BSNL Data Plans: ദിവസവും 5 ജിബി ഡാറ്റയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ

|

ഇന്ത്യയിലെ സ്വകാര്യ ടെലികോം സേവന ദാതാക്കളെല്ലാം തന്നെ കഴിഞ്ഞ ഡിസംബറിൽ തങ്ങളുടെ പ്രീപെയ്ഡ് താരിഫ് നിരക്കുകൾ വർദ്ധിപ്പിച്ചപ്പോൾ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബി‌എസ്‌എൻ‌എൽ തങ്ങളുടെ താരിഫ് നിരക്കിൽ വർദ്ധനവൊന്നും നടപ്പാക്കിയിട്ടില്ല. ഇത് 2019 ഡിസംബറിൽ റിലയൻസ് ജിയോയേക്കാൾ കൂടുതൽ വരിക്കാരെ ചേർക്കുന്നതിന് ബിഎസ്എൻഎല്ലിനെ സഹായിച്ചു.

5 ജിബി ഡാറ്റ
 

വോഡഫോൺ ഐഡിയ സർക്കാരിനോട് 1ജിബി ഡാറ്റയ്ക്ക് 35 രൂപ നിരക്കിലേക്ക് താരിഫ് ഉയർത്തണമെന്ന് ആവശ്യപ്പെടുമ്പോൾ ബി‌എസ്‌എൻ‌എൽ 1 ജിബി 2 ജി / 3 ജി ഡാറ്റ വെറും 1.24 രൂപയ്ക്കാണ് നൽകുന്നത്. ബി‌എസ്‌എൻ‌എൽ ദിവസവും 5 ജിബി ഡാറ്റ നൽകുന്നൊരു പ്ലാൻ പ്രഖ്യാപിച്ചു. 551 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ ഡാറ്റ-ഓൺലി റീചാർജ് ആണ്. അത് പ്രതിദിനം 5 ജിബി ഡാറ്റ 90 ദിവസത്തെ വാലിഡിറ്റിയോടെ നൽകുന്നു.

ഡാറ്റ-ഓൺലി പായ്ക്ക്

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബി‌എസ്‌എൻ‌എൽ മറ്റൊരു ഡാറ്റ-ഓൺലി പായ്ക്ക് പുറത്തിറക്കിയിരുന്നു. 318 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. ഇത് പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്നൊരു പ്ലാനാണ്. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. 4ജി നെറ്റ്വർക്ക് വികസിപ്പിക്കാൻ ഒരുങ്ങുമ്പോൾ തന്നെ ബിഎസ്എൻഎൽ തങ്ങളുടെ ഉപയോക്താക്കളുടെ ഡാറ്റ ആവശ്യത്തെ തൃപ്തിപ്പെടുത്തുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

കൂടുതൽ വായിക്കുക: വോഡാഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകളിൽ ഇപ്പോൾ ഇരട്ടി ഡാറ്റ നേടാംകൂടുതൽ വായിക്കുക: വോഡാഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാനുകളിൽ ഇപ്പോൾ ഇരട്ടി ഡാറ്റ നേടാം

ഡാറ്റ ഓൺലി പ്ലാൻ

551 രൂപയുടെ ബി‌എസ്‌എൻ‌എൽ ഡാറ്റ ഓൺലി പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ്. ഈ 90 ദിവസത്തേക്കുമായി ഉപയോക്താക്കൾക്ക് മൊത്തത്തിൽ 450 ജിബി 2 ജി / 3 ജി ഡാറ്റ ലഭിക്കുന്നു. ഇതൊരു ഡാറ്റ ഓൺലി പ്ലാൻ ആയതുകൊണ്ട് തന്നെ ഉപയോക്താക്കൾക്ക് വോയ്‌സ് കോളിംങോ എസ്എംഎസ് ആനുകൂല്യങ്ങളോ ലഭിക്കില്ല. കൂടുതൽ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പ്ലാൻ പുറത്തിറക്കിയിരിക്കുന്നത്.

90 ദിവസത്തേക്ക് 450 ജിബി ഡാറ്റ
 

സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ ഒന്നും തന്നെ ഇപ്പോൾ വരിക്കാർക്ക് ദീർഘകാല വാലിഡിറ്റിയുള്ള ഡാറ്റ പ്ലാനുകൾ നൽകുന്നില്ല. 51 ദിവസത്തെ വാലിഡിറ്റിയുള്ള 251 രൂപ ഡാറ്റാ പാക്കാണ് റിലയൻസ് ജിയോയ്ക്കുള്ളത്, എയർടെൽ, വോഡഫോൺ ഐഡിയ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയുള്ള ഡാറ്റ പായ്ക്കുകൾ മാത്രമേ ഉള്ളു. ഇതിൽ നിന്നും വ്യത്യസ്തമായി ബിഎസ്എൻഎൽ നിലവിൽ 97 രൂപയിൽ തുടങ്ങി 998 രൂപവരെയുള്ള നിരക്കുകളിൽ വിവിധ വാലിഡിറ്റി കാലയളവിലേക്കായി ഡാറ്റ ഓൺലി പ്ലാനുകൾ നൽകുന്നുണ്ട്.

