Home
News

ബിഎസ്എൻഎൽ 299 രൂപ ബ്രോഡ്ബാൻഡ് പ്ലാൻ 100 ജിബി ഡാറ്റ നൽകുന്നു

ബിഎസ്എൻഎൽ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്ബാന്റ് സേവന ദാതാവാണ്. ജിയോ അടക്കമുള്ള രാജ്യത്തെ സ്വകാര്യ ബ്രോഡ്ബാന്റ് സേവനങ്ങൾക്ക് കനത്ത വെല്ലുവിളി ഉയർത്തുന്നതാണ് ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാന്റ് അടിത്തറ. എയർടെൽ ജിയോ തുടങ്ങിയ കമ്പനികളെ നേരിടാൻ ഭാരത് ഫൈബർ സേവനം നൽകുന്നുവെങ്കിലും ബിഎസ്എൻഎല്ലിന്റെ പ്രധാന വരുമാന മാർഗം ഡി‌എസ്‌എൽ ബ്രോഡ്‌ബാൻഡ് സേവനങ്ങളിൽ നിന്നാണ്. അതുകൊണ്ട് തന്നെ മികച്ച പ്ലാനുകൾ ഈ വിഭാഗത്തിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട്.

ഡിഎസ്എൽ

ഡിഎസ്എൽ വിഭാഗത്തിൽ ഉൾപ്പെടുന്ന ബിഎസ്എൻഎല്ലിന്റെ 299 രൂപ പ്ലാൻ ഇപ്പോൾ 100 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഇതൊരു ഫൈബർ പ്ലാനല്ല. അതുകൊണ്ട് തന്നെ മികച്ച വേഗതയൊന്നും ഈ പ്ലാനിലൂടെ ലഭിക്കുകയുമില്ല. കുറഞ്ഞ വേഗത ആണെങ്കിലും ഈ ബ്രോഡ്ബാന്റ് സേവനങ്ങൾ ഉപയോഗിക്കുന്ന ആളുകൾ ധാരാളം ഉണ്ട്. അതുകൊണ്ട് തന്നെയാണ് കമ്പനിക്ക് ഈ വിഭാതത്തിൽ നിന്നും കൂടുതൽ ലാഭം ഉണ്ടാകുന്നത്.

ബിഎസ്എൻഎൽ 299 രൂപബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎൽ 299 രൂപബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 299 രൂപ പ്ലാൻ പുതിയ ഉപഭോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം. നിലവിലുള്ള ഉപഭോക്താക്കൾക്ക് ഈ പ്ലാൻ സബ്‌സ്‌ക്രൈബുചെയ്യാൻ കഴിയില്ല. ആദ്യ ആറ് മാസത്തേക്ക് ഉപയോക്താക്കൾക്ക് പ്രതിമാസം 299 രൂപ നൽകുന്ന പ്ലാൻ തിരഞ്ഞെടുക്കാൻ സാധിക്കും. ഏഴാം മാസം മുതൽ ഇത് ലഭിക്കില്ല. 10 എംബിപിഎസ് വേഗതയിൽ 100 ​​ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. 100ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് 2 എംബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ബ്രൗസ് ചെയ്യാൻ സാധിക്കും.

അൺലിമിറ്റഡ് കോളിങ്

ഡി‌എസ്‌എൽ കണക്ഷനൊപ്പം ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. ഇതിനായി കമ്പനി സൌജന്യ ലാൻഡ്‌ലൈൻ കണക്ഷനും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഫൈബർ പ്ലാനുകൾ നൽകുന്നത് പോലെ യാതൊരു വിധ ഓവർ-ദി-ടോപ്പ് (ഒടിടി) ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നില്ല. 299 രൂപ എന്ന വളരെ കുറഞ്ഞ വിലയിൽ 100 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാൻ ആയതിനാൽ തന്നെ മറ്റ് ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാനാകില്ല.

200ജിബി സിയുഎൽ

299 രൂപ പ്ലാൻ‌ പുതിയ ഉപയോക്താക്കൾ‌ക്കുള്ള ഓഫറായതാൽ തന്നെ ആറുമാസത്തിനുശേഷം ഉപയോക്താക്കൾ‌ മറ്റൊരു പ്ലാൻ‌ തിരഞ്ഞെടുക്കണം. ഇങ്ങനെ സ്വയം തിരഞ്ഞെടുത്തിട്ടില്ലെങ്കിൽ 200ജിബി സിയുഎൽ ബ്രോഡ്‌ബാൻഡ് പ്ലാനിലേക്ക് ഓട്ടോമാറ്റിക്കായി മൈഗ്രേറ്റ് ചെയ്യപ്പെടും. 200 ജിബി സി‌യു‌എൽ പ്ലാൻ 10 എം‌ബി‌പി‌എസ് വേഗത തന്നെയാണ് നൽകുന്നത്. 200 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാനിന് 399 രൂപയാണ് വില. പ്രതിമാസം 399 രൂപയ്ക്ക് ജിയോ ഫൈബർ 30 എംബിപിഎസ് വേഗതയും അൺലിമിറ്റഡ് ഡാറ്റയും നൽകുന്ന പ്ലാൻ നൽകുന്നുണ്ട്.

ഡിസ്നി + ഹോട്ട്സ്റ്റാർ

ഉപയോക്താക്കൾക്ക് 200ജിബി സിയുഎൽ പ്ലാൻ ആവശ്യമില്ലെങ്കിൽ സ്വമേധയാ മറ്റൊരു പ്ലാനിലേക്ക് മാറാനുള്ള ഓപ്ഷനും ലഭിക്കും. ഉപയോക്താക്കൾക്ക് വേണമെങ്കിൽ ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം ഒടിടി ആനുകൂല്യം ലഭിക്കുന്ന വരുന്ന ബി‌എസ്‌എൻ‌എൽ സൂപ്പർ സ്റ്റാർ 2 ഡി‌എസ്‌എൽ ബ്രോഡ്‌ബാൻഡ് പ്ലാനും തിരഞ്ഞെടുക്കാം. ഈ പ്ലാനിന് ഒരുമാസം 949 രൂപയാണ് വില. 10 എംബിപിഎസ് വേഗതയിൽ 1,110 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഇതിനൊപ്പം ലഭിക്കും.

More from GizBot

Best Mobiles in India

English summary
BSNL's Rs 299 plan, which comes under the DSL category, now offers users 100 GB of data. This plan offers 10 Mbps speed and unlimited calling
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X