കിടിലൻ ആനുകൂല്യങ്ങളുമായി ബിഎസ്‌എൻഎല്ലിന്റെ 485 രൂപ പ്രീപെയ്ഡ് പ്ലാൻ
സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് വെല്ലുവിളി ഉയർത്തുന്ന രീതിയിൽ ആകർഷകമായ പ്രീപെയ്ഡ് പ്ലാനുകൾ വിപണിയിൽ എത്തിക്കുന്ന ടെലിക്കോം ഓപ്പറേറ്ററാണ് ബിഎസ്എൻഎൽ. 1 ജിബി പ്രതിദിന ഡാറ്റയും 30 ദിവസം വാലിഡിറ്റിയുടെ നൽകുന്ന പ്ലാൻ അടക്കം നിരവധി പ്ലാനുകൾ ഇത്തരത്തിൽ മറ്റ് കമ്പനികൾക്ക് വലിയ വെല്ലുവിളിയായി മാറുന്നുണ്ട്. 2019 ഡിസംബറിൽ നടന്ന താരിഫ് വർദ്ധനവിന് ശേഷം എയർടെൽ, വോഡഫോൺ ഐഡിയ എന്നീ ടെലിക്കോം കമ്പനികൾ ദിവസവും 1 ജിബി ഡാറ്റയും 28 ദിവസത്തെ വാലാഡിറ്റിയും നൽകുന്ന പ്ലാനുകൾ 219 രൂപ മുതലുള്ള വിലയ്ക്കാണ് നൽകുന്നത്.

എയർടെൽ വിഐ എന്നിവയെ അപേക്ഷിച്ച് കുറഞ്ഞ വിലയിൽ പ്ലാനുകൾ നൽകുന്ന ജിയോ ദിവസവും 1.5 ജിബി ഡാറ്റ വെറും 199 രൂപയ്ക്ക് നൽകുന്നു. എന്നാൽ ഇതിനെയും മറികടന്ന് ബിഎസ്എൻഎൽ ദിവസവും 1 ജിബി ഡാറ്റാ 153 രൂപയ്ക്ക് നൽകുന്നു. ഇത്തരത്തിൽ ആകർഷകമായ പ്ലാനുകളുടെ വിഭാഗത്തിൽ ബിഎസ്എൻഎൽ അവതരിപ്പിച്ച മറ്റൊരു പ്ലാനാണ് 485 രൂപ പ്ലാൻ. ഈ പ്ലാനിലൂടെ 90 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. മറ്റൊരു കമ്പനികളും ഇതിന് സമാനമായ പ്ലാൻ നൽകുന്നില്ല എന്നതാണ് ശ്രദ്ധേയം.

ബിഎസ്‌എൻഎൽ 485 രൂപ പ്രീപെയ്ഡ് പ്ലാൻ
ദിവസവും 1.5 ജിബി ഡാറ്റ, എഫ്‌യുപി ലിമിറ്റഡ് ഇല്ലാതെ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ നൽകുന്ന അൺലിമിറ്റഡ് കോംബോ ഓഫറാണ് ബിഎസ്‌എൻഎല്ലിന്റെ 485 രൂപ പ്ലാൻ. ബിഎസ്‌എൻഎൽ അടുത്തിടെ പ്രഖ്യാപിച്ചത് അനുസരിച്ച് അതിന്റെ എല്ലാ അൺലിമിറ്റഡ് കോംബോ പ്ലാനുകളും എഫ്‌യുപി ലിമിറ്റ് ഇല്ലാതെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നവയാണ്. അതുകൊണ്ട് തന്നെ നേരത്തെ ഉണ്ടായിരുന്ന ദിവസവും 250 മിനിറ്റ് എന്ന എഫ്യുപി ലിമിറ്റ് ഇല്ലാതെ ഈ പ്ലാനിലൂടെ കോളുകൾ വിളിക്കാം.

485 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലൂടെ ലഭിക്കുന്ന ദിവസവും 1.5 ജിബി ഡാറ്റയ്ക്ക് ശേഷം ഡാറ്റ സ്പീഡ് 40 കെബിപിഎസായി കുറയും. റീചാർജ് ചെയ്ത തീയതി മുതൽ 90 ദിവസത്തേക്കാണ് ഈ പ്ലാൻ ലഭിക്കുന്നത്. സ്വകാര്യ ടെലിക്കോം കമ്പനികൾ 84 ദിവസത്തെ വാലിഡിറ്റിയോടെയുള്ള പ്രീപെയ്ഡ് പ്ലാനുകൾ മാത്രമാണ നൽകുന്നത്. പക്ഷേ ബിഎസ്‌എൻഎല്ലിന്റെ പ്ലാൻ ആറ് ദിവസത്തെ അധിക വാലിഡിറ്റി നൽകുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 135 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്.

ഭാരതി എയർടെല്ലിന്റെ 598 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ 84 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. അതേസമയം വിഐക്കും 598 രൂപ വിലയുള്ള പ്ലാനുണ്ട്. വിഐ പ്ലാനും എയർടെല്ലിന്റെ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ തന്നെയാണ് നൽകുന്നത്. ജിയോയുടെ ദിവസവും 1.5 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനിന് 555 രൂപയാണ് വില. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരെ താരിഫ് പ്ലാൻ വിഭാഗത്തിൽ ബിഎസ്‌എൻഎൽ വീണ്ടും പിന്നിലാക്കുന്നു.

മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ടായിരുന്നിട്ടും ഉപയോക്താക്കലെ ചേർക്കുന്നതിൽ ബിഎസ്എൻഎൽ പിന്നിൽ തന്നെയാണ്. 4ജി സേവനങ്ങളുടെ അഭാവമാണ് ബിഎസ്‌എൻഎല്ലിലേക്ക് വരിക്കാരെ ആകർഷിക്കുന്നതിനുള്ള പ്രധാന വെല്ലുവിളി. അടുത്ത രണ്ട് മാസത്തിനുള്ളിൽ ആവശ്യമായ 4ജി സ്പെക്ട്രം ബിഎസ്‌എൻഎല്ലിന് സർക്കാർ അനുവദിക്കുമെന്നും 22 ടെലികോം സർക്കിളുകളിലുടനീളം വില കുറഞ്ഞ 4ജി പ്ലാനുകളുള്ള അതിവേഗ 4ജി സേവനങ്ങൾ കമ്പനി പുറത്തിറക്കുമെന്നും പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








