ബിഎസ്എൻഎൽ 499 രൂപയുടെ ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ നിർത്തലാക്കി
ഇന്ത്യയിലെ വയർഡ് ബ്രോഡ്‌ബാൻഡ് വിപണിയിൽ മുൻനിരയിലുള്ള കമ്പനിയാണ് ബിഎസ്‌എൻഎൽ. ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് സേവനങ്ങൾക്ക് രാജ്യത്താകമാനം 8.11 ദശലക്ഷത്തിലധികം വരിക്കാരുണ്ട്. അതേസമയം എയർടെൽ, ജിയോ ഫൈബർ, എസിടി ഫൈബർനെറ്റ്, ഹാത്ത്‌വേ, ഡാറ്റാകോം തുടങ്ങിയ കമ്പനികലെല്ലാം വരിക്കാരുടെ എണ്ണത്തിൽ ബിഎസ്എൻഎല്ലിനെക്കാൾ വളരെ പിന്നിലാണ് അതുകൊണ്ട് തന്നെ ബിഎസ്‌എൻഎൽ ഇന്ത്യയിലെ ഏറ്റവും വലിയ വയർഡ് ബ്രോഡ്‌ബാൻഡ് സേവനദാതാവാണ് ബിഎസ്എൻഎൽ.

ബിഎസ്എൻഎല്ലിന്റെ 499രൂപ ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ
ബിഎസ്എൻഎൽ തങ്ങളുടെ ബ്രോഡ്ബാന്റ് ഉപയോക്താക്കൾക്കായി നിരവധി പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. നിരന്തരം അപ്ഡേറ്റ് ചെയ്യുന്ന ഈ പ്ലാുനുകളുടെ പട്ടികയിൽ നിന്ന് ചിലതിനെ ബിഎസ്എൻഎൽ എടുത്ത് മാറ്റാറുമുണ്ട്. ഇത്തരത്തിൽ ഒരു പ്ലാൻ കൂടി ബിഎസ്എൻഎൽ എടുത്ത് മാറ്റിയിരിക്കുകയാണ്. 499 രൂപ വിലയുള്ള ഭാരത് ഫൈബർ പ്ലാനാണ് കമ്പനി നിർത്തലാക്കിയത്. ഇതൊരു എൻട്രി ലെവൽ പ്ലാനായിരുന്നു.

ബിഎസ്‌എൻഎൽ പാൻ-ഇന്ത്യ ഭാരത് ഫൈബർ പ്ലാനുകൾ
ബിഎസ്‌എൻഎൽ ചില സർക്കിളുകൾക്ക് മാത്രമായി ഭാരത് ഫൈബർ പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യയിലുടനീളം ബിഎസ്എൻഎല്ലിന് 849 രൂപയിൽ തുടങ്ങുന്ന ഏഴ് ഭാരത് ഫൈബർ പ്ലാനുകളാണ് ഉള്ളത്. രണ്ട് അടിസ്ഥാന ഭാരത് ഫൈബർ പ്ലാനുകൾ 849 രൂപയുടെയും 1,277 രൂപയുടെയും പ്ലാനുകളാണ്. വേഗതയിലും ഡാറ്റയിലും വലിയ വ്യത്യാസങ്ങളുള്ള പ്ലാനാണ് ഇത്.

849 രൂപ പ്ലാൻ 50 എംബിപിഎസ് വേഗത നൽകുമ്പോൾ 1,277 രൂപ പ്ലാൻ 100 എംബിപിഎസ് വേഗത നൽകുന്നു. 600 ജിബി ഡാറ്റയാണ് 849 രൂപ പ്ലാനിലൂടെ ലഭ്യമാവുക. 1,277 രൂപ പ്ലാനിൽ 750 ജിബി വരെ ഡാറ്റ ലഭ്യമാകും. 1,277 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഭാരത് ഫൈബർ പ്ലാനുകളും 100 എംബിപിഎസ് വേഗതയാണ് നൽകുന്നത്. എഫ്യുപി ലിമിറ്റിൽ മാത്രമാണ് വ്യത്യാസങ്ങൾ വരുന്നത്.

