ബിഎസ്‌എൻഎല്ലിന്റെ 199 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ പരിഷ്‌ക്കരിച്ചു, ഇനി കോളുകൾ അൺലിമിറ്റഡ്
ബിഎസ്എൻഎൽ തങ്ങളുടെ പ്ലാനുകളിലെല്ലാം ഉണ്ടായിരുന്ന ദിവസേനയുള്ള കോളിങ് പരിധി ഒഴിവാക്കി 2021 ജനുവരി 10 മുതൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. വൗച്ചറുകൾ, എസ്ടിവി, കോംബോ വൗച്ചറുകൾ എന്നിവയിലാണ് അൺലിമിറ്റഡ് കോളിങ് നൽകാൻ ആരംഭിച്ചത്. എന്നലിപ്പോഴിതാ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കുള്ള 199 രൂപ പ്ലാനിലും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ലഭ്യമാക്കുകയാണ് കമ്പനി. ഈ പ്ലാനിലെ മറ്റ് ആനുകൂല്യങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല.

ബിഎസ്‌എൻഎല്ലിന്റെ 199 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ 75 ജിബി വരെ റോൾഓവർ, അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസ് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. മൊത്തം 25 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നു. നേരത്തെ ഈ പ്ലാൻ ദിവസവും 250 മിനിറ്റ് എന്ന ലിമിറ്റടെ എല്ലാ നെറ്റ്വർക്കിലേക്കും സൌജന്യ കോളുകൾ നൽകിയിരുന്നു. പ്ലാനിൽ വരുത്തിയ മാറ്റത്തിന് ശേഷം ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഓൺ-നെറ്റ്, ഓഫ്-നെറ്റ് കോളിങ് ആനുകൂല്യങ്ങളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.

398 രൂപ താരിഫ് വൌച്ചർ
398 രൂപ വിലമതിക്കുന്ന പുതിയ സ്‌പെഷ്യൽ താരിഫ് വൗച്ചറും (എസ്ടിവി) ബിഎസ്‌എൻഎൽ പുറത്തിറക്കി. ഇത് എഫ്‌യുപി ലിമിറ്റ് ഇല്ലാതെ ഡാറ്റാ ആനുകൂല്യങ്ങളും സൌജന്യ കോളിങും നൽകുന്നു. ഈ പ്രീപെയ്ഡ് വൗച്ചർ 30 ദിവസത്തെ വാലിഡിറ്റിയുമായി വരുന്നു. 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ സൌജന്യമായി ലഭിക്കും. ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ എംടിഎൻഎൽ നെറ്റ്‌വർക്ക് അടക്കമുള്ള ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്ക് സൌജന്യ കോളുകളും എസ്എംഎസുകളും ലഭ്യമാണ്.

റിലയൻസ് ജിയോയും മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാനുള്ള സൌജന്യ കോളുകളിലെ നിയന്ത്രണങ്ങൾ നീക്കം ചെയ്തിരുന്നു. ട്രായ് മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കുമ്പോൾ കോളുകൾ സ്വീകരിക്കുന്ന നെറ്റ്വർക്ക് ഓപ്പറേറ്റർക്ക് വിളിക്കുന്ന നെറ്റ്വർക്ക് ഓപ്പറേറ്റർ നൽകേണ്ടിയിരുന്ന തുക നീക്കം ചെയ്തതോടെയാണ് ജിയോ ഇത്തരം നിയന്ത്രങ്ങൾ ഒഴിവാക്കി പൂർണമായും സൌജന്യ കോളുകൾ നൽകാൻ ആരംഭിച്ചത്. ബിഎസ്എൻഎല്ലിന് സമാനമായി 199 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ ജിയോയും നൽകുന്നുണ്ട്. ഈ പ്ലാൻ 25 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്ന പ്ലാനാണ്. 100 എസ്എംഎസും ഈ പ്ലാൻ നൽകുന്നു.

ബിഎസ്എൻഎൽ കഴിഞ്ഞ ദിവസം പ്രമുഖ ആഗോള ഒടിടി പ്ലാറ്റ്‌ഫോമായ യുപ് ടിവിയുമായി സഹകരിച്ച് ഒരു പുതിയ പായ്ക്ക് അവതരിപ്പിച്ചു. സീ5, വൂട്ട്, യുപ്പ് ടിവി അടക്കമുള്ള പ്രീമിയം ഒടിടി ആപ്പുകളിലേക്ക് ഈ പായ്ക്കിലൂടെ ആക്സസ് ലഭിക്കും. ഉപയോക്താക്കൾക്ക് ഒരൊറ്റ സബ്സ്ക്രിപ്ഷനിലൂടെ എല്ലാ കണ്ടന്റും ആക്സസ് ചെയ്യാൻ സാധിക്കും. ഇതിനായി ഉപയോക്താവ് ചിലവഴിക്കേണ്ടി വരുന്നത് വെറും 129 രൂപയാണ്. സ്മാർട്ട് ടിവി, പിസി, മൊബൈൽ, ടാബ്‌ലെറ്റ്, സ്ട്രീമിംഗ് മീഡിയ പ്ലെയറുകൾ എന്നിവയുൾപ്പെടെയുള്ള ഡിവൈസുകളിൽ നിന്ന് യുപ് ടിവി സ്കോപ്പ് ആക്സസ് ചെയ്യാൻ കഴിയും.


Click it and Unblock the Notifications