BSNL Rs. 1999 Prepaid Plan: 71-ാം റിപബ്ലിക്ക് ഡേ ആഘോഷിക്കാൻ 71 ദിവസം അധിക വാലിഡിറ്റിയുമായി ബിഎസ്എൻഎൽ
ബിഎസ്‌എൻഎൽ 1,999 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി 71 ദിവസം കൂടി വർദ്ധിപ്പിച്ചു. 71-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് മാറ്റം. ഇതോടെ 1,999 രൂപ പ്രീപെയ്ഡ് പ്ലാനിന് 436 ദിവസത്തെ വാലിഡിറ്റി ലഭിക്കുമെന്ന് പൊതുമേഖലാ ടെലിക്കോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ പ്രഖ്യാപിച്ചു. ഈ വർദ്ധിപ്പിച്ച വാലിഡിറ്റി 2020 ജനുവരി 26 നും 2020 ഫെബ്രുവരി 15 നും ഇടയിൽ റീച്ചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് മാത്രമേ ലഭിക്കൂ. 1,999 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസേന 3 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്.

എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നീ സ്വകാര്യ ടെലിക്കോം കമ്പനികൾ കഴിഞ്ഞ മാസം താരിഫ് വർദ്ധിപ്പിച്ചപ്പോൾ ബിഎസ്‌എൻഎൽ വില ഉയർത്തേണ്ടെന്ന് തീരുമാനിച്ചു. ഇത് കൂടാതെ പല പ്ലാനുകളുടെയും വാലിഡിറ്റിയിലും മറ്റും ബിഎസ്എൻഎൽ മാറ്റങ്ങൾ വരുത്തി. വിപണിയിലെ മത്സരത്തിൽ കമ്പനിക്ക് ഗുണകരമായി മാറിയ നീക്കമായിരുന്നു ഇത്. 4ജി സേവനങ്ങൾ ഇല്ലാതിരുന്നിട്ടും കമ്പനി ഉപയോക്താക്കളുടെ പ്രിയപ്പെട്ട നെറ്റ്വർക്കാണ്.

ബിഎസ്‌എൻഎൽ 1,999 രൂപ അധിക വാലിഡിറ്റി ഓഫർ
ബിഎസ്‌എൻഎൽ 1,999 രൂപ പ്രീപെയ്ഡ് പ്ലാനിൽ 365 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് ലഭിച്ചിരുന്നത്. ജനുവരി 26 ന് ഇന്ത്യ 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേറ്റർ ഈ പ്ലാനിന്റ വാലിഡിറ്റി വർദ്ധിപ്പിച്ചത്. 71 ദിവസത്തെ അധിക വാലിഡിറ്റിയാണ് ഓപ്പറേറ്റർ വാഗ്ദാനം ചെയ്യുന്നത്. ഓഫർ കാലയളവ് 2020 ജനുവരി 26 മുതൽ 2020 ഫെബ്രുവരി 15 വരെയാണ്. ഈ കാലയളവിൽ 1,999 രൂപ ഉപയോഗിച്ച് റീചാർജ് ചെയ്യുന്നവർക്ക് 71 ദിവസത്തെ അധിക സാധുത ലഭിക്കും. പുതിയ ഓഫറിലൂടെ 1,999 രൂപ പ്രീപെയ്ഡ് പ്ലാൻ മൊത്തം 436 ദിവസത്തെ വാലിഡിറ്റി നൽകും.

പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പ്രതിദിനം 250 മിനിറ്റ് ലിമിറ്റിലാണ് ഇത് ലഭ്യമാവുക. മുഴുവൻ വാലിഡിറ്റി കാലയളവിനുമുള്ള ബിഎസ്‌എൻഎൽ ടിവി സബ്‌സ്‌ക്രിപ്‌ഷനും പ്ലാൻ നൽകുന്നു. മുമ്പ് പ്ലാൻ സോണിലിവ് സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞ മാസം ഇത് നിർത്തലാക്കി. കഴിഞ്ഞ മാസം 1,999 രൂപ പ്രീപെയ്ഡ് പ്ലാനിൽ ബിഎസ്‌എൻഎൽ 60 ദിവസത്തെ അധിക സാധുത വാഗ്ദാനം ചെയ്തിരുന്നു.4 ജി റോൾ ഔട്ടിനായി തയ്യാറെടുക്കുമ്പോൾ ഈ ഓഫർ പുതിയ ഉപഭോക്താക്കളെ ആകർഷിക്കാൻ ഓപ്പറേറ്ററെ സഹായിക്കും.

നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കൾക്ക് ബിഎസ്‌എൻഎല്ലിൽ നിന്നുള്ള 1,999 രൂപയുടെ ദീർഘകാല വാലിഡിറ്റി പ്ലാൻ ലഭ്യമാണ്. ടെലികോം ടോക്ക് റിപ്പോർട്ട് അനുസരിച്ച് പുതിയ വരിക്കാർക്ക് അവരുടെ ആദ്യത്തെ റീചാർജ് (എഫ്ആർസി) ഓപ്ഷനായി 1,999 രൂപ പ്ലാൻ തിരഞ്ഞെടുക്കാൻ കഴിയും. താരതമ്യപ്പെടുത്തുമ്പോൾ, റിലയൻസ് ജിയോയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനായി ഉള്ളത് 2,199 രൂപയുടെ പ്ലാനാണ്. ഇത് ഇപ്പോൾ ഓഫറിൽ 2,020 രൂപയ്ക്ക് ലഭ്യമാണ്.

റിലയൻസ് ജിയോ 2019 അവസാനത്തോടെ പ്രഖ്യാപിച്ച ഓഫറാണ് ഇത്. പ്രതിദിനം 1.5 ജിബി ഡാറ്റ, പരിധിയില്ലാത്ത ജിയോ ടു ജിയോ വോയ്‌സ് കോളുകൾ, 12,000 മിനിറ്റ് ജിയോ എഫ്‌യുപി മിനിറ്റ് എന്നിവ ഈ പ്ലാനിൽ ലഭ്യമാണ്. 365 ദിവസത്തെ സാധുതയുള്ള പ്ലാൻ പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. എയർടെൽ, വോഡഫോൺ എന്നിവ യഥാക്രമം 2,398 രൂപയുടെയും 2,399 രൂപയുടെയും പ്ലാനുകളാണ് ദീർഘകാല പ്ലാൻ ആയി നൽകുന്നത്.


Click it and Unblock the Notifications








