ബിഎസ്എൻഎല്ലിന്റെ ഈ കിടിലൻ പ്രീപെയ്ഡ് പ്ലാനിനെ വെല്ലാൻ ജിയോയ്ക്ക് പോലും സാധിക്കില്ല
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്ക് വേണ്ടി മികച്ച പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. 300 രൂപ മുതൽ 500 രൂപ വരെയുള്ള വിലയിൽ ധാരാളം പ്ലാനുകൾ കമ്പനി നൽകുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമായ പ്ലാനിന് 499 രൂപയാണ് വില. ജിയോ, എയർടെൽ, വിഐ തുടങ്ങിയ സ്വകാര്യ കമ്പനികൾക്ക് വൻ വെല്ലുവിളി ഉയർത്തുന്ന പ്ലാനാണ് ഇത്. മികച്ച ഡാറ്റ കോളിങ് ആനുകൂല്യം 90 ദിവസം വാലിഡിറ്റി എന്നിവയെല്ലാം ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാനും മറ്റ് ആകർഷകമായ ബിഎസ്എൻഎൽ പ്ലാനുകളും നോക്കാം.

ബിഎസ്എൻഎൽ 499 രൂപ പ്ലാൻ
ബിഎസ്എൻഎല്ലിന്റെ 499 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ 90 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഇതൊരു സ്പെഷ്യൽ താരിഫ് വൌച്ചറാണ്. ദിവസവും 2ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാൻ നൽകുന്നുണ്ട്. ബിഎസ്എൻഎൽ ട്യൂൺസ്, സിങ് ആപ്പിലേക്കുള്ള ആക്‌സസും ഈ പ്ലാനിലൂടെ ലഭിക്കുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്ക് 180 ജിബി ഡാറ്റയാണ് പ്ലാനിന് ലഭിക്കുന്നത്.

ബിഎസ്എൻഎല്ലിന്റെ മറ്റൊരു ആകർഷകമായ പ്ലാനിന് 447 രൂപയാണ് വില. ഈ പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങലും 60 ദിവസത്തെ വാലിഡിറ്റിയും നൽകുന്നു. പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്ക് 100 ജിബി ഡാറ്റയും ലഭിക്കും. പ്രതിദിന എഫ്യുപി ഇല്ലാത്ത പ്ലാനാണ് ഇത്. വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. ബിഎസ്എൻഎൽ 398 രൂപ വിലയുള്ള മറ്റൊരു പ്ലാനും നൽകുന്നുണ്ട്. ഈ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ എന്നിവ 30 ദിവസത്തേക്ക് നൽകുന്നു.

365 രൂപയ്ക്ക് 365 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനും ബിഎസ്എൻഎല്ലിന് ഉണ്ട്. ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് 60 ദിവസം മാത്രമേ വാലിഡിറ്റിയുള്ളു. ഈ പ്ലാനിലൂടെ ലോക്ദുൻ കണ്ടന്റും സൗജന്യ കോളർ ട്യൂണുകളും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകല്യങ്ങലും ലഭിക്കും. ബിഎസ്എൻഎൽ നൽകുന്ന 151 രൂപ വിലയുള്ള വർക്ക് ഫ്രം ഹോം പ്ലാൻ മൊത്തം 40 ജിബി ഡാറ്റ 28 ദിവസത്തേക്ക് നൽകുന്നു. 251 രൂപ വർക്ക് ഫ്രം ഹോം പ്ലാനിലൂടെ 70 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാനുകൾക്ക് ഉണ്ട്.

ബിഎസ്എൻഎല്ലിന്റെ 199 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ദിവസവും 2 ജിബി ഡാറ്റ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നു.ഈ പ്ലാനിന്റെ വാലിഡിറ്റി 30 ദിവസമാണ്. ബിഎസ്എൻഎൽ 247 രൂപയ്ക്കും 250 രൂപയ്ക്കും മികച്ച ചില പ്രീപെയ്ഡ് പ്ലാനുകളും നൽകുന്നുണ്ട്. ഈ പ്ലാനുകളിലൂടെ ദിവസവും 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 250 മിനിറ്റ് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. പ്ലാനിന് 40 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

സ്വകാര്യ കമ്പനികളോട് മത്സരിച്ച് പിടിച്ചുനിൽക്കാനുള്ള പരിശ്രമങ്ങളിലാണ് ബിഎസ്എൻഎൽ. 4ജി രാജ്യത്ത് എല്ലായിടത്തും ലഭ്യമാക്കാൻ ബിഎസ്എൻഎല്ലിന് ഇതുവരെ സാധിച്ചിട്ടില്ല. എങ്കിലും ജിയോ, എയർടെൽ, വിഐ എന്നീ പ്ലാനുകളോട് മത്സരിക്കാൻ പോന്ന പ്ലാനുകൾ കമ്പനി വിപണിയിൽ എത്തിക്കുന്നുണ്ട്. ഇതിന് മികച്ച ഉദാഹരണമാണ് 499 രൂപ പ്ലാൻ. പോസ്റ്റ്പെയ്ഡ്, ബ്രോഡ്ബാന്റ് വിഭാഗങ്ങളിലും ബിഎസ്എൻഎൽ മികച്ച പ്ലാനുകൾ നൽകുന്നുണ്ട്. നെറ്റ്വർക്ക് കൂടി ശക്തമാകുന്നതോടെ കമ്പനി ഇന്ത്യയിലെ ടെലിക്കോം വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications