ബിഎസ്എൻഎൽ 666 രൂപ പ്ലാൻ വീണ്ടും പരിഷ്കരിച്ചു; അറിയേണ്ടതെല്ലാം

|

പൊതുമേഖല ടെലിക്കോം കമ്പനിയായ ബി‌എസ്‌എൻ‌എൽ തങ്ങളുടെ 666 രൂപ പ്രീപെയ്ഡ് പ്ലാൻ പരിഷ്‌ക്കരിച്ചു. ബി‌എസ്‌എൻ‌എൽ സിക്സർ പ്ലാൻ എന്നറിയപ്പെടുന്ന ഈ പ്ലാനിന് 134 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. വാലിഡിറ്റിയിൽ മാറ്റം ഇല്ലെങ്കിലും പ്ലാൻ നൽകുന്ന ഡാറ്റ ആനുകൂല്യങ്ങളിൽ മാറ്റം വരും. നിലവിൽ 3 ജിബി ഡാറ്റയാണ് ദിവസേന പ്ലാനിലൂടെ ലഭിക്കുക. ഇനി അത് 2 ജിബിയായി കുറയും. ഡിസംബർ 31 വരെ ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 3 ജിബി ഡാറ്റ തന്നെ ലഭിക്കും എന്നതും ശ്രദ്ധേയമാണ്.

666 രൂപയുടെ പ്ലാൻ

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കമ്പനി 666 രൂപയുടെ പ്ലാൻ പരിഷ്കരിക്കുന്നത്. എം‌ടി‌എൻ‌എൽ നമ്പറുകളിൽ അടക്കം സൌജന്യ വോയ്‌സ് കോളിംഗ് വാഗ്ദാനം ചെയ്യുന്നതിനായി ബി‌എസ്‌എൻ‌എൽ അടുത്തിടെ 666 രൂപ പ്രീപെയ്ഡ് റീചാർജ് പരിഷ്‌ക്കരിച്ചിരുന്നു. ബിഎസ്എൻഎൽ എംടിഎൻഎൽ എന്നിവ ലയിപ്പിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെയായിരുന്നു പ്ലാൻ പരിഷ്കരണം. പുതുക്കിയ 666 രൂപ പ്രീപെയ്ഡ് പ്ലാൻ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ബിഎസ്എൻഎൽ പ്രവർത്തിക്കുന്ന എല്ലാ ടെലിക്കോം സർക്കിളുകളിലും ഈ പ്ലാൻ ലഭ്യമാകും.

 ടെലിക്കോം മേഖല

ഇന്ത്യയിലെ ടെലിക്കോം മേഖലയിൽ സ്വകാര്യ ഓപ്പറേറ്റർമാരോട് ബി‌എസ്‌എൻ‌എൽ ശക്തമായ മത്സരം തന്നെയാണ് അടുത്തിടെയായി നടത്തുന്നത്. മൂന്ന് മുൻനിര സ്വകാര്യ ടെലിക്കോം കമ്പനികൾ താരിഫ് വില വർദ്ധനവ് നടപ്പാക്കിയിട്ടും ബി‌എസ്‌എൻ‌എൽ വിലവർദ്ധനവ് നടപ്പാക്കിയിട്ടില്ല. അതേസമയം കമ്പനി അതിന്റെ പോർട്ട്‌ഫോളിയോയിലെ ജനപ്രിയ പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്നിന്റെ ഡാറ്റാ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു.

കൂടുതൽ വായിക്കുക: പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി വെട്ടികുറച്ച് ബിഎസ്എൻഎൽകൂടുതൽ വായിക്കുക: പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി വെട്ടികുറച്ച് ബിഎസ്എൻഎൽ

