റ തുടങ്ങിയ ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് നൽകുന്നു. ഏകദേശം 15 വാലിഡിറ്റി എക്സ്റ്റൻഷൻ പ്ലാനുകൾ നിലവിലുണ്ട്. ഇവ 107 രൂപ, 108 രൂപ, 153 രൂപ, 197 രൂപ, 199 രൂപ, 201 രൂപ, 229 രൂപ, 249 രൂപ, 321 രൂപ, 389 രൂപ, 397 രൂപ, 666 രൂപ, 699 രൂപ, 797 രൂപ, 997 രൂപ, 999 രൂപ, 1,199 രൂപ, 1,499 രൂപ, 1,999 രൂപ, 2,399 രൂപ വിലയുള്ള പ്ലാനുകളാണ് ഈ വിഭാഗത്തിലുള്ളത്.

2,399 രൂപ വാലിഡിറ്റി എക്സ്റ്റൻഷൻ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. എന്നിരുന്നാലും ഒരു പ്രമോഷണൽ ഓഫറിന്റെ ഭാഗമായി ഈ പ്ലാൻ ജൂൺ 29 വരെ റീചാർജ് ചെയ്യുന്ന ആളുകൾക്ക് 60 ദിവസത്തെ അധിക വാലിഡിറ്റി നൽകുന്നു. 2,999 രൂപ വിലയുള്ള വാലിഡിറ്റി എക്സ്റ്റൻഷൻ പ്ലാനും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഇത് 2,399 രൂപ വിലയുള്ള പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളും അതിനൊപ്പം 30 ദിവസത്തെ ഇറോസ് നൗ ആക്സസും ലഭിക്കും.

BSNL 19 രൂപ പ്ലാൻ
ബിഎസ്എൻഎൽ അടുത്തിടെയാണ് 19 രൂപ വിലയുള്ള റീചാർജ് പ്ലാൻ അവതരിപ്പിച്ചത്. 30 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. വോയിസ്റേറ്റ്കട്ടർ_19 എന്നറിയപ്പെടുന്ന ഈ പ്ലാൻ ഓൺ-നെറ്റ്, ഓഫ്-നെറ്റ് കോളുകളുടെ നിരക്ക് മിനിറ്റിന് 20 പൈസയായി കുറയ്ക്കുന്നു. 19 രൂപ പ്ലാൻ റീചാർജ് ചെയ്താൽ യാതൊരു വിധ ഡാറ്റ ആനുകൂല്യങ്ങളും ലഭിക്കുകയില്ല. ഈ പ്ലാൻ നിങ്ങളുടെ സിം കാർഡ് എപ്പോഴും ആക്ടീവ് ആയി നിലനിർത്താൻ സഹായിക്കുന്നതാണ്. ഇതിലൂടെ ഇൻകമിങ് കോളുകൾ, എസ്എംഎസുകൾ എന്നിവയെല്ലാം തടസമില്ലാതെ ലഭിക്കും.

200 രൂപയിൽ താഴെ വിലയുള്ള BSNL പ്ലാനുകൾ
200 രൂപയിൽ താഴെ വിലയിൽ ബിഎസ്എൻഎൽ നൽകുന്ന മികച്ചൊരു പ്ലാനാണ് 153 രൂപയുടേത്. ഈ 153 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റ നൽകുന്നു. ഈ ഡാറ്റ ആനുകൂല്യത്തിന് പുറമേ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്. ഈ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്ലാൻ 42 ജിബി ഡാറ്റ നൽകുന്നു.

ബിഎസ്എൻഎൽ എസ്ടിവി187 ദിവസവും 2 ജിബി ഡാറ്റ നൽകുന്നു. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. 187 രൂപ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ വാലിഡിറ്റി കാലയളവിൽ ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിലൂടെ ലഭിക്കുന്ന മൊത്തം ഡാറ്റ 56 ജിബിയാണ്. വീഡിയോ സ്ട്രീമിങ് അടക്കമുള്ള കാര്യങ്ങൾക്ക് മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

BSNL 197 രൂപ പ്ലാൻ
ബിഎസ്എൻഎൽ 197 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റ നൽകുന്നു. വീഡിയോ സ്ട്രീമിങ്, ഗെയിമിങ് എന്നിവയ്ക്ക് മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് ഈ ഡാറ്റ ആനുകൂല്യം മതിയാകും. ഈ ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ വേഗത 80 കെബിപിഎസ് ആയി കുറയുന്നു. ഒരു ദിവസം 100 മെസേജുകൾ വീതവും ഈ പ്ലാനിലൂടെ ലഭിക്കുന്നു. സിങ് മ്യൂസിക്ക് ആപ്പിലേക്കുള്ള ആക്സസും ഈ പ്ലാൻ നൽകുന്നുണ്ട്. 18 ദിവസത്തേക്ക് മാത്രമേ ഈ ആനുകൂല്യങ്ങൾ എല്ലാം ലഭിക്കുകയുള്ളു. എന്നാൽ ഈ പ്ലാൻ 180 ദിവസത്തെ സർവ്വീസ് വാലഡിറ്റി നൽകുന്നു.


Click it and Unblock the Notifications