2,499 രൂപയുടെ പ്ലാൻ പ്രതിദിനം 40 ജിബി ഡാറ്റയും 4,499 രൂപ 55 ജിബി പ്രതിദിന ഡാറ്റയും 5,999 രൂപ ഭാരത് ഫൈബർ പ്ലാൻ പ്രതിദിനം 80 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. 9,999 രൂപയുടെയും 16,999 രൂപയുടെയും ഭാരത് ഫൈബർ പ്ലാനുകളിൽ യഥാക്രമം പ്രതിദിനം 120 ജിബി, 170 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാനുകളെല്ലാം ആമസോൺ പ്രൈം അംഗത്വവും അധിക ചെലവില്ലാതെ ബിഎസ്‌എൻഎൽ ലാൻഡ്‌ലൈൻ സേവനം വഴി പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ആനുകൂല്യവും നൽകുന്നു.

പ്ലാനുകളിലൂടെ നൽകുന്ന ഡാറ്റ വേഗയുടെ കാര്യത്തിൽ ബിഎസ്എൻഎൽ സ്വകാര്യ ഇന്റർനെറ്റ് സേവനദാതാക്കളെക്കാൾ പിന്നിലാണ്. ഡാറ്റ വേഗത വർദ്ധിപ്പിക്കുന്നതിന് പകരം ഉപയോക്താക്കളെ മടുപ്പിക്കാത്ത വിധത്തിൽ വേഗതയുള്ള ഇന്റർനെറ്റ് ഗ്രാമീൺ മേഖലകളിലടക്കം എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ഭാരത് ഫൈബർ ശ്രദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ മാന്യമായ വേഗത മാത്രം അവകാശപ്പെടാനാകുന്നവയാണ് ബിഎസ്എൻഎല്ലിന്റെ പ്ലാനുകൾ.

ഇന്ത്യയിലെ ബ്രോഡ്ബാന്റ് വിപണി വേഗത്തിൽ പിടിച്ചടക്കാമെന്ന ധാരണയിലാണ് ജിയോ ഫൈബർ വമ്പൻ ഓഫറുകളുമായി ലോഞ്ച് ചെയ്തത്. ബിഎസ്എൻഎൽ ബ്രോഡ്ബാന്റിനുള്ള ഉപയോക്താക്കളുടെ അടിത്തറ തങ്ങളിലേക്ക് എത്തിക്കാനായിരുന്ന കമ്പനി ശ്രമിച്ചത്. മൊബൈൽ നെറ്റ്വർക്ക് രംഗത്ത് വിജയിച്ച ഈ തന്ത്രം ബ്രോഡ്ബാന്റ് വിപണിയിൽ പരാജയമായി. ബിഎസ്എൻഎൽ മികച്ച പ്ലാനുകൾ കൊണ്ട് പിടിച്ചു നിന്നു.

ബിഎസ്എൻഎല്ലിന്റെ 2,999 രൂപ ഭാരത് ഫൈബർ പ്ലാനുമായി മത്സരിക്കാൻ ജിയോ ഫൈബറിന് 2,499 രൂപയുടെ പ്ലാൻ ഉണ്ട്. ജിയോയുടെ പ്ലാൻ പുതിയ ഉപയോക്താക്കൾക്ക് 1500 ജിബി ഡാറ്റയും 500 എംബിപിഎസ് വേഗതയും നൽകുന്നു. ആദ്യത്തെ ആറുമാസത്തിനുശേഷം ഉപയോക്താക്കൾ ഈ 2,499 രൂപ പ്ലാൻ തിരഞ്ഞെടുത്താൽ ഡാറ്റാ ആനുകൂല്യം 1250 ജിബി ആയിരിക്കും.


Click it and Unblock the Notifications








