ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 397 രൂപ, 398 രൂപ പ്രീപെയ്ഡ് പ്ലാനുകൾ

|

സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ അടുത്തിടെ 365 രൂപ വിലയുണ്ടായിരുന്ന വാർഷിക പ്രീപെയ്ഡ് പ്ലാൻ വില വർധിപ്പിച്ച് 397 രൂപയാക്കിയിരുന്നു. ഈ പ്ലാൻ 2 ജിബി പ്രതിദിന ഹൈ സ്പീഡ് ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളുകളും സൌജന്യ എസ്എംഎസുകളും നൽകുന്ന ഈ പ്ലാനിന്റെ ഡാറ്റ, കോളിങ് എസ്എംഎസ് ആനുകൂല്യങ്ങൾ 60 ദിവസത്തേക്ക് മാത്രമാണ് ലഭിക്കുന്നത്. ഇത് കൂടാതെ ബി‌എസ്‌എൻ‌എൽ 398 രൂപ പ്രീപെയ്ഡ് പ്ലാനു നൽകുന്നുണ്ട്. 2021 ജൂലൈ വരെയാണ് ഈ പ്ലാൻ ലഭ്യമാകുന്നത്. അൺലിമിറ്റഡ് ഡാറ്റാ ആനുകൂല്യങ്ങൾ നൽകുന്നു.

397 രൂപ, 398 രൂപ പ്ലാനുകൾ

397 രൂപ, 398 രൂപ എന്നിങ്ങനെ ഒരു രൂപയുടെ മാത്രം വ്യത്യാസത്തിൽ രണ്ട് പ്ലാനുകൾ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട് എങ്കിലും രണ്ട് പ്ലാനുകളും നൽകുന്ന ആനുകൂല്യങ്ങൾ തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ട്. ആദ്യത്തെ പ്ലാൻ ഒരു വർഷം വരെ സർവ്വീസ് വാലിഡിറ്റി നൽകുന്ന പ്ലാനാണ്. മറ്റേതാകട്ടെ ഒരു മാസത്തേക്ക് മാത്രമുള്ള പ്ലാനാണ്. ഈ പ്ലാനുകൾ വിശദമായി പരിശോധിക്കാം.

കൂടുതൽ വായിക്കുക: സ്വകാര്യ കമ്പനികളെ നേരിടാൻ 1,098 രൂപയുടെ പുതിയ 4ജി പ്രീപെയ്ഡ് പ്ലാനുമായി ബി‌എസ്‌എൻ‌എൽകൂടുതൽ വായിക്കുക: സ്വകാര്യ കമ്പനികളെ നേരിടാൻ 1,098 രൂപയുടെ പുതിയ 4ജി പ്രീപെയ്ഡ് പ്ലാനുമായി ബി‌എസ്‌എൻ‌എൽ

ബി‌എസ്‌എൻ‌എൽ 397 രൂപ പ്രീപെയ്ഡ് പ്ലാൻ‌

ബി‌എസ്‌എൻ‌എൽ 397 രൂപ പ്രീപെയ്ഡ് പ്ലാൻ‌

ബി‌എസ്‌എൻ‌എൽ 397 രൂപ പ്രീപെയ്ഡ് പ്ലാൻ‌ ഉപയോക്താക്കൾ‌ക്ക് 60 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും ദിവസവും 2 ജിബി ഡാറ്റയും നൽകുന്നു. പ്ലാനിന്റെ മൊത്തത്തിലുള്ള വാലിഡിറ്റി 365 ദിവസമാണ്. ഇതൊരു ഫസ്റ്റ് റീചാഡ് പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് സൌജന്യ പേഴ്സണലൈസ്ഡ് റിങ് ബാക്ക് ടോൺ (പിആർബിടി), ദിവസവും100 സൌജന്യ എസ്എംഎസ് എന്നിവയും ലഭിക്കും. ദിവസവും ലഭിക്കുന്ന 2 ജിബി ഡാറ്റ മികച്ച വേഗതയിൽ ലഭിക്കുന്നും. ഈ ഡാറ്റ ലിമിറ്റ് അവസാനിക്കുന്നതോടെ വേഗത 80 കെബിപിഎസായി കുറയും.

