Home
News

ബിഎസ്എൻഎല്ലിൻറെ 1699 രൂപ പ്ലാനിൽ ഇനി കൂടുതൽ വാലിഡിറ്റി

ടെലിക്കോം വിപണിയിലെ കടുത്ത മത്സരത്തിനിടെ സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററായ ബി‌എസ്‌എൻ‌എൽ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ശ്രമം തുടരുകയാണ്. ബിഎസ്എൻഎൽ സമീപകാലത്തായി വരിക്കാർക്ക് വളരെ പ്രയോജനകരമായ പ്ലാനുകളാണ് അവതരിപ്പിക്കുന്നത്. പ്ലാനുകളിൽ ആകർഷകമായ മാറ്റങ്ങളും കമ്പനി വരുത്തുന്നുണ്ട്. ഇതിൻറെ ഭാഗമായി ദീർഘകാല അടിസ്ഥാനത്തിലുള്ള1,699 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൻറെ വാലിഡിറ്റി വർദ്ധിപ്പിച്ചതായി കമ്പനി പ്രഖ്യാപിച്ചു.

1,699 രൂപയുടെ പ്രീപെയ്ഡ്

1,699 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ബിഎസ്എൻഎല്ലിൻറെ പ്രവർത്തന സർക്കിളുകളിൽ ഉടനീളമുള്ള എല്ലാ ബി‌എസ്‌എൻ‌എൽ വരിക്കാർക്കും ലഭിക്കുമെന്നും എല്ലാ റീചാർജ് രീതിയിലൂടെയും ഇത് ലഭ്യമാക്കുമെന്നും കമ്പനി പ്ലാനിലെ മാറ്റം പ്രഖ്യാപിക്കവേ വ്യക്തമാക്കി. ഉത്സവ സീസൺ കണക്കിലെടുത്ത് കഴിഞ്ഞ മാസം പ്രഖ്യാപിച്ച നിരവധി പ്ലാനുകൾക്ക് പിന്നാലെയാണ് ഓഫറിൽ കമ്പനി ആകർഷകമായ മാറ്റങ്ങൾ വരുത്തുന്നത്.

425 ദിവസം വാലിഡിറ്റി

പുതിയ ഓഫർ അനുസരിച്ച് 1,699 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ 425 ദിവസം വാലിഡിറ്റി ലഭിക്കും. ഈ പ്ലാൻ ആരംഭിച്ച അവസരത്തിൽ 365 ദിവസത്തെ സാധുതയാണ് പ്ലാനിന് ഉണ്ടായിരുന്നത്. ഇപ്പോൾ ഈ പ്ലാനിന് രണ്ട് മാസത്തെ അധിക വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഇതോടെയാണ് പദ്ധതിയുടെ വാലിഡിറ്റി 425 ദിവസമായി മാറിയത്. ഇത് പ്ലാനിൽ 365 ദിവസത്തെ കാലയളവിൽ 60 ദിവസത്തെ അധിക വാലിഡിറ്റി കൂടി ലഭിക്കുന്നു.

നവംബർ 30 വരെ

ഒക്ടോബർ 31 വരെ ഈ ദീർഘകാല ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് പാൻ‌ 455 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്തിരുന്നു. ഉത്സവ സീസൺ‌ കാരണമാണ് അതിൻറെ പതിവ് വാലിഡിറ്റിയേക്കാൾ 90 ദിവസത്തെ അധിക വാലിഡിറ്റി കൂടി ലഭിച്ചിരുന്നത്. ഇപ്പോൾ നിലവിലുള്ള ഓഫറിന് നവംബർ 30 വരെ മാത്രമേ സാധുതയുള്ളൂ. അതുകൊണ്ട് തന്നെ ഈ പ്ലാനിനോട് നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ഈ മാസം അവസാനിക്കും മുമ്പ് റിച്ചാർജ്ജ് ചെയ്താൽ 60 ദിവസം എക്സ്ട്രാ വാലിഡിറ്റി ലഭിക്കും.

ആനുകൂല്യങ്ങൾ

ബി‌എസ്‌എൻ‌എല്ലിൻറെ 1,699 രൂപയ്ക്ക് ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനിൻറെ ആനുകൂല്യങ്ങൾ പരിശോധിച്ചാൽ അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വാലിഡിറ്റി കാലയളവിലുടനീളം പരിധിയില്ലാത്ത വോയ്‌സ് കോളുകൾ ലഭിക്കും എന്നതാണ്. ഇത് കൂടാതെ 100 സൌജന്യ എസ്എംഎസും കമ്പനി നൽകുന്നുണ്ട്. ഈ മാസം പ്ലാൻ സബ്‌സ്‌ക്രൈബുചെയ്യുന്നവർക്ക് പ്രതിദിനം 3 ജിബി ഡാറ്റയും കമ്പനി വാഗ്ദാനം ചെയ്യുന്നു. വരിക്കാർക്ക് പേഴ്സണൽ റിംഗ് ബാക്ക് ടോണുകളുടെ (പിആർബിടി) ആനുകൂല്യവും 365 ദിവസത്തേക്ക് ലഭിക്കും. ഈ പിആർബിടി സേവനം അധിക വാലിഡിറ്റി കാലയളവിലേക്ക് ലഭിക്കില്ല.

റിലയൻസ് ജിയോ, എയർടെൽ

ബിഎസ്എൻഎല്ലിൻറെ മുഖ്യ എതിരാളികളായ റിലയൻസ് ജിയോ, എയർടെൽ എന്നിവയും 1,699 രൂപയ്ക്ക് ദീർഘകാല പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഓരോ ടെലിക്കോം കമ്പനികളുടെയും ആനുകൂല്യങ്ങൾ വ്യത്യസ്തമാണ്. ഈ കമ്പനികൾ ഉയർന്ന വേഗതയുള്ള ഡാറ്റയും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഡാറ്റാ വേഗതയുടെ അടിസ്ഥാനത്തിൽ ബി‌എസ്‌എൻ‌എല്ലിനെ ഈ കമ്പനികൾ പിന്തള്ളുന്നു. എന്നിരുന്നാലും, ബി‌എസ്‌എൻ‌എൽ 1,699 രൂപ പ്ലാനിൽ പുതിയ ഓഫറിനൊപ്പം 425 ദിവസത്തെ വാലിഡിറ്റി എന്നത് സമാനതകളില്ലാത്ത ഓഫർ തന്നെയാണ്.

Best Mobiles in India

English summary
State-run telecom operator BSNL seems to be focused on its customers as its recent moves are quite beneficial for subscribers. In one such move, the company has announced that it has extended the validity period of the long-term Rs. 1,699 prepaid plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X