ദിവസവും 2ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങുമായി ബി‌എസ്‌എൻ‌എല്ലിന്റെ 365 രൂപ പ്രീപെയ്ഡ് പ്ലാൻ

|

ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പൊതുമേഖലാ ടെലിക്കോം കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ). കമ്പനിയുടെ 365 രൂപ പ്രീപെയ്ഡ് പ്ലാൻ ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്നു. 365 ദിവസം വാലിഡിറ്റി നൽകുന്ന പ്ലാനാണ് ഇത്. സർവ്വീസ് വാലിഡിറ്റി ഒരു വർഷത്തേക്ക് ലഭിക്കുമെങ്കിലും ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ റീചാർജ് ചെയ്ത തീയതി മുതൽ 60 ദിവസത്തേക്ക് മാത്രമേ ലഭിക്കുകയുള്ളു.

വാർഷിക പ്ലാൻ

ഇന്ന് ലഭ്യമായിട്ടുള്ളതിൽ ഏറ്റവും വില കുറഞ്ഞ വാർഷിക പ്ലാനാണ് ബിഎസ്എൻഎല്ലിന്റെ 365 രൂപ പ്ലാൻ. ജിയോയുടെ വില കുറഞ്ഞ വാർഷിക പ്ലാനിന് 1,299 രൂപ വിലയുണ്ട്. എയർടെല്ലിന്റെ പ്ലാനിന് 1,498 രൂപയാണ് വില. ഈ പ്ലാനുകളിലൂടെയെല്ലാം ആനുകൂല്യങ്ങൾ ഒരു വർഷത്തേക്ക് ലഭിക്കും. ബിഎസ്എൻഎല്ലിന്റെ പ്ലാൻ ഒരു വർഷത്തേക്ക് വാലിഡിറ്റി നൽകുമെന്ന് പറയുമ്പോഴും അത് ഇൻകമിംങ് കോളുകൾ ലഭിക്കുന്ന രീതിയിൽ സർവ്വീസ് വാലിഡിറ്റി മാത്രമാണ് ലഭിക്കുന്നത്. കോളുകൾക്കും ഡാറ്റയ്ക്കുമായി 60 ദിവസം കഴിഞ്ഞാൽ മറ്റ് റീചാർജുകൾ ചെയ്യേണ്ടി വരും.

കൂടുതൽ വായിക്കുക: അൺലിമിറ്റഡ് ഡാറ്റ, കോളിങ് ആനുകൂല്യങ്ങളുമായി ബി‌എസ്‌എൻ‌എൽ 398 രൂപ പ്രീപെയ്ഡ് പ്ലാൻകൂടുതൽ വായിക്കുക: അൺലിമിറ്റഡ് ഡാറ്റ, കോളിങ് ആനുകൂല്യങ്ങളുമായി ബി‌എസ്‌എൻ‌എൽ 398 രൂപ പ്രീപെയ്ഡ് പ്ലാൻ

ബി‌എസ്‌എൻ‌എൽ 365 രൂപ വാർ‌ഷിക പ്ലാൻ
 

ബി‌എസ്‌എൻ‌എൽ 365 രൂപ വാർ‌ഷിക പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ 365 രൂപ വാർഷിക പ്രീപെയ്ഡ് മൊബൈൽ പ്ലാൻ എല്ലാ സർക്കിളുകളിലും ലഭിക്കും. എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 2 ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ദിവസവുമുള്ള 2ജിബി ഡാറ്റ ആനുകൂല്യം അവസാനിച്ച് കഴിഞ്ഞാൽ 40 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ലഭിക്കും. ഡൽഹി, മുംബൈ എന്നിവയുൾപ്പെടെ ഏത് നെറ്റ്‌വർക്കിലേക്കും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ സൌജന്യമായി ലഭിക്കും.

