ബിഎസ്‌എൻഎൽ 149 രൂപയുടെ പോസ്റ്റ്പെയ്ഡ് റീചാർജ് പായ്ക്ക് നിർത്തലാക്കി
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്‌എൻഎൽ 149 രൂപയുടെ പോസ്റ്റ്പെയ്ഡ് റീചാർജ് പായ്ക്ക് നിർത്തലാക്കി. പ്ലാനുകൾ ഇടയ്ക്കിടെ പരിഷ്കരിക്കുന്ന കമ്പനിയുടെ പുതിയ നടപടിയെ തുടർന്ന് ബിഎസ്എൻഎല്ലിന്റെ പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ എണ്ണം 10 ആയി.99 രൂപ, 225 രൂപ, 325 രൂപ, 399 രൂപ, 525 രൂപ, 725 രൂപ, 799 രൂപ, 1125, രൂപ, 1525 രൂപ നിരക്കുകളിലുള്ള പ്ലാനുകളാണ് ഇപ്പോൾ ബിഎസ്എൻഎൽ പോസ്റ്റ് പ്ലാനുകളായി ഉള്ളത്.

149 രൂപ പോസ്റ്റ്പെയ്ഡ് റീചാർജ് പായ്ക്ക് നിർത്തലാക്കാനുള്ള ബിഎസ്എൻഎല്ലിന്റെ തീരുമാനം കമ്പനിയുടെ ബിസിനസിനെ ബാധിച്ചേക്കും. ഉപയോക്താക്കൾ ഏറെ ആശ്രയിക്കുന്ന പ്ലാനുകളിലൊന്നാണ് ഇത്. എന്തായാലും ബിഎസ്എൻഎൽ ഉപയോക്താക്കളെ നിലനിർത്താൻ കൂടുതൽ മികച്ച പ്ലാനുകൾ അവതരിപ്പക്കാനും സാധ്യതയുണ്ട്. കമ്പനി അടുത്തിടെ നിരവധി പ്രീപെയ്ഡ് പായ്ക്കുകൾ പുറത്തിറക്കിയിരുന്നു. പ്രീപെയ്ഡ് വിഭാഗത്തിൽ വരുമാനം വർധിപ്പിക്കുന്നതിനൊപ്പം ഉപയോക്താക്കൾക്ക് മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്.

ബ്രോഡ്ബാന്റ് പ്ലാനുകളുടെ വാലിഡിറ്റി വർധിപ്പിച്ചു
ഇതിനിടെ ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാനുകളുടെ വാലിഡിറ്റി വർധിപ്പിച്ചിരുന്നു, 299 രൂപ, 491 രൂപ പ്ലാനുകളുടെ വാലിഡിറ്റിയാണ് ബിഎസ്എൻഎൽ വർധിപ്പിച്ചത്. 299 രൂപയുടെ പായ്ക്ക് 90 ദിവസത്തേക്ക് വാലിഡിറ്റിയുള്ളതാണ്. ഈ പായ്ക്ക് 20 എംബിപിഎസ് വേഗതയിൽ 50 ജിബി ഡാറ്റയാണ് നൽകുന്നത്. അതേസമയം 491 രൂപയുടെ പ്ലാൻ 90 ദിവസത്തേക്ക് 20 എംബിപിഎസ് വേഗതയിൽ 120 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. എല്ലാ സർക്കിളുകളിലും 2,399 രൂപയുടെ പുതിയൊരു പ്രീപെയ്ഡ് പ്ലാനും ബിഎസ്എൻഎൽ പുറത്തിറക്കിയിട്ടുണ്ട്.

3ജി പ്ലാനുകളിലൂടെ 4ജി നേടാം
ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് 3ജി പ്രീപെയ്ഡ് പ്ലാനുകൾ റീചാർജ് ചെയ്ത് 4ജി ഉപയോഗിക്കാൻ സാധിക്കും. 4ജി നെറ്റ്വർക്ക് ലഭ്യമായ കേരളം അടക്കമുള്ള സ്ഥലങ്ങളിലാണ് ബിഎസ്എൻഎൽ 3ജി പ്ലാനുകളിൽ 4ജി ഡാറ്റ ലഭിക്കുന്നത്. 4ജി സിം എടുത്ത ആളുകൾക്ക് ബിഎസ്എൻഎൽ 3ജി ഡാറ്റ പ്ലാനുകൾ റീചാർജ് ചെയ്താൽ അതേ ആനുകൂല്യം 4ജി ഡാറ്റയായി ലഭിക്കും. ഇന്ത്യയിൽ വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രമാണ് ഇത് ലഭിക്കുക.

ബിഎസ്എൻഎൽ 4ജി പ്ലാനുകൾ
4ജി സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്ന ബിഎസ്എൻഎൽ 4ജി നിലവിൽ ലഭ്യമാകുന്ന ചുരുക്കം ചില സർക്കിളുകളിലെ ഉപയോക്താക്കൾക്കായി രണ്ട് 4ജി പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 96 രൂപ, 236 രൂപ വില നിരക്കിലുള്ള രണ്ട് 4 ജി പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്. 96 രൂപ പ്ലാനിലൂടെ ഉപയോക്താവിന് ദിവസേന 10 ജിബി ഡാറ്റയാണ് ലഭിക്കുക. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

236 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെയും ഉപയോക്താവിന് ദിവസേന 10 ജിബി ഡാറ്റ ലഭിക്കും. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 840 ജിബി ഡാറ്റയാണ് ലഭിക്കുക .ഇന്ത്യയിലെ മറ്റേത് ഓപ്പറേറ്ററും ഇത്തരമൊരു പ്ലാൻ നൽകുന്നില്ല എന്നതാണ് ശ്രദ്ധേയം. ഏറ്റവും കൂടുതൽ ഡാറ്റ കുറഞ്ഞ നിരക്കിൽ നൽകുന്ന റിലയൻസ് ജിയോ പോലും വാഗ്ദാനം ചെയ്യുന്ന ഡാറ്റാ ആനുകൂല്യങ്ങളേക്കാൾ വളരെ കൂടുതലാണ് ഇത്.


Click it and Unblock the Notifications








