സ്വകാര്യ കമ്പനികൾക്ക് വെല്ലുവിളിയായി ദിവസവും 5 ജിബി ഡാറ്റ നൽകുന്ന ബിഎസ്‌എൻഎൽ പ്ലാൻ
ബിഎസ്എൻഎൽ ഇന്ത്യൻ ടെലിക്കോം വിപണിയിൽ ശക്തമായ സാന്നിധ്യമാണ്. രാജ്യത്ത് എല്ലായിടത്തും 4ജി എത്തിക്കാൻ സാധിച്ചിട്ടില്ല എങ്കിലും പ്ലാനുകൾ നൽകുന്ന കാര്യത്തിൽ സ്വകാര്യ കമ്പനികളെ പിന്നിലാക്കുന്ന ടെലിക്കോം ഓപ്പറേറ്ററണ് ബിഎസ്എൻഎൽ. എല്ലാ കമ്പനികളെക്കാളും കൂടുതൽ ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് ബിഎസ്‌എൻഎൽ അവതരിപ്പിക്കുന്നത്. ഇത്തരമൊരു പുതിയ പ്ലാനാണ് 599 രൂപ പ്രീപെയ്ഡ് പ്ലാൻ. ആകർഷകമായ ആനുകൂല്യങ്ങളാണ് ഈ പ്ലാൻ നൽകുന്നത്.

സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ-ഐഡിയ എന്നിവ ഉപയോക്താക്കൾക്കായി വർക്ക് ഫ്രം ഹോം പ്ലാനുൾ അവതരിപ്പിച്ചിരുന്നു. കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിൽ വീട്ടിലിരുന്ന് നിന്ന് തന്നെ ജോലി ചെയ്യുന്ന ഉപഭോക്താക്കളെ സഹായിക്കാനാണ് ഇത്തരം പ്ലാനുകൾ അവതരിപ്പിച്ചത്. ഇവ കൂടുതൽ ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളാണ്. ഈ പ്ലാനുകളെ നേരിടാനാണ് ബിഎസ്‌എൻഎൽ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.

ബിഎസ്എൻഎൽ അവതരിപ്പിച്ച പുതിയ പ്ലാനിന് 599 രൂപയാണ് വില. ഇത് 84 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ-ഐഡിയ എന്നിവയും ഇതേ വാലിഡിറ്റിയുള്ള പ്ലാനുകൾ വില വിഭാഗത്തിൽ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പ്ലാനുകളെല്ലാം താരതമ്യം ചെയ്യുകയാണ് നമ്മളിന്ന്.

ബിഎസ്‌എൻഎൽ 599 രൂപ എസ്ടിവി
ബിഎസ്എൻഎല്ലിന്റെ 599 രൂപ സ്പെഷ്യൽ താരിഫ് വൗച്ചർ ഇന്ത്യയിലെ എല്ലാ സർക്കിളുകളിലേക്കും അൺലിമിറ്റഡ് സൌജന്യ കോളിങ് ആനുകൂല്യം നൽകുന്നു. ദേശീയ റോമിങും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 5 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 84 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 420 ജിബി ഡാറ്റ നൽകുന്നു. ഇതിനൊപ്പം 100 മെസേജുകളും പ്ലാൻ നൽകുന്നുണ്ട്.

ജിയോ 599 രൂപ പ്ലാൻ
റിലയൻസ് ജിയോയുടെ 599 രൂപ വിലയുള്ള പ്ലാൻ 84 ദിവസം വാലിഡിറ്റിയാണ് നൽകുന്നത്. ദിവസവും 2 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോ ആപ്പ് സബ്സ്ക്രിപ്ഷൻ, ദിവസവും 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ഇത് മികച്ചൊരു പ്ലാൻ തന്നെയാണ്.

എയർടെൽ 599 രൂപ പ്ലാൻ
എയർടെല്ലിന്റെ 599 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താകക്ൾക്ക് ദിവസവും 2 ജിബി ഡാറ്റയും 56 ദിവസത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ ആനുകൂല്യവും ലഭിക്കും. ആമസോൺ പ്രൈം മൊബൈൽ പതിപ്പ്, അൺലിമിറ്റഡ് കോളിങ് ആനുകൂല്യം, ദിവസവും 100 മെസേജുകൾ എന്നിവയും എയർടെൽ നൽകുന്ന ആനുകൂല്യങ്ങളാണ്. ഇത് കൂടാതെ അധിക ആനുകൂല്യങ്ങളായി വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം പ്രീമിയം, അപ്പോളോ 24 | 7 സർക്കിളുകൾ, സൌജന്യ ഹലോ ട്യൂണുകൾ, ഫാസ്റ്റാഗിൽ ക്യാഷ്ബാക്ക് എന്നിവയും ലഭിക്കും.

വിഐയുടെ 599 രൂപ പ്ലാൻ
വിഐയുടെ 599 രൂപ പായ്ക്ക് ദിവസവും 1.5 ജിബി ഡാറ്റ, ദിവസവും 100 മെസേജുകൾ, രാത്രികാലങ്ങളിൽ സൌജന്യ ഇന്റർനെറ്റ്, വിഐ മൂവീസ്, ടിവി ആക്സസ് എന്നിവ നൽകുന്നു. 84 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിലൂടെ ഡാറ്റ റോൾഓവർ ആനുകൂല്യവും ലഭിക്കും. വിഐ ആപ്പ് ഉപയോക്താക്കൾക്ക് 5ജിബി അധിക ഡാറ്റയും ലഭിക്കും. വിഐ വെബ്സൈറ്റ് വഴിയോ തേർഡ് പാർട്ടി ആപ്പുകൾ വഴിയോ റീചാർജ് ചെയ്താൽ പോലും ഈ ആനൂകൂല്യം ലഭിക്കുകയില്ല.


Click it and Unblock the Notifications