Home
News

ദിവസവും 3ജിബി ഡാറ്റ നൽകുന്ന ബി‌എസ്‌എൻ‌എൽ 1999 രൂപ പ്ലാൻ ഇനി അധിക വാലിഡിറ്റി നൽകും

ബിഎസ്എൻഎല്ലിന്റെ ജനപ്രീയ വാർഷിക പ്ലാനാണ് 1999 രൂപ പ്ലാൻ. ഈ പ്ലാൻ റീചാർജ് ചെയ്യുന്ന ആളുകൾക്ക് ഇനി മുതൽ 30 ദിവസം അധിക വാലിഡിറ്റി ലഭിക്കും. സാധാരണ നിലയിൽ 365 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഇപ്പോൾ 30 ദിവസത്തെ അധിക വാലിഡിറ്റിയോട് കൂടി മൊത്തം 395 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്. ഇതൊരു പ്രമോഷണൽ ഓഫറാണ്. ഈ പ്രമോഷണൽ ഓഫർ 2021 മാർച്ച് 31 വരെ ലഭ്യമാകും. ഈ പ്രമോഷണൽ കാലയളവിലേക്കായി 47 രൂപ, 249 രൂപ വിലയുള്ള ഫസ്റ്റ് റീചാർജ് പ്ലാനും കമ്പനി അവതരിപ്പിച്ചു.

ബി‌എസ്‌എൻ‌എൽ 1999 രൂപ പ്രീപെയ്ഡ് പ്ലാൻ

ബി‌എസ്‌എൻ‌എൽ 1999 രൂപ പ്രീപെയ്ഡ് പ്ലാൻ

ബി‌എസ്‌എൻ‌എൽ 1999 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ദിവസവും 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും ഈ പ്ലാൻ ലഭ്യമാണ്. സാധാരണ പ്ലാനിന്റെ വാലിഡിറ്റി 365 ദിവസമാണ്. മുകളിൽ സൂചിപ്പിച്ചത് പോലെ പ്രമോഷണൽ വാലിഡിറ്റി കൂടി ചേർത്താൽ, പ്ലാനിന്റെ മൊത്തം വാലിഡിറ്റി 395 ദിവസമായി മാറും. 60 ദിവസത്തേക്ക് ലോക്ധൂൺ അല്ലെങ്കിൽ ബി‌എസ്‌എൻ‌എൽ ടിവി കണ്ടന്റുകളും ഒരു വർഷത്തേക്ക് ഇറോസ് നൌവിൽ നിന്ന് ഒടിടി ആനുകൂല്യങ്ങളും ലഭിക്കും. സൌജന്യ കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും.

വാർഷിക പ്ലാനുകൾ

ബി‌എസ്‌എൻ‌എല്ലിന്‌റെ വാർഷിക പ്ലാനുകൾ ആരംഭിക്കുന്നത് 365 രൂപ മുതലാണ്. സ്വകാര്യ ടെലിക്കോം കമ്പനികൾ 1000 രൂപയ്‌ക്ക് മുകളിലുള്ള വാർ‌ഷിക പ്ലാനുകൾ മാത്രമാണ് നൽകുന്നത്.എയർടെൽ‌ 369 ദിവസത്തെ വാലിഡിറ്റി നൽകുന്ന 1498 രൂപ പ്ലാനാണ് നൽകുന്നത്. ജിയോ, വിഐ എന്നിവ 1499 രൂപയ്‌ക്കാണ് വാർഷിക പ്ലാൻ നൽകുന്നത്. ബി‌എസ്‌എൻ‌എല്ലിന്റെ 365 രൂപ വാലിഡിറ്റി റീ‌ചാർ‌ജ് പ്ലാൻ‌ 1 വർഷത്തേക്ക് സൌജന്യ ഇൻകമിംഗ് കോളുകൾ മാത്രം നൽകുന്ന പ്ലാനാണ്. റീചാർജ് ചെയ്താൽ ആദ്യത്തെ 60 ദിവസത്തേക്ക് ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളുകളും എസ്എംഎസുകളും ലഭിക്കും.

ബി‌എസ്‌എൻ‌എല്ലിന്റെ 365 രൂപ പ്രീപെയ്ഡ് പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ 365 രൂപ പ്രീപെയ്ഡ് പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ 365 രൂപ പ്രീപെയ്ഡ് പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. പ്ലാൻ റീചാർജ് ചെയ്തതിനുശേഷം ആദ്യത്തെ 60 ദിവസത്തേക്ക് ഉപയോക്താക്കൾക്ക് സൌജന്യ കോളുകളും ഡാറ്റയും എസ്എംഎസുകളും ലഭിക്കും. സൌജന്യ ബി‌എസ്‌എൻ‌എൽ ട്യൂണുകളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളും 2 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളുമാണ് ഈ പ്ലാൻ നൽകുന്നത്. ദൈനംദിന ലിമിറ്റായ 2 ജിബി ഡാറ്റ തീർത്തു കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40 കെബിപിഎസായി കുറയും.

പ്രമോഷണൽ 249 രൂപ പ്രീപെയ്ഡ് പ്ലാൻ

പ്രമോഷണൽ 249 രൂപ പ്രീപെയ്ഡ് പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ പ്രമോഷണൽ 249 രൂപ പ്രീപെയ്ഡ് പ്ലാൻ 60 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ്. 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ദിവസവും ലഭിക്കുന്നത്. ഈ കൂപ്പൺ അൺലിമിറ്റഡ് കോളിങും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. കഴിഞ്ഞ ആഴ്ച ബി‌എസ്‌എൻ‌എൽ 47 രൂപ വിലയുള്ള ഒരു എഫ്‌ആർ‌സി അവതരിപ്പിച്ചിരുന്നു. 28 ദിവസത്തെ വാലിഡിറ്റിയും 14 ജിബി ഡാറ്റയും നൽകുന്ന പ്ലാനായിരുന്നു ഇത്. രണ്ട് പ്ലാനുകളും 2021 മാർച്ച് 31 വരെ ലഭ്യമാകും.

Best Mobiles in India

English summary
Rs 1999 plan is BSNL's popular annual plan. People who recharge this plan will now get an additional validity of 30 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X