സൌജന്യ വോയ്‌സ് കോളുകൾ

പുതുക്കിയ ബി‌എസ്‌എൻ‌എൽ 666 രൂപ പ്രീപെയ്ഡ് റീചാർജിലൂടെ സൌജന്യ വോയ്‌സ് കോളുകൾ (പ്രതിദിനം 250 മിനിറ്റ് ക്യാപ്ഡ്), എക്‌സ്ട്രാ ഡാറ്റാ ഓഫർ ഉൾപ്പെടെ പ്രതിദിനം 3 ജിബി ഡാറ്റ, 134 ദിവസത്തേക്ക് 100 എസ്എംഎസ് എന്നിവ ഉപയോക്താക്കൾക്ക് ലഭിക്കും. വോയ്‌സ് കോളിംഗ് ആനുകൂല്യത്തെ സംബന്ധിച്ച്, പ്ലാൻ പ്രതിദിനം 250 മിനിറ്റ് സൌജന്യ കോളുകളാണ് നൽകുന്നത്. എംടിഎൻഎൽ നെറ്റ്‌വർക്കിലേക്ക് പോലും സൌജന്യ വോയ്‌സ് കോളുകൾ ലഭ്യമാണ്.

ഡാറ്റാ ബെനിഫിറ്റുകൾ

ഡാറ്റാ ബെനിഫിറ്റുകൾ പരിശോധിക്കുമ്പോൾ 666 രൂപ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് 2019 ഡിസംബർ 31 വരെ പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കും. അതിനുശേഷം സൌജന്യ ഡാറ്റ പ്രതിദിനം 2 ജിബിയായി കുറയ്ക്കും. പ്രീപെയ്ഡ് വിഭാഗത്തിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ബി‌എസ്‌എൻ‌എൽ 2020 ൽ അധിക ഡാറ്റ ഓഫർ നീട്ടാൻ സാധ്യതയില്ല. പുതുക്കിയ 666 രൂപ പ്ലാൻ ഇന്ന് മുതൽ എല്ലാ സർക്കിളുകളിലും പ്രാബല്യത്തിൽ വരും.

നാലാമത്തെ പരിഷ്കരണം

ഈ വർഷം ബി‌എസ്‌എൻ‌എൽ 666 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ നാലാമത്തെ പരിഷ്കരണമാണ് ഇത്. 2019 ന്റെ തുടക്കത്തിൽ ഈ ബി‌എസ്‌എൻ‌എൽ പ്ലാനിന്റെ വാലിഡിറ്റി 129 ദിവസത്തിൽ നിന്ന് 122 ദിവസമായി കുറച്ചിരുന്നു. എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം കമ്പനി പ്ലാനിന്റെ വാലിഡിറ്റി 134 ദിവസമായി ഉയർത്തി. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഈ പ്ലാനിലൂടെ ബി‌എസ്‌എൻ‌എൽ എം‌ടി‌എൻ‌എൽ നെറ്റ്‌വർക്കിലേക്ക് സൌജന്യ വോയ്‌സ് കോളിംഗ് ബെനിഫിറ്റ് കൂടി ചേർ‌ത്തു, ഇപ്പോഴിതാ ഡാറ്റാ ആനുകൂല്യം കൂടി പരിഷ്കരിക്കുകയാണ്. 2019 ൽ ടെൽകോ ഒരൊറ്റ പ്ലാൻ നാല് തവണ പരിഷ്കരിച്ചു എന്നത് ഈ പ്ലാൻ കമ്പനിയെ സംബന്ധിച്ച് എത്ര പ്രാധാന്യമുള്ളതാണെന്ന് വ്യക്തമാക്കുന്നു.

കൂടുതൽ വായിക്കുക: 109 രൂപയ്ക്ക് 5 ജിബി ഡാറ്റയുമായി ബി‌എസ്‌എൻ‌എൽ മിത്രം പ്ലസ് റീചാർജ് ആരംഭിച്ചുകൂടുതൽ വായിക്കുക: 109 രൂപയ്ക്ക് 5 ജിബി ഡാറ്റയുമായി ബി‌എസ്‌എൻ‌എൽ മിത്രം പ്ലസ് റീചാർജ് ആരംഭിച്ചു

Best Mobiles in India

Read more about:
English summary
Government-owned BSNL has now revised its Rs 666 prepaid plan which is also known as BSNL Sixer plan. BSNL has increased the data benefit offered with the plan to 2GB data per day for the same validity period.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X