600 ദിവസം വാലിഡിറ്റിയുമായി ബി‌എസ്‌എൻ‌എല്ലിന്റെ പുതിയ 2399 രൂപ പ്രീപെയ്ഡ് പ്ലാൻ‌

|

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി മറ്റൊരു ദീർഘകാല പ്ലാൻ കൂടി അവതരിപ്പിച്ചു. ബി‌എസ്‌എൻ‌എല്ലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാനിന് 2399 രൂപയാണ് വില. 600 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പായ്ക്ക് രണ്ട് ടെലികോം സർക്കിളുകൾ ഒഴികെ മറ്റെല്ലാ സർക്കിളുകളിലെല്ലാം ലഭ്യമാണ്. ആൻഡമാൻ നിക്കോബാർ, ജമ്മു കശ്മീർ സർക്കിളുകളിലാണ് ഈ പ്ലാൻ ലഭിക്കാത്തത്. ഇതിനൊപ്പം ചെന്നൈ, തമിഴ്‌നാട് സർക്കിളുകളിൽ ലഭ്യമായിരുന്ന 149 രൂപ, 725 രൂപ പ്ലാനുകൾ കമ്പനി നിർത്തിവച്ചു.

 

പുതിയ പ്ലാനുകൾ

അടുത്തിടെയായി ബിഎസ്എൻഎൽ പുതിയ പ്ലാനുകൾ അവതരിപ്പിക്കുകയും നിലവിലുള്ളവ അടുത്തിടെ നിർത്തലാക്കുകയും ചെയ്കുകൊണ്ട് തങ്ങളുടെ പോർട്ട്ഫോളിയോ നവീകരിക്കുന്നുണ്ട് പുതുതായി ആരംഭിച്ച 2399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ മുമ്പൊരിക്കലും കാണാത്ത വിധത്തിലുള്ള വാലിഡിറ്റിയാണ് നൽകുന്നത്. ഈ വില വിഭാഗത്തിലെ മിക്ക പ്രീപെയ്ഡ് പ്ലാനുകളും 365 ദിവസമോ അതിൽ കുറവോ വാലിഡിറ്റി മാത്രമാണ് നൽകുന്നത്.

കൂടുതൽ വായിക്കുക: ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളിലൂടെ ദിവസവും 3 ജിബി ഡാറ്റ നേടാംകൂടുതൽ വായിക്കുക: ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളിലൂടെ ദിവസവും 3 ജിബി ഡാറ്റ നേടാം

കോളിങ് ആനുകൂല്യം

2399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഡാറ്റാ ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല. മറിച്ച് കോളിങ് ആനുകൂല്യം മാത്രമാണ് നൽന്നത്. കോളുകൾ വിളിക്കാൻ മാത്രം ഫോൺ ഉപയോഗിക്കുന്നവർക്ക് ഇതൊരു മികച്ച തിരഞ്ഞെടുപ്പാണ്. ആൻഡമാൻ നിക്കോബാർ, ജമ്മു കശ്മീർ ഒഴികെയുള്ള എല്ലാ സർക്കിളുകളിലും പുതിയ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാണ്. 2399 രൂപ പ്രീപെയ്ഡ് പ്ലാൻ 250 മിനിറ്റ് എഫ്യുപി ലിമിറ്റിൽ അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങൾ നൽകുന്നു. 600 ദിവസത്തേക്ക് പ്രതിദിനം 100 സൌജന്യ എസ്എംഎസുകളും ഈ പ്ലാൻ നൽകും.

ദീർഘകാല പ്രീപെയ്ഡ് പ്ലാനുകൾ
 

വോഡഫോൺ, എയർടെൽ, ജിയോ എന്നിവയുടെ ദീർഘകാല പ്രീപെയ്ഡ് പ്ലാനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ബി‌എസ്‌എൻ‌എൽ പ്ലാനിന് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. മറ്റെല്ലാ ദീർഘകാല പ്രീപെയ്ഡ് പ്ലാനുകളും ഒരു വർഷത്തെ വാലിഡിറ്റി നൽകുമ്പോൾ ബി‌എസ്‌എൻ‌എല്ലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാനിൽ ഏകദേശം രണ്ട് വർഷം വരെ വാലിഡിറ്റി ലഭിക്കുന്നു. പക്ഷേ മറ്റെല്ലാ പ്രീപെയ്ഡ് പ്ലാനുകളും ഡാറ്റാ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. പുതിയ ബിഎസ്എൻഎൽ പ്ലാനിൽ ഡാറ്റ ആനുകൂല്യം ലഭിക്കുന്നില്ല.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 499 രൂപയുടെ ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ നിർത്തലാക്കികൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 499 രൂപയുടെ ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ നിർത്തലാക്കി

ഡാറ്റ

ഡാറ്റ ഉപയോഗിക്കാതെ കോളുകൾക്ക് വേണ്ടി മാത്രം ഫോൺ ഉപയോഗിക്കുന്ന ആളുകളും ഇന്ത്യയിൽ ധാരാളമുണ്ട്. ഇത്തരം ആളുകളെ സംബന്ധിച്ച് ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ ഏറെ ഉപകാരപ്പെടുമെന്ന് ഉറപ്പാണ്. ഒരിക്കൽ റീചാർജ് ചെയ്താൽ ദീർഘകാലത്തേക്ക് ഇതിന്റെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നതിനാൽ സാമ്പത്തിക ലാഭത്തിനൊപ്പം ഇടയ്ക്കിടെയുള്ള റീചാർജ് ചെയ്യൽ ഒഴിവാക്കുക്കാം. ഡാറ്റ ആവശ്യമുള്ളവർക്ക് ഈ പ്ലാനിനൊപ്പം ഡാറ്റ ആഡ് ഓണുകൾ റീചാർജ് ചെയ്ത് ഉപയോഗിക്കാനും സാധിക്കും.

ബിഎസ്എൻഎൽ

ഡാറ്റാ ആനുകൂല്യങ്ങൾ നൽകുന്ന മറ്റൊരു  ദീർഘകാല പ്രീപെയ്ഡ് പ്ലാനും ബി‌എസ്‌എൻ‌എല്ലിനുണ്ട്. ഡാറ്റയും കോളുകളും ഒരുപോലെ ഉപയോഗിക്കുന്ന ആളുകൾക്ക് മറ്റ് ഈ പ്ലാൻ ഉപയോഗിക്കാം. അടുത്തിടെ ബിഎസ്എൻഎൽ 96 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നിർത്തിവെച്ചിരുന്നു. പ്ലാനുകളിൽ നിരന്തരം മാറ്റങ്ങൾ വരുത്തുകയും ഉപയോക്താക്കളെ ആകർഷിക്കുന്ന ആനുകൂല്യങ്ങൾ നൽകുന്നതിൽ ശ്രദ്ധിക്കുകയും ചെയ്യുന്ന കമ്പനി കൂടിയാണ് ബിഎസ്എൻഎൽ.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ 3ജി പ്ലാനുകൾ റീചാർജ് ചെയ്താലും 4ജി ഉപയോഗിക്കാം; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ 3ജി പ്ലാനുകൾ റീചാർജ് ചെയ്താലും 4ജി ഉപയോഗിക്കാം; അറിയേണ്ടതെല്ലാം

Best Mobiles in India

Read more about:
English summary
Bharat Sanchar Nigam Limited has launched yet another long-term prepaid plan in India. The new prepaid plan by BSNL costs Rs 2399 and has a validity of 600 days, the pack is available in all telecom circles barring two.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X