അൺലിമിറ്റഡ് ഡാറ്റ, കോളിങ് ആനുകൂല്യങ്ങളുമായി ബി‌എസ്‌എൻ‌എൽ 398 രൂപ പ്രീപെയ്ഡ് പ്ലാൻ

|

ബി‌എസ്‌എൻ‌എൽ 398 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ പ്രഖ്യാപിച്ചു, ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങും ഡാറ്റ ആനുകൂല്യങ്ങളും ലഭിക്കും. അൺലിമിറ്റഡ് എന്നതിലൂടെ ഉദ്ദേശിക്കുന്നത് പൂർണമായും അൺലിമിറ്റഡ് ആയ സൌജന്യ കോളുകളാണ്. മറ്റ് പ്ലാനുകളിൽ ബിഎസ്എൻഎൽ അൺലിമിറ്റഡ് കോളിങ് നൽകുന്നുണ്ട് എങ്കിലും അവ 250 മിനുറ്റ് എന്ന എഫ്യുപി ലിമിറ്റോടെയാണ് വരുന്നത്. 398 രൂപ പ്ലാനിൽ ഇത്തരം നിയന്ത്രണങ്ങളും ഉണ്ടായിരിക്കില്ല.

അൺലിമിറ്റഡ്

അൺലിമിറ്റഡ് ആയി ഇന്റർനെറ്റ് ഉപയോഗിക്കാനും 398 രൂപ പ്ലാനിലൂടെ സാധിക്കും. ജിയോ മറ്റ് നെറ്റ്വർക്കുകളിലേക്ക് കോളുകൾ വിളിക്കുന്നതിന് പണം ഈടാക്കുന്നത് അവസാനിപ്പിച്ചതിന് പിന്നാലെയാണ് ബിഎസ്എൻഎൽ പുതിയ പ്ലാൻ പ്രഖ്യാപിച്ചത്. എയർടെൽ, വോഡഫോൺ ഐഡിയ (Vi), റിലയൻസ് ജിയോ എന്നിവയുൾപ്പെടെയുള്ള ടെലിക്കോം കമ്പനികളുടെ പ്ലാനുകളൊന്നും ഇത്തരമൊരു അൺലിമിറ്റഡ് ഓഫർ നൽകുന്നില്ല എന്നത് ശ്രദ്ധേയമാണ്.

കൂടുതൽ വായിക്കുക: മത്സരം കടുപ്പിക്കാൻ ഉറച്ച് ബി‌എസ്‌എൻ‌എൽ, 2021 ലെ ബ്ലാക്ക് ഔട്ട് ഡേയ്സ് ഒഴിവാക്കികൂടുതൽ വായിക്കുക: മത്സരം കടുപ്പിക്കാൻ ഉറച്ച് ബി‌എസ്‌എൻ‌എൽ, 2021 ലെ ബ്ലാക്ക് ഔട്ട് ഡേയ്സ് ഒഴിവാക്കി

ബി‌എസ്‌എൻ‌എൽ 398 രൂപ വൗച്ചർ

ബി‌എസ്‌എൻ‌എൽ 398 രൂപ വൗച്ചർ

ബി‌എസ്‌എൻ‌എല്ലിന്റെ 398 രൂപ പ്രീപെയ്ഡ് വൗച്ചർ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റയും വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും നൽകുമെന്നാണ് വിവരങ്ങൾ. ഈ പ്ലാനിന്റെ വാലിഡിറ്റി 30 ദിവസമായിരിക്കും. ഈ 30 ദിവസത്തിനുള്ളിൽ ഉപയോക്താവിന് യാതൊരു വിധ എഫ്യുപി ലിമിറ്റും ഇല്ലാതെ അൺലിമിറ്റഡ് കോളുകൾ വിളിക്കാനും ഇന്റർനെറ്റ് ഉപയോഗിക്കാനും സാധിക്കും. വോയ്‌സ് കോളിംഗിനും ഡാറ്റ ആനുകൂല്യങ്ങൾക്കും പുറമേ ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്.