വാലിഡിറ്റി

ബിഎസ്എൻഎല്ലിന്റെ ഡാറ്റ ഓൺലി പ്ലാനുകൾ വിവിധ വാലിഡിറ്റി കാലയളവിലേക്കായി വരുന്ന പ്ലാനുകളാണ്. 97 രൂപ, 198 രൂപ, 318 രൂപ, 551 രൂപ, 998 രൂപ എന്നിവയാണ് ബിഎസ്എൻഎൽ ഇപ്പോൾ ഉപയോക്താക്കൾക്കായി ലഭ്യമാക്കുന്ന ഡാറ്റ പായ്ക്കുകൾ. 551 രൂപ പ്ലാൻ നിരവധി സർക്കിളുകളിൽ ലഭ്യമാണ്. നിങ്ങളുടെ സർക്കിളിൽ ഇത് ലഭ്യമാണോ എന്നറിയാൻ ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 4ജി ആരംഭിക്കുന്നത് ജൂലൈയിലേക്ക് മാറ്റിയേക്കുംകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 4ജി ആരംഭിക്കുന്നത് ജൂലൈയിലേക്ക് മാറ്റിയേക്കും

998 രൂപയുടെ ഡാറ്റാ പ്ലാൻ

998 രൂപയുടെ ഡാറ്റാ പ്ലാൻ

240 ദിവസത്തെ വാലിഡിറ്റിയുള്ള ഡാറ്റ ഓൺലി പ്ലാൻ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏക ടെലികോം സേവന ദാതാവാണ് ബി‌എസ്‌എൻ‌എൽ. ബി‌എസ്‌എൻ‌എല്ലിന്റെ ലോംഗ്-വാലിഡിറ്റി പ്ലാൻ 998 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താവിന് പ്രതിദിനം 2 ജിബി ഡാറ്റ 240 ദിവസത്തേക്ക് ലഭിക്കുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്ലാനിലൂടെ 480 ജിബി ഡാറ്റയാണ് ഉപയോക്താവിന് ലഭിക്കുക.

998 രൂപ പ്ലാൻ

998 രൂപ പ്ലാനിൽ ബിഎസ്എൻഎൽ ഒരു ലിമിറ്റഡ് പീരിയഡ് ഓഫറും ഉപയോക്താക്കൾക്ക് ഇപ്പോൾ നൽകുന്നുണ്ട്. മാർച്ച് 31 വരെയാണ് കമ്പനിയുടെ ലിമിറ്റഡ് പീരിയഡ് ഓഫർ ഉള്ളത്. ഈ കാലയളവിൽ 998 രൂപ പ്ലാൻ റീച്ചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 30 ദിവസത്തെ അധിക വാലിഡിറ്റി ലഭിക്കും. അതായത് ഈ കാലയളവിൽ ഡാറ്റ ഓൺലി പ്ലാൻ ആക്ടിവേറ്റ് ചെയ്താൽ മൊത്തത്തിൽ 270 ദിവസത്തെ വാലിഡിറ്റി നേടാൻ സാധിക്കും.

പ്രമോഷണൽ ഓഫറുകൾ

ഈ വർഷത്തെ ഹോളി ദിനത്തിൽ ബി‌എസ്‌എൻ‌എൽ പുതിയ ഓഫറുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ എല്ലാ വലിയ ഉത്സവങ്ങൾക്കും കമ്പനി പ്രമോഷണൽ ഓഫറുകൾ കൊണ്ടുവരാറുണ്ട്. 1,999 രൂപ വാർഷിക പ്ലാനിൽ ഇത്തരമൊരു പ്രമോഷണൽ ഓഫറിന്റെ ഭാഗമായി ബി‌എസ്‌എൻ‌എൽ 60 ദിവസത്തെ അധിക വാലിഡിറ്റി നിലവിൽ നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: താരിഫ് വർദ്ധന തുണയായത് ബിഎസ്എൻഎല്ലിന്, ജിയോയ്ക്ക് തിരിച്ചടികൂടുതൽ വായിക്കുക: താരിഫ് വർദ്ധന തുണയായത് ബിഎസ്എൻഎല്ലിന്, ജിയോയ്ക്ക് തിരിച്ചടി

Most Read Articles
Best Mobiles in India

Read more about:
English summary
BSNL Rs 551 data only plans offers 5GB data per day for 90 days, bringing down the per GB price to Rs 1.24. At just Rs 551, BSNL users can get 450GB of 2G/3G data valid for 90 days. Since this is a data-only plan, users will not get any voice calling or SMS benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X