കോളുകൾ

ജനുവരി 10 മുതൽ ബിഎസ്എൻഎൽ എല്ലാ നെറ്റ്വർക്കിലേക്കുമുള്ള കോളുകൾക്കുള്ള എഫ്യുപി ലിമിറ്റ് ഒഴിവാക്കിയിരുന്നു. ദിവസവും 250 മിനുറ്റ് എഫ്യുപി ലിമിറ്റോടെയാണ് കമ്പനി കോളിങ് ആനുകൂല്യങ്ങൾ നൽകിയിരുന്നത്. ഇപ്പോൾ എല്ലാ പ്ലാനുകളിലും സൌജന്യ കോളിങ് ആനുകൂല്യങ്ങൾ ലഭ്യമാണ്. 365 രൂപ പ്ലാനിലൂടെ മറ്റ് ചിലവുകൾ ഇല്ലാതെ ബി‌എസ്‌എൻ‌എൽ ട്യൂൺസ് സബ്‌സ്‌ക്രിപ്‌ഷനും കമ്പനി നൽകുന്നു. ഈ പ്ലാൻ 60 ദിവസത്തേക്ക് വാലിഡിറ്റിയുള്ള ആനുകൂല്യങ്ങളാണ് നൽകുന്നത്.

കൂടുതൽ വായിക്കുക: ദിവസവും 5 ജിബി ഡാറ്റയുമായി ബി‌എസ്‌എൻ‌എൽ 599 രൂപ പ്ലാൻ, ഏറ്റവും ലാഭം കേരളത്തിലുള്ളവർക്ക്കൂടുതൽ വായിക്കുക: ദിവസവും 5 ജിബി ഡാറ്റയുമായി ബി‌എസ്‌എൻ‌എൽ 599 രൂപ പ്ലാൻ, ഏറ്റവും ലാഭം കേരളത്തിലുള്ളവർക്ക്

വാലിഡിറ്റി

റിലയൻസ് ജിയോയ്ക്ക് 1,699 രൂപയുടെ ഒരു വർഷിക പ്ലാൻ ഉണ്ട്. ഇത് 336 ദിവസത്തേക്ക് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ്. അതേസമയം ഭാരതി എയർടെല്ലിന്റെ 1,498 രൂപയുടെ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയോടെ ആനുകൂല്യങ്ങൾ നൽകുന്നു. ബി‌എസ്‌എൻ‌എൽ മേൽപ്പറഞ്ഞ ഒരു വർഷം വാലിഡിറ്റിയുള്ള പ്ലാനുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിൽ രണ്ട് മാസത്തേക്ക് മാത്രമാണ് ആനുകൂല്യങ്ങൾ നൽകുന്നത്.

1,499 രൂപയുടെ പ്ലാൻ

1,499 രൂപയുടെ പ്ലാൻ

365 രൂപയുടെ പ്ലാൻ കൂടാതെ 1,499 രൂപയുടെ മറ്റൊരു വാർഷിക പ്ലാനും ബിഎസ്എൻഎല്ലിന് ഉണ്ട്. ഈ പ്ലാൻ 365 ദിവസത്തേക്ക് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ്. ദില്ലി, മുംബൈ ഉൾപ്പെടെയുള്ള എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 24 ജിബി ഡാറ്റ, എല്ലാ നെറ്റ്‌വർക്കിലേക്കും ദിവസവും 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ. ഈ പ്ലാനിന്റെ സർവ്വീസ് വാലിഡിറ്റിയും 365 ദിവസം തന്നെയാണ്.

കൂടുതൽ വായിക്കുക: കാത്തിരിപ്പിനൊടുവിൽ രാജ്യത്ത് ഉടനീളം 4ജി എത്തിക്കാൻ ബി‌എസ്‌എൻ‌എൽകൂടുതൽ വായിക്കുക: കാത്തിരിപ്പിനൊടുവിൽ രാജ്യത്ത് ഉടനീളം 4ജി എത്തിക്കാൻ ബി‌എസ്‌എൻ‌എൽ

Best Mobiles in India

English summary
BSNL's Rs 365 prepaid plan offers attractive benefits. The plan is valid for 365 days but the benefits are available for 60 days only.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X