Just In
- 9 hrs ago
ജ്വല്ലറി ഡിസൈനുള്ള ഫിറ്റ്ബിറ്റ് ലക്സ് സ്മാർട്ട് വാച്ച് അവതരിപ്പിച്ചു: വിലയും, സവിശേഷതകളും
- 14 hrs ago
ഹുവാവേയുടെ ഇലക്ട്രിക് വാഹനങ്ങൾ ഈ വർഷം തന്നെ പുറത്തിറങ്ങും
- 15 hrs ago
മികച്ച ഡിസ്കൗണ്ട് വിലയ്ക്ക് ആപ്പിൾ ഐഫോൺ 11 സ്വന്തമാക്കുവാൻ നിങ്ങൾക്ക് ഇതാ ഒരവസരം
- 16 hrs ago
മൂന്ന് പിൻ ക്യാമറകളുമായി ഓപ്പോ എ74 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു; വില, സവിശേഷതകൾ
Don't Miss
- Lifestyle
ഇന്നത്തെ ദിവസം വിജയം ഈ രാശിക്കാര്‍ക്ക് സ്വന്തം
- Movies
അച്ചായന് ലുക്കില്‍ പൃഥ്വിരാജിന്റെ മാസ് എന്‍ട്രി, ലൊക്കേഷന്‍ വീഡിയോ പങ്കുവെച്ച് സുപ്രിയ
- News
മൂന്നാമത്തെ ലോക്ക് ഡൗൺ: യുകെ യിൽ നിന്നും ചില പാഠങ്ങൾ; മുഖ്യമന്ത്രി മുന്നിൽ വേണം- മുരളി തുമ്മാരുകുടി എഴുതുന്നു
- Sports
IPL 2021: രാജസ്ഥാന് വിജയവഴിയിലേക്ക് വരാന്‍ രണ്ട് മാറ്റം വേണം, മധ്യനിരയും ഓപ്പണിംഗും മാറണം
- Finance
ഫെബ്രുവരിയിൽ ഇപിഎഫ്ഒയുടെ പുതിയ ഗുണഭോക്താക്കൾ ആയത് 12.37 ലക്ഷം പേർ
- Automobiles
ഭാവിയിലെ എയർ ഓട്ടോ; ഏരിയൽ വെഹിക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് എക്സ്പെംഗ്
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
പ്രതിദിനം 3ജിബി ഡാറ്റയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ 247 രൂപ പ്ലാൻ
സ്വകാര്യ ടെലിക്കോം കമ്പനികളെ വിപണിയിൽ വെല്ലുവിളിച്ചുകൊണ്ട് ബിഎസ്എൻഎൽ തങ്ങളുടെ പുതിയ റീചാർജ് പ്ലാൻ പുറത്തിറക്കി. റീചാർജ് ചെയ്ത തീയതി മുതൽ 30 ദിവസത്തേക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന 247 രൂപയുടെ പുതിയ പ്രീപെയ്ഡ് എസ്ടിവിയാണ് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ അവതരിപ്പിച്ചത്. രൂപയുടെ 247 എസ്ടിവി അൺലിമിറ്റഡ് കോംബോ പ്ലാനാണ്.

247 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗിനൊപ്പം പ്രതിദിനം 3 ജിബി ഡാറ്റയും നൽകുന്നു. ഈ പുതിയ പ്ലാൻ 186/187 രൂപ പ്ലാനുകൾക്ക് സമാനമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ രണ്ട് ദിവസത്തെ അധിക വാലിഡിറ്റിയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. പ്രതിദിനം 3 ജിബി ഡാറ്റയും പ്രതിദിനം 250 മിനിറ്റ് വോയ്‌സ് കോളുകളും 28 ദിവസത്തേക്ക് 100 എസ്എംഎസുകളും നൽകുന്ന പ്ലാനാണ് 186 രൂപയുടേത്.

എസ്ടിവി 247 അവതരിപ്പിക്കുന്നതിനൊപ്പം ബിഎസ്‌എൻഎൽ 998 രൂപയുടെയും 1,999 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകൾ പുതുക്കിയിട്ടുണ്ട്. 998 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിന് ഇപ്പോൾ 270 ദിവസത്തെ വാലിഡിറഅറിയാണ് ലഭിക്കുക., 1,999 രൂപ പ്ലാൻ രണ്ട് മാസത്തേക്ക് ഇറോസ് നൌ കണ്ടന്റ് സൌജന്യമായി നൽകും. ഈ രണ്ട് പ്ലാനുകളും ബിഎസ്എൻഎല്ലിന്റെ ജനപ്രീയ പ്ലാനുകളാണ്.
കൂടുതൽ വായിക്കുക: കൊറോണ വൈറസുമായി ബന്ധപ്പെട്ട കോളർടൂൺ ഒഴിവാക്കാനുള്ള വഴി ഇതാണ്

