Home
News

സ്വകാര്യ കമ്പനികളെ നേരിടാൻ ബിഎസ്എൻഎൽ 298 രൂപ പ്രീപെയ്ഡ് പ്ലാൻ

സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) 298 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ നീട്ടുകയും 2020 മാർച്ച് 31 വരെ പദ്ധതി പ്രമോഷണൽ അടിസ്ഥാനത്തിൽ ലഭ്യമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബിഎസ്എൻഎൽ ഈ പ്ലാൻ പ്രമോഷണൽ വിഭാത്തിൽ നിന്നും മാറ്റി എപ്പോഴും ലഭ്യമാകുന്ന പദ്ധതികളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി. മികച്ച ആനകൂല്യങ്ങളാണ് ബിഎസ്എൻഎല്ലിന്റെ 298 രൂപ പ്ലാൻ നൽകുന്നത്.

പ്രീപെയ്ഡ് പ്ലാനുകൾ

എയർടെൽ, ജിയോ, വിഐ എന്നിവയുടെ 300 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകളോട് മത്സരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബിഎസ്എൻഎൽ തങ്ങളുടെ 298 രൂപ പ്ലാൻ എല്ലായിപ്പോഴും ലഭ്യമാകുന്ന വിഭാഗത്തിലേക്ക് മാറ്റിയത്. 300 രൂപയിൽ താഴെ വിലയിൽ 2 ജിബിയോ 3 ജിബിയോ ഡാറ്റ നൽകുന്ന പ്ലാനുകളാണ് സ്വകാര്യ കമ്പനികൾക്ക് ഉള്ളത്. ഇവയുടെ വാലിഡിറ്റി 28 ദിവസമാണ്, സ്ട്രീമിങ് ആനുകൂല്യങ്ങളും ഈ പ്ലാനുകൾ നൽകുന്നു. ഈ അവസരത്തിലാണ് 56 ദിവസം വാലിഡിറ്റിയുള്ള പ്ലാനുമായി ബിഎസ്എൻഎൽ വിപണിയിൽ സജീവമാകുന്നത്.

ബി‌എസ്‌എൻ‌എൽ 298 രൂപ പ്രീപെയ്ഡ് പ്ലാൻ

ബി‌എസ്‌എൻ‌എൽ 298 രൂപ പ്രീപെയ്ഡ് പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ 298 രൂപ പ്ലാൻ ദിവസവും 1 ജിബി ഡാറ്റയാണ് നൽകുന്നത്. എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ, ദിവസവും 100 സൌജന്യ എസ്എംഎസുകൾ, 56 ദിവസം വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ. ഇതിനൊപ്പം ഇറോസ് നൌ ആക്സസും ലഭിക്കും. ദിവസേനയുള്ള 1 ജിബി ഡാറ്റയ്ക്ക് ശേഷം വേഗത 40 കെബിപിഎസായി കുറയും. എഫ്‌യുപി ലിമിറ്റില്ലാതെ അൺലിമിറ്റഡ് കോളുകൾ നൽകുന്ന ഈ പ്ലാൻ ദിവസവും 1 ജിബി ഡാറ്റ തികയുന്ന ഉപയോക്താക്കളെ സംബന്ധിച്ച് മികച്ച ഓഫർ തന്നെയാണ്.

എയർടെൽ 298 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ 298 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 298 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതിനൊപ്പം അൺലിമിറ്റഡ് കോളിങും ദിവസവും 100 എസ്എംഎസുകളും എയർടെൽ നൽകുന്നുണ്ട്. ഇത് 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. എയർടെൽ എക്സ്സ്ട്രീം സബ്സ്ക്രിപ്ഷൻ, സൌജന്യ ഓൺലൈൻ കോഴ്സുകളിലേക്ക് ആക്സസ്, വിങ്ക് മ്യൂസിക്ക് ആക്സസ്, ഫസ്റ്റാഗിൽ 150 രൂപ ക്യാഷ്ബാക്ക്, ഭാരതി ആക്സ ലൈഫ് ഇൻഷുറൻസിലേക്ക് ആക്സസ് എന്നിവ ലഭിക്കുന്നു. എയർടെൽ താങ്ക് ആപ്പിൽ നിന്ന് റീചാർജ് ചെയ്യുന്നവർക്ക് ഈ പ്ലാനിൽ 50 രൂപ കിഴിവും 2 ജിബി അധിക ഡാറ്റയും ലഭിക്കും.

ജിയോ 249 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോ 249 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 249 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ബിഎസ്എൻഎൽ പ്ലാനിന് സമാനമായി 56 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നു. ജിയോയിൽ നിന്ന് എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും ഈ പ്ലാൻ നൽകുന്നുണ്ട്. ജിയോ ആപ്പിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്ന ഈ പ്ലാൻ ദിവസവും 100 സൌജന്യ എസ്എംഎസുകളും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

വിഐ 299 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐ 299 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 299 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് വീക്കെൻഡ് റോൾഓവർ ഡാറ്റ ആനുകൂല്യവും ഡബിൾ ഡാറ്റ ആനുകൂല്യവും നൽകുന്ന പ്രീപെയ്ഡ് പ്ലാനാണ്. 28 ദിവസം വാലിഡിറ്റിയിൽ ദിവസവും 4 ജിബി ഡാറ്റ നൽകുന്ന പ്ലാൻ തിങ്കൾ മുതൽ വെള്ളി വരെ ഉപയോഗിക്കാത്ത ഡാറ്റ ശനി ഞായർ ദിവസങ്ങളിലേക്ക് നൽകുന്നു. അൺലിമിറ്റഡ് കോളുകൾ നൽകുന്ന ഈ പ്ലാൻ എം‌പി‌എല്ലിൽ 75 രൂപ പ്രതിദിന കിഴിവും സോമാറ്റോയിൽ നിന്നുള്ള ഭക്ഷണ ഓർഡറുകൾക്ക് 75 രൂപ ദിവസവും ഡിസ്കൌണ്ടും വിഐ ടിവി, മൂവീസ് ആക്സസും നൽകുന്നു.

Best Mobiles in India

English summary
To deal with private companies, BSNL has shifted its Rs 298 promotional plan to the category of regular available plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X