അൺലിമിറ്റഡ് വോയ്‌സ് കോളിങ്

റോമിംഗ്, ദില്ലി, മുംബൈ ഉൾപ്പെടെയുള്ള മഹാനഗർ ടെലിഫോൺ നിഗം ​​ലിമിറ്റഡ് (എംടിഎൻഎൽ) നെറ്റ്‌വർക്കിലേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളും 398 രൂ പ്ലാനിലൂടെ ലഭിക്കും. ഇന്ത്യ്ക്ക് അകത്തുള്ള എല്ലാ നെറ്റ്വർക്കിലേക്കും ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ സൌജന്യ കോളുകൾ നൽകുന്നു. ഐഎസ്ടി സൌജന്യമായി ലഭിക്കില്ല. ഈ പ്ലാൻ ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തിലോ പരസ്യത്തിനോ ആയി കോളുകൾ ചെയ്യുന്നവർക്കെതിരെ ബിഎസ്എൻഎൽ നടപടി സ്വീകരിക്കും.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് 1,499 രൂപ, 187 രൂപ പ്ലാനുകളിൽ ഇനി കൂടുതൽ ആനുകൂല്യംകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് 1,499 രൂപ, 187 രൂപ പ്ലാനുകളിൽ ഇനി കൂടുതൽ ആനുകൂല്യം

398 രൂപ വൗച്ചർ

398 രൂപ വൗച്ചർ ഉപയോക്താക്കൾക്ക് 2021 ജനുവരി 10 മുതൽ ലഭ്യമാകും. രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലും ഈ പ്ലാൻ ലഭിക്കും. ബിഎസ്എൻഎല്ലിന്റെ ഈ പുതിയ പ്ലാൻ മറ്റ് ടെലികോം ഓപ്പറേറ്റർമാർക്ക് കടുത്ത മത്സരം നൽകുന്നതാണ്. മറ്റൊരു ടെലിക്കോം കമ്പനികളും അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യം നൽകുന്നില്ല. എന്നാൽ എല്ലാ സ്വകാര്യ കമ്പനികളും മികച്ച ഇൻ-ക്ലാസ് 4 ജി സേവനങ്ങൾ നൽകുമ്പോൾ ബിഎസ്എൻഎൽ ഭൂരിപക്ഷം സ്ഥലങ്ങളിലും 3ജിയാണ് നൽകുന്നത്.

അൺലിമിറ്റഡ് ഡാറ്റ

ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ്, അൺലിമിറ്റഡ് ഡാറ്റ എന്നീ ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ കുറഞ്ഞ വേഗതയാണ് നൽകുന്നത് എന്നത് ഒരു പോരായ്മയാണ്. കേരളത്തിൽ ബിഎസ്എൻഎൽ 4ജി ലഭിക്കുന്നു എന്നതുകൊണ്ട് 398 രൂപ പ്ലാൻ കേരളത്തിലെ ഉപയോക്താക്കൾക്ക് ഏറെ ലാഭകരമായിരിക്കും. ഒരു മാസത്തേക്ക് 400 രൂപയോളം ചിലവഴിക്കേണ്ടി വരുന്ന പ്ലാൻ ആണെങ്കിലും അൺലിമിറ്റഡ് ഡാറ്റ എന്നത് ആരെയും ആകർഷിക്കുന്ന ആനുകൂല്യമാണ്.

കൂടുതൽ വായിക്കുക: മികച്ച ഡാറ്റ ആനുകൂല്യവുമായി ബിഎസ്എൻഎൽ 251 രൂപയുടെ വർക്ക് ഫ്രം ഹോം പ്ലാൻ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: മികച്ച ഡാറ്റ ആനുകൂല്യവുമായി ബിഎസ്എൻഎൽ 251 രൂപയുടെ വർക്ക് ഫ്രം ഹോം പ്ലാൻ അവതരിപ്പിച്ചു

Best Mobiles in India

Read more about:
English summary
BSNL has announced a new prepaid plan of Rs 398, which will give users unlimited voice calling and data benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X