BSNL plans: മികച്ച പ്ലാനുകളുമായി വിപണിയിൽ മത്സരം കടുപ്പിക്കാൻ ബിഎസ്എൻഎൽ

|

കടുത്ത നഷ്ടത്തിലുള്ള ബിഎസ്എൻഎൽ ഇപ്പോൾ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള പദ്ധതികളിലാണ്. സേവനങ്ങൾ നൽകുന്ന എല്ലാ മേഖലയിലും തിരിച്ച് വരവിനൊരുങ്ങുന്ന പൊതുമേഖലാ ടെലിക്കോം ഓപ്പറേറ്റർ പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. 777 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാനാണ് കമ്പനിയിൽ നിന്നുള്ള ഏറ്റവും ശ്രദ്ധേയമായ പ്ലാൻ. ഇത് കൂടാതെ 555 രൂപയുടെ മറ്റൊരു ബ്രോഡ്‌ബാൻഡ് പ്ലാനും 749 രൂപയുടെ സൂപ്പർസ്റ്റാർ 300 ജിബി പ്ലാനും വോയ്‌സ് കോളുകളിൽ 6 പൈസ ക്യാഷ്ബാക്കും കമ്പനി ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്.

777  രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാൻ

777 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാൻ

777 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാൻ‌ പ്രതിമാസം 500 എംബി ഡാറ്റ 50 എംബിപിഎസ് വേഗതയിൽ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്. ഈ ഡാറ്റാ ലിമിറ്റ് തീർന്നു കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് 2Mbps വേഗതയിൽ മാത്രമേ ഇന്‍റർനെറ്റ് ലഭ്യമാകുകയുള്ളു. മറ്റ്നെറ്റ്വർക്കുകളിലേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് സേവനവും പ്ലാനിലൂടെ ലഭ്യമാകും. റിപ്പോർട്ട് അനുസരിച്ച് പുതിയ ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് വരിക്കാർക്ക് മാത്രമേ ഈ പ്ലാൻ ഉപയോഗിക്കാൻ സാധിക്കുകയുള്ളു.

ബ്രോഡ്ബാന്‍റ് പ്ലാൻ

777 രൂപയുടെ ബ്രോഡ്ബാന്‍റ് പ്ലാൻ ആറ് മാസത്തെ വാലിഡിറ്റി കാലാവധിയാണ് നൽകുന്നത്. ഈ കാലയളവിനുശേഷം 600 ജിബി ഡാറ്റയും പരിധിയില്ലാത്ത എസ്ഡിഡി കോളിംഗും ഉൾപ്പെടുന്ന 600 ജിബി സി‌യു‌എൽ പ്ലാൻ (പ്രതിമാസം 999 രൂപയിൽ ലഭ്യമാണ്) ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ കേരളത്തിൽ നൽകുന്ന 150 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ കേരളത്തിൽ നൽകുന്ന 150 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ

555 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാൻ

555 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാൻ

555 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ "ഫൈബ്രോ 100 ജിബി" എന്നും അറിയപ്പെടുന്നു, ഇത് 20 എംബിപിഎസ് വരെ വേഗതയുള്ള ഇന്‍റർനെറ്റാണ് നൽകുന്നത്. ഈ പുതിയ പ്ലാൻ പ്രതിമാസം 100 ജിബി ഡാറ്റയും ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നു.പ്ലാൻ തീർന്നു കഴിഞ്ഞാൽ ഡാറ്റ വേഗത 1Mbps ആയി കുറയും. ബി‌എസ്‌എൻ‌എൽ നെറ്റ്‌വർക്കിൽ പരിധിയില്ലാത്ത സൗജന്യ കോളുകളും പ്ലാനിലൂടെ ലഭിക്കും. പ്ലാനിലെ മറ്റ് പ്രധാന സവിശേഷതകൾ രാത്രി 10:30 മുതൽ 6:00 വരെ സൗജന്യ നൈറ്റ് കോളിംഗ് സേവനം, ഞായറാഴ്ചകളിൽ ബി‌എസ്‌എൻ‌എല്ലിലേക്കും മറ്റ് നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗ് എന്നിവയാണ്.

749 രൂപയുടെ പ്ലാൻ

749 രൂപയുടെ പ്ലാൻ

"സൂപ്പർസ്റ്റാർ 300 ജിബി" എന്നും അറിയപ്പെടുന്ന 749 രൂപയുടെ പ്ലാൻ ഒരു മാസത്തിൽ 300 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇത് 50Mbps വരെ ഡാറ്റ വേഗതയും നൽകുന്നുണ്ട്. ഇത് കൂടാതെ ഒരു വർഷത്തെ ആമസോൺ പ്രൈം മെമ്പർഷിപ്പും പ്ലാനിലൂടെ ലഭിക്കും. കൂടാതെ, മറ്റ് പ്ലാനുകളിൽ കണ്ടതുപോലെ ഇത് പരിധിയില്ലാത്ത കോളിംഗ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. അതിശയകരമായ പ്ലാനിൽ ബി‌എസ്‌എൻ‌എൽ അസാധാരണമായി ചേർത്തിരിക്കുന്ന മറ്റൊരു സവിശേഷത വോയ്‌സ് കോളുകളിൽ 6 പൈസ ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്. 5 മിനിറ്റിലധികം നീണ്ടു നിൽക്കുന്ന കോളുകൾക്കാണ് ഇത്തരത്തിൽ ക്യാഷ് ബാക്ക് ലഭിക്കുക.

സാമ്പത്തിക പ്രതിസന്ധി

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വിപണിയിലെ മത്സരത്തിൽ ശക്തമായി തന്നെ നിലകൊള്ളാൻ ശ്രമിക്കുന്ന ബിഎസ്എൻഎൽ സമ്പൂർണമായ നവീകരണ പ്രക്രീയയിലാണ്. മികച്ച പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ട് ഇപ്പോഴുള്ള ഉപയോക്താക്കളെ നിലനിർത്താനും മറ്റ് നെറ്റ്വർക്കിലെ ഉപയോക്താക്കളെ ആകർഷിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്. രാജ്യത്താകമാനം 4ജി എത്തിക്കാനുള്ള പദ്ധതികൾ നടന്നുവരുന്നുണ്ട്. എന്തായാലും ഉപയോക്താക്കളെ തൃപ്തിപ്പെടുത്തികൊണ്ട് സ്വകാര്യ കമ്പനികളുമായി മത്സരിക്കാൻ ബിഎസ്എൻഎല്ലിന് സാധിക്കുമെന്ന് തന്നെയാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ഉപയോക്താക്കളെ വിലക്കുമെന്ന് എയർടെല്ലിന്‍റെ ഭീഷണികൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ഉപയോക്താക്കളെ വിലക്കുമെന്ന് എയർടെല്ലിന്‍റെ ഭീഷണി

Best Mobiles in India

Read more about:
English summary
BSNL Rs. 555 Broadband Plan, Rs. 749 Superstar Plan Introduced: DetailsBSNL is trying hard to revive itself by introducing new plans. While we are quite aware of its Rs. 777 broadband plan, the telecom operator has now introduced a bunch of new plans including Rs. 555 Broadband plan, Rs. 749 Superstar 300GB plan, and 6 paisa cashback on voice calls. Read on to know everything here.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X