ബിഎസ്‌എൻഎൽ എസ്ടിവി 247; ആനുകൂല്യങ്ങൾ
മുകളിൽ സൂചിപ്പിച്ചതുപോലെ 247 രൂപയുടെ പ്ലാൻ ബിഎസ്‌എൻഎല്ലിന്റെ തന്നെ 186/187 രൂപ പ്ലാനുകൾക്ക് സമാനമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇവ തമ്മിലുള്ള വ്യത്യാസം 247 രൂപ പ്ലാൻ രണ്ട് ദിവസം കൂടുതൽ വാലിഡിറ്റി നൽകുന്നു എന്നതാണ്. ഇതിനൊപ്പം ഈ പ്ലാനിൽ മുംബൈ, ദില്ലി എന്നിവിടങ്ങളിലെ എംടിഎൻഎൽ റോമിംഗ് ഏരിയകളിലേക്കും സൌജന്യ വോയ്‌സ് കോളുകൾ ലഭ്യമാകും.

ബിഎസ്എൻഎൽ കഴിഞ്ഞ വർഷം മുതലാണ് എംടിഎൻഎല്ലിലേക്ക് പോലും അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യം നൽകാൻ തുടങ്ങിയത്. എസ്ടിവി 247 ഉം ഇപ്പോൾ ഈ സൌജന്യ കോൾ ഓഫറുകളുടെ ഭാഗമാണ്. ഇതിലൂടെ പ്ലാൻ ബിഎസ്‌എൻഎൽ ഹോം, നാഷണൽ റോമിംഗ് എന്നിവയിൽ അൺലിമിറ്റഡ് സൌജന്യ വോയ്‌സ് കോളുകൾ ലഭിക്കുന്നു. എന്നിരുന്നാലും ബിഎസ്എൻഎൽ ഒരു ദിവസം 250 മിനുറ്റ് എഫ്യുപി ലിമിറ്റോടെയാണ് സൌജന്യ കോൾ അനുവദിക്കുന്നത്.

ഡാറ്റാ ആനുകൂല്യം പരിശോധിച്ചാൽ പ്രതിദിനം 3 ജിബി ഡാറ്റയുള്ള എസ്ടിവിയാണ് 247 രൂപയുടേത്. ഈ 3 ജിബി ലിമിറ്റ് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 80 കെബിപിഎസായി കുറയും. ഡാറ്റ ഓഫറിനൊപ്പം പ്രതിദിനം 100 എസ്എംഎസുകളും ബിഎസ്എൻഎൽ 247 രൂപ പ്ലാനിലൂടെ ലഭ്യമാക്കുന്നുണ്ട്. ഈ ആനുകൂല്യങ്ങളെല്ലാം 30 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്കാണ് ലഭ്യമാവുക. റിലയൻസ് ജിയോ ദീർഘകാല പദ്ധതികളുടെ സാധുത 336 ദിവസമായി (28 x 12) ആയി കുറയ്ക്കുന്ന സമയത്താണ് ബിഎസ്എൻഎൽ എസ്ടിവി 247ൽ 30 ദിവസത്തെ വാലിഡിറ്റി നൽകുന്നത്.
കൂടുതൽ വായിക്കുക: ദിവസവും 5 ജിബി ഡാറ്റയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ

1,999 രൂപ പ്ലാനിൽ ഇപ്പോൾ ഇറോസ് നൌ കണ്ടന്റും
എസ്ടിവി 247 പ്ലാൻ അവതരിപ്പിച്ചതിനു പുറമേ, 1,999 രൂപ വാർഷിക പദ്ധതി ഇപ്പോൾ രണ്ട് മാസത്തേക്ക് സൌജന്യ ഇറോസ് നൌ കണ്ടന്റുകളും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നതായി പ്രഖ്യാപിച്ചു. 1,999 രൂപ വാർഷിക റീചാർജ് പ്രതിദിനം 3 ജിബി ഡാറ്റ, പ്രതിദിനം 250 മിനിറ്റ് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് , 365 ദിവസത്തേക്ക് 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്.

998 രൂപ പ്ലാനിൽ അധിക വാലിഡിറ്റി
ബിഎസ്എൻഎൽ 998 രൂപയുടെ പ്ലാൻ പരിഷ്കരിച്ചു. ഇത് ഇപ്പോൾ 30 ദിവസത്തെ അധിക വാലിഡിറ്റി നൽകുന്നു. മുമ്പ് 240 ദിവസത്തെ വാലിഡിറ്റിയാണ് നൽകിയിരുന്നതെങ്കിൽ ഇപ്പോൾ ഇത് 270 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. അധിക 30 ദിവസത്തെ സാധുത 2020 ജൂൺ 6 വരെ വാലിഡായിരിക്കും. 998 രൂപയുടെ റീചാർജിന്റെ ആനുകൂല്യങ്ങളിൽ പ്രതിദിനം 2 ജിബി ഡാറ്റ, രണ്ട് മാസത്തേക്ക് പിആർബിടി, 240 ദിവസത്തേക്ക് ലോക്ദൂൺ കണ്ടന്റ്എന്നിവ ഉൾപ്പെടുന്നു.
കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട കോംബോ പ്ലാനുകൾ
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999