Home
News

ബിഎസ്എൻഎല്ലിന്റെ 109 രൂപ പ്രീപെയ്ഡ് പ്ലാൻ ഇപ്പോൾ ഇരട്ടി ഡാറ്റ നൽകുന്നു

ബിഎസ്എൻഎല്ലിന്റെ ജനപ്രീയ പ്രീപെയ്ഡ് പ്ലാനുകളിലൊന്നാണ് 109 രൂപയുടെ പ്ലാൻ. ഈ പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റ ആനുകൂല്യങ്ങൾ ഇരട്ടിയാക്കിയിരിക്കുകയാണ് ബിഎസ്എൻഎൽ. മിത്രാം പ്ലസ് പ്രീപെയ്ഡ് പ്ലാൻ എന്നറിയപ്പെടുന്ന 199 രൂപ പ്ലാൻ വാലിഡിറ്റി നീട്ടാൻ വേണ്ടി ചെയ്യേണ്ട പ്ലാനാണ്. 2019 ഡിസംബറിലാണ് ഈ പ്ലാൻ ആദ്യമായി അവതരിപ്പിച്ചത്. 20 ദിവസത്തെ വാലിഡിറ്റിയോടെ 5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്ന പ്ലാനാണ് ഇത്. പുതിയ ഓഫറിന്റെ ഭാഗമായി ഈ പ്ലാനിലൂടെ ദിവസവും 10 ജിബി ഡാറ്റ ലഭിക്കും.

109 രൂപ പ്ലാൻ

2021 മാർച്ച് 31 വരെ മാത്രമായിരിക്കും ബിഎസ്എൻഎല്ലിന്റെ 109 രൂപ പ്ലാൻ ലഭ്യമാകുന്നത്. ഏപ്രിൽ ഒന്നിന് മിത്രാം പ്ലസ് പ്ലാൻ മൊത്തത്തിൽ നീക്കംചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇത് നീക്കം ചെയ്ത് കഴിഞ്ഞാൽ ഇതേ വില നിലവാരത്തിൽ ഉള്ള പിവി 106, പിവി 107 എന്നീ രണ്ട് പ്ലാനുകൾ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ലഭ്യമാകും. 109 രൂപ പ്ലാൻ പിൻവലിക്കുന്നതിന് മുന്നോടിയായാണ് ഡബിൾ ഡാറ്റ ഓഫർ നൽകുന്നത്. റീചാർജിനായി അധികം തുക ചിലവഴിക്കാത്ത ആളുകൾക്ക് ഡാറ്റ കോളിങ് ആനുകൂല്യങ്ങൾ നേടാൻ മികച്ച പ്ലാനാണ് ഇത്.

ബി‌എസ്‌എൻ‌എൽ 109 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എൽ 109 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ 109 രൂപയുടെ മിത്രാം പ്ലസ് പ്രീപെയ്ഡ് പ്ലാൻ 10 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. 20 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലൂടെ എഫ്‌യുപി ലിമിറ്റ് ഇല്ലാതെ വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. ഈ പ്ലാനിന്റെ ആനുകൂല്യങ്ങൾ 20 ദിവസത്തേക്കാണ് ലഭിക്കുന്നത് എങ്കിലും യു‌എസ്‌പി 75 ദിവസത്തേക്ക് ലഭിക്കും. അതായത് 75 ദിവസം വരെ നിങ്ങളുടെ ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് നമ്പർ ആക്ടീവായി നിലനിർത്താൻ ഈ പ്ലാൻ സഹായിക്കും.

ബി‌എസ്‌എൻ‌എൽ

109 രൂപ മിത്രാം പ്ലസ് പ്ലാനിന്റെ പുതിയ ആനുകൂല്യങ്ങൾ ഇതിനകം തന്നെ കേരള സർക്കിളിൽ ലഭ്യമാണ്. ഏപ്രിൽ ഒന്നിന് 109 രൂപ റീചാർജ് ബി‌എസ്‌എൻ‌എൽ നീക്കംചെയ്യുമെന്ന് കേരള ടെലികോം റിപ്പോർട്ട് ചെയ്യുന്നു. എന്തുകൊണ്ടാണ് ഈ പ്ലാൻ നീക്കം ചെയ്യുന്നത് എന്ന കാര്യം വ്യക്തമല്ല. ദിവസവും 250 മിനിറ്റ് കോളിങ്, 5 ജിബി ഡാറ്റ, 90 ദിവസത്തെ വാലിഡിറ്റി എന്നീ ആനൂകൂല്യങ്ങളോടെ 2019 ഡിസംബറിലാണ് ഈ പ്ലാൻ അവതരിപ്പിച്ചത്. പിന്നീട് വാലിഡിറ്റി 30 ദിവസമായി കുറച്ചു.

മിത്രാം പ്ലസ്

മിത്രാം പ്ലസ് പ്രീപെയ്ഡ് പ്ലാൻ ഒഴിവാക്കി കഴിഞ്ഞാലും ഈ പ്ലാൻ ഉപയോഗിക്കുന്ന ആളുകൾക്ക് സമാനമായ ചില പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ തന്നെയാണ് ബിഎസ്എൻഎൽ ഈ പ്ലാനുകളിലൂടെ നൽകുന്നത്. 109 രൂപയുടെ മിത്രാം പ്ലസ് പ്ലാനിന് പകരം ഉപയോഗിക്കാവുന്ന പ്ലാനുകളിൽ ഏറ്റവും ആകർഷകമായ പ്ലാനുകലാണ് 106 രൂപയുടേയും 107 രൂപയുടേയും പ്ലാനുകൾ. ഇവ പിവികളാണ്. പ്ലാൻ വാലിഡിറ്റി എക്സ്റ്റന്റ് ചെയ്യുന്നവർക്ക് മാത്രം ഉപയോഗപ്പെടുന്ന പ്ലാനാണ് ഇത്.

മിത്രാം പ്ലസ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് പോർട്ട്‌ഫോളിയോയിലെ ഏറ്റവും ജനപ്രിയ റീചാർജുകളിൽ ഒന്നാണ് മിത്രാം പ്ലസ് പ്ലാൻ. എന്നാൽ ഈ പ്ലാൻ ഇപ്പോൾ ബിഎസ്എൻഎൽ നീക്കം ചെയ്യുകയാണ്. 109 രൂപയിലുള്ള ബി‌എസ്‌എൻ‌എൽ മിത്രം പ്ലസ് പ്ലാൻ കേരള ടെലികോം സർക്കിളിൽ മാത്രമേ ലഭ്യമാവുകയുള്ളു. മറ്റ് സർക്കിളുകളിൽ നിന്നും സിം കാർഡ് എടുത്തിട്ടുള്ള ഉപയോക്താക്കൾക്ക് ഈ പ്ലാൻ ലഭിക്കില്ല.

Best Mobiles in India

English summary
Rs 109 plan is one of BSNL's popular prepaid plans. BSNL has doubled the data benefits available under this plan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X