Home
News

ബിഎസ്എൻഎൽ 399 രൂപ പ്ലാൻ സ്വകാര്യ കമ്പനികളുടെ പ്ലാനുകളെ പിന്നിലാക്കുന്നതെങ്ങനെ

സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനമാണ് ബി‌എസ്‌എൻ‌എൽ. ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും 4ജി നെറ്റ്വർക്ക് എത്തിക്കാൻ കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടില്ല എങ്കിലും മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിക്കുന്നുണ്ട്. കേരളത്തിൽ ബിഎസ്എൻഎൽ 4ജി ലഭ്യമായതിനാൽ തന്നെ ബിഎസ്എൻഎൽ പ്ലാനുകൾ കേരളത്തിലുള്ള ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടുന്നു. സ്വകാര്യ കമ്പനികളെക്കാൾ ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ പ്ലാനിന് മികച്ച ഉദാഹരണമാണ് 399 രൂപയുടെ പ്ലാൻ.

സ്വകാര്യ ടെലിക്കോം കമ്പനികൾ

സ്വകാര്യ ടെലിക്കോം കമ്പനികളായ വിഐ, ജിയോ, എയർടെൽ എന്നിവയും 399 രൂപ വിലയുള്ള പ്ലാനുകൾ നൽകുന്നുണ്ട്. എന്നാൽ ഈ പ്ലാനുകളെക്കാൾ കൂടുതൽ വാലിഡിറ്റി നൽകുന്ന പ്ലാനാണ് ബിസ്എൻഎല്ലിന്റേത്. എയർടെൽ, ജിയോ, വിഐ എന്നിവയുടെ 399 രൂപ പ്രീപെയ്ഡ് പ്ലാൻ ദൈനംദിന ഡാറ്റ, എസ്എംഎസ്, കോളിങ് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ബിഎസ്എൻഎൽ ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നില്ല. ഈ പ്ലാനുകൾ വിശദമായി പരിശോധിക്കാം.

ബിഎസ്എൻഎൽ 399 രൂപ പ്ലാൻ

ബിഎസ്എൻഎൽ 399 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 399 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 1 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 80 കെബിപിഎസായി കുറയും. പ്രമോഷണൽ ഓഫറിന്റെ ഭാഗമായി ബി‌എസ്‌എൻ‌എൽ 2021 മാർച്ച് 31 വരെ ഈ പ്ലാനിനൊപ്പം 1 ജിബി അധിക ഡാറ്റ നൽകുന്നു. 80 ദിവസത്തെ വാലിഡിറ്റിയാണ് 399 രൂപ പ്ലാനിലൂടെ ലഭിക്കുന്നത്. ഇത് സ്വകാര്യ ടെലിക്കോം കമ്പനികളുടെ 399 രൂപ പ്ലാനിനെക്കാൾ വളരെ കൂടുതലാണ്. അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ, സൌജന്യ ബി‌എസ്‌എൻ‌എൽ ട്യൂൺ, ബി‌എസ്‌എൻ‌എൽ ടിവി കണ്ടന്റ് എന്നിവയും ഇതിലൂടെ ലഭിക്കും.

എയർടെൽ 399 രൂപ പ്ലാൻ

എയർടെൽ 399 രൂപ പ്ലാൻ

എയർടെല്ലിന്റെ 399 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. ഇത് ബിഎസ്എൻഎൽ പ്ലാനിനെക്കാൾ കൂടുതലാണ്. 56 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് ഇത്. ഈ പ്ലാൻ അൺലിമിറ്റഡ് കോളിങും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. വിങ്ക് മ്യൂസിക്, ഷാ അക്കാദമി എന്നിവയിലേക്കുള്ള സബ്സ്ക്രിപ്ഷനുകളും എയർടെൽ എക്സ്സ്ട്രീം പ്രീമിയം സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കുന്ന അധിക ആനുകൂല്യങ്ങളാണ്. സൌജന്യ ഹലോ ട്യൂണുകളും ഫാസ്റ്റ് ടാഗ് ഇടപാടുകളിൽ 150 രൂപ ക്യാഷ്ബാക്കും ഈ പ്ലാനിലൂടെ ലഭിക്കും.

ജിയോയുടെ 399 രൂപ പ്ലാൻ

ജിയോയുടെ 399 രൂപ പ്ലാൻ

ജിയോയുടെ 399 രൂപ പ്രീപെയ്ഡ് പ്ലാൻ എയർടെൽ പ്ലാനിന് സമാനമായി ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. 56 ദിവസത്തെ വാലിഡിറ്റി നൽകുന്ന ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റ നൽകുന്നു. അൺലിമിറ്റഡ് കോളിങ്, ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാൻ നൽകുന്നു. എയർടെൽ പ്ലാനിന് സമാനാണ് ഈ പ്ലാൻ.

വിഐ 399 രൂപ പ്ലാൻ

വിഐ 399 രൂപ പ്ലാൻ

399 രൂപ വിലയുള്ള വിഐ പ്രീപെയ്ഡ് പ്ലാൻ എയർടെൽ, ജിയോ പ്ലാനുകൾക്ക് സമാനമായി 56 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാൻ വിഐ മൂവിസ്, ടിവി സബ്ക്രിപ്ഷൻ, 100 എസ്എംഎസ് എന്നി ആനുകൂല്യങ്ങളും ലഭിക്കും. വിഐ ആപ്പിലൂടെ ഈ പ്ലാൻ റീചാർജ് ചെയ്താൽ 5 ജിബി അധിക ഡാറ്റയും വാരാന്ത്യ ഡാറ്റ റോൾഓവർ ഓഫറും വിഐ മൂവീസ്, ടിവി ആക്സസും ഈ പ്ലാൻ നൽകുന്നു. ഈ പ്ലാൻ രാത്രി 12 മണി മുതൽ രാവിലെ 6 വരെ സൌജന്യ ഹൈ-സ്പീഡ് ഇന്റർനെറ്റ് ലഭിക്കും.

More from GizBot

Best Mobiles in India

English summary
Private telecom companies like Vi, Jio and Airtel are also offering plans priced at Rs 399. But BSNL has a plan that offers more validity than these plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X