അൺലിമിറ്റഡ് കോളുകൾ

ബിഎസ്എൻഎൽ 397 രൂപ പ്ലാനിലൂടെ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും നൽകുന്നുണ്ട്. ഈ പ്ലാനിന്റെ വാലിഡിറ്റി 365 ദിവസമാണെങ്കിലും ഉപയോക്താക്കൾക്ക് ആനുകൂല്യങ്ങൾ 60 ദിവസത്തേക്ക് മാത്രമേ ലഭിക്കുകയുള്ളു. ഒരു വർഷം വരെ സർവ്വീസ് വാലിഡിറ്റി ലഭിക്കും. ഈ കാലയളവിൽ ഇൻകമിങ് സൌജന്യമായിരിക്കും. ഔട്ട്ഗോയിങ് കോളുകൾ, ഡാറ്റ എന്നിവയ്ക്കായി 60 ദിവസത്തിനുശേഷം പ്രത്യേകം വൗച്ചറുകൾ റീചാർജ് ചെയ്യേണ്ടി വരും.

കൂടുതൽ വായിക്കുക: ഏറ്റവും മികച്ച 4ജി പ്ലാനുകൾ നൽകുന്നത് ബി‌എസ്‌എൻ‌എൽ, പക്ഷേ കാര്യമില്ലകൂടുതൽ വായിക്കുക: ഏറ്റവും മികച്ച 4ജി പ്ലാനുകൾ നൽകുന്നത് ബി‌എസ്‌എൻ‌എൽ, പക്ഷേ കാര്യമില്ല

ബിഎസ്എൻഎൽ 398 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ 398 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 398 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഈ വർഷം ജനുവരിയിലാണ് 90 ദിവസത്തെ പ്രമോഷണൽ കാലയളവിലേക്കായി അവതരിപ്പിച്ചത്. എന്നാൽ പിന്നീട് ഈ പ്ലാനിന്റെ ലഭ്യത 2021 ജൂലൈ 8 വരെ നീട്ടി. എഫ്‌യുപി ലിമിറ്റ് ഇല്ലാത്ത പ്ലാൻ എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. അൺലിമിറ്റഡ് ഡാറ്റ നൽകുന്ന ഈ പ്ലാനിലൂടെ 100 സൌജന്യ എസ്എംഎസുകളും ലഭിക്കും. 30 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്. അൺലിമിറ്റഡ് കോളുകളും ഈ കാലയളവിൽ ലഭിക്കും.

ഡാറ്റ ആനുകൂല്യം

ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ എംടിഎൻഎൽ നെറ്റ്‌വർക്ക് റോമിങ് ഏരിയ ഉൾപ്പെടെയുള്ള എല്ലാ നെറ്റ്വർക്കിലേക്കും സൌജന്യ കോളുകളാണ് 398 രൂപ പ്ലാൻ നൽകുന്നത്. 398 രൂപ ഓഫറിലൂടെ ലഭിക്കുന്ന എസ്എംഎസ് അല്ലെങ്കിൽ വോയ്‌സ് ആനുകൂല്യങ്ങൾ ഔട്ട്‌ഗോയിംഗ് പ്രീമിയം നമ്പറുകൾ, ഇന്റർനാഷണൽ നമ്പറുകൾ, മറ്റ് ചാർജ് ചെയ്യാവുന്ന ഷോർട്ട്‌കോഡുകൾ എന്നിവയ്‌ക്ക് ഉപയോഗിക്കാൻ കഴിയില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: കേരളം ഉൾപ്പെടെയുള്ള ചിലയിടങ്ങളിൽ ബി‌എസ്‌എൻ‌എൽ 4ജി വോൾട്ടി സേവനംകൂടുതൽ വായിക്കുക: കേരളം ഉൾപ്പെടെയുള്ള ചിലയിടങ്ങളിൽ ബി‌എസ്‌എൻ‌എൽ 4ജി വോൾട്ടി സേവനം

Best Mobiles in India

English summary
BSNL offers two plans at Rs 397 and Rs 398 with a difference of only one rupee. But there are big differences between the benefits offered by both the plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X