60 ദിവസത്തേക്ക് 100 ജിബി ഡാറ്റയുമായി ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാൻ
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ധാരാളം മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. സ്വകാര്യ കമ്പനികൾ താരിഫ് നിരക്കുകൾ ഉയർത്തിയപ്പോഴും താരിഫ് വർധിപ്പിക്കാത്ത ബിഎസ്എൻഎൽ റീചാജിനായി കുറച്ച് തുക മാത്രം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്തക്കളെ പോലും തൃപ്തിപ്പെടുത്തുന്നുണ്ട്. സ്വകാര്യ കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവ 100 ജിബി ഡാറ്റ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഇതിന് സമാനമായ പ്ലാൻ ബിഎസ്എൻഎൽ മറ്റ് ടെലിക്കോം കമ്പനികളെക്കാൾ കുറഞ്ഞ നിരക്കിലാണ് നൽകുന്നത്.

ബിഎസ്എൻഎൽ നൽകുന്ന 100 ജിബി ഡാറ്റ പ്ലാനിന് 447 രൂപയാണ് വില വരുന്നത്. ഈ പ്ലാനിലൂടെ വരിക്കാർക്ക് ബിഎസ്എൻഎൽ ട്യൂൺസ്, ഇറോസ് നൗ എന്റർടൈൻമെന്റ് എന്നിങ്ങനെയുള്ള അധിക ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഇതൊരു ഡാറ്റ വൗച്ചർ മാത്രമല്ല, ഉപയോക്താക്കൾക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായിട്ടാണ് ബിഎസ്എൻഎൽ 447 രൂപ പ്ലാൻ 100 ജിബി ഡാറ്റ നൽകുന്നത്.

ബിഎസ്എൻഎൽ 447 രൂപ പ്ലാനിന് 60 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ കാലയളവിൽ ലഭിക്കുന്ന 100 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് ഇന്റർനെറ്റ് വേഗത 80 കെബിപിഎസ് ആയി കുറയും. ഈ പ്ലാനിലെ ഏറ്റവും മികച്ച കാര്യം ഉപയോക്താക്കൾക്ക് ദിവസേനയുള്ള ഡാറ്റ ലിമിറ്റിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല എന്നതാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും മറ്റും മികച്ച പ്ലാൻ തന്നെയാണ് ഇത്. ഈ പ്ലാനിലൂടെ 100 ജിബി ഡാറ്റ 60 ദിവസത്തിൽ എപ്പോൾ വേണമെങ്കിലും വരിക്കാർക്ക് ഉപയോഗിക്കാവുന്നതാണ്.

447 രൂപ പ്ലാൻ അടിസ്ഥാനപരമായി ഒരു 1 ജിബി ഡാറ്റയ്ക്ക് 4.47 രൂപയാണ് ഈടാക്കുന്നത്. ഇത് മറ്റ് ടെലിക്കോം കമ്പനികൾ ഈടാക്കുന്ന ഡാറ്റ വച്ച് നോക്കുമ്പോൾ വളരെ കുറവാണ്. 60 ദിവസത്തേക്ക് 100 ജിബി ഡാറ്റ എന്നത് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് മികച്ച ചോയിസാണ്. ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് രാജ്യത്ത് എല്ലായിടത്തും 4ജി നെറ്റ്‌വർക്കുകൾ ലഭിക്കുന്നില്ല എന്നതാണ് ഒരേയൊരു പ്രശ്നം. എന്നാൽ വൈകാതെ തന്നെ എല്ലാ സർക്കിളികളിലും 4ജി എത്തിക്കാനുള്ള നടപടികളിലാണ് കമ്പനി. കേരളത്തിൽ ഇതിനകം 4ജി ലഭിക്കുന്നുണ്ട് എന്നതിനാൽ കേരളത്തിലെ ഉപയോക്താക്കൾക്ക് 447 രൂപ പ്ലാൻ മികച്ച ചോയിസാണ്.

ബിഎസ്എൻഎൽ 247 രൂപ പ്ലാൻ
447 രൂപ പ്ലാൻ പോലെ ദൈനംദിന ഡാറ്റ ലിമിറ്റ് ഇല്ലാത്ത വില കുറഞ്ഞ പ്ലാൻ ആണ് 247 രൂപ പ്ലാൻ. ഈ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ 447 രൂപ പ്ലാനിന്റെ നേർ പകുതിയാണ്. 247 രൂപയുടെ പ്ലാനിലൂടെ വാലിഡിറ്റി കാലയളവിൽ ഉടനീളം എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും 100 എസ്എംഎസുകളും ലഭിക്കും. 50 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഈ പ്ലാനിന്റെ വാലിഡിറ്റി 30 ദിവസമാണ്. ഈ പ്ലാൻ സൌജന്യമായി ബിഎസ്എൻഎൽ ട്യൂൺസ്, ഇറോസ് നൗ എന്റർടൈൻമെന്റ് സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ നൽകുന്നു.

നിലവിൽ ഇന്ത്യൻ ടെലിക്കോം വിപണിയിലെ ഏറ്റവും മികച്ച രണ്ട് ഡാറ്റ പ്ലാനുകളാണ് 447 രൂപ, 247 രൂപ പ്ലാനുകൾ. 4ജി നെറ്റ്‌വർക്കുകൾ ശക്തമാകുന്നതോടെ ഈ പ്ലാനുകൾ ജനപ്രിതി നേടുമെന്ന് ഉറപ്പാണ്. സ്വകാര്യ ഓപ്പറേറ്റർമാർ ഇത്തരം പ്ലാനുകൾ നൽകുന്നുണ്ട് എങ്കിൽ പോലും ആ പ്ലാനുകൾക്കെല്ലാം വില കൂടുതലാണ്. ബിഎസ്എൻഎൽ കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന നിരവധി പ്ലാനുകൾ വേറെയും നൽകുന്നുണ്ട്. രാജ്യത്ത് എല്ലായിടത്തും 4ജി ലഭ്യമായാണ് സ്വകാര്യ കമ്പനികളെ വെല്ലാൻ പോന്ന ശക്തരായ ടെലിക്കോം ഓപ്പോറേറ്ററായി ബിഎസ്എൻഎൽ മാറും.


Click it and Unblock the Notifications