698 രൂപയുടെ ആകർഷകമായ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ

|

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററായ ബി‌എസ്‌എൻ‌എൽ ഈയിടെയായി വാർത്തകളിൽ നിരന്തരം ഇടം പിടിക്കുന്നുണ്ട്. കടബാധ്യതയിൽ നിന്ന് രക്ഷപ്പെടാനുള്ള പദ്ധതികളും 4ജി സ്പെക്ട്രവുമൊക്കെയാണ് ബിഎസ്എൻഎല്ലിനെ വാർത്തകളിൽ കൊണ്ടുവരുന്നത്. ബിഎസ്എൻഎൽ പുതുതായൊരു പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്, എതിരാളികളായ ഓപ്പറേറ്റർമാരുമായുള്ള മത്സരം ശക്തമാക്കാനുള്ള ഭാഗമായാണ് ഇത്. പുതിയ പ്രീപെയ്ഡ് പ്ലാനിന് 698 രൂപയാണ് വില. ഇത് 180 ദിവസത്തെ വാലിഡിറ്റിയുള്ള ഒരു ദീർഘകാല പ്ലാനാണ് ഇത്.

പ്രീപെയ്ഡ് പ്ലാൻ‌

പുതിയ ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് പ്ലാൻ‌ ഇപ്പോൾ‌ തിരഞ്ഞെടുത്ത സർക്കിളുകളിൽ‌ മാത്രമേ ലഭ്യമാകൂ. ഇത് 200 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നുവെങ്കിലും എസ്എംഎസോ വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളോ നൽകുന്നില്ല. ഈ പുതിയ പ്രീപെയ്ഡ് പ്ലാൻ ടെൽകോയുടെ വെബ്‌സൈറ്റിൽ കാണാം. ഇത് പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നവംബർ പകുതി മുതൽ ഈ പ്ലാനൻ ലഭ്യമാകില്ല.

698 രൂപയുടെ പ്ലാൻ

ബി‌എസ്‌എൻ‌എല്ലിൻറെ പുതിയ 698 രൂപയുടെ പ്ലാൻ ധാരാളം ഡാറ്റ ഉപയോഗിക്കുന്ന വോയിസ് കോളുകളിലും എസ്എംഎസ് ആനുകൂല്യങ്ങളിലും താൽപ്പര്യമില്ലാത്ത ഉപയോക്താക്കൾക്ക് അനുയോജ്യമാണ്. നിലവിൽ, തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ആ പ്ലാൻ ലഭ്യമാണെന്ന് ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു. കോളുകളും എസ്എംഎസും ലഭ്യമല്ലാത്തതിനാൽ ഈ പ്ലാൻ പൊതുവേ സാധാരണ ആളുകൾക്ക് താല്പര്യം ഉണ്ടാക്കുന്ന ഒന്നാവണമെന്നില്ല. കൂടുതൽ ഡാറ്റ ഉപയോഗം കൂടുതൽ കാലയളവിലേക്ക് എന്ന നിലയിൽ ആവശ്യമുള്ള ആളുകൾക്കാണ് ഈ പ്ലാൻ പൊതുവേ ആവശ്യം വരിക.

കൂടുതൽ വായിക്കുക : ബിഎസ്എൻഎൽ- എംടിഎൻഎൽ ലയനത്തിന് കേന്ദ്രസർക്കാർ അനുമതി, 4ജി സ്പെക്ട്രവും അനുവദിച്ചുകൂടുതൽ വായിക്കുക : ബിഎസ്എൻഎൽ- എംടിഎൻഎൽ ലയനത്തിന് കേന്ദ്രസർക്കാർ അനുമതി, 4ജി സ്പെക്ട്രവും അനുവദിച്ചു

പ്ലാനുകളിലുണ്ടായ മാറ്റം

പുതിയ 698 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ബി‌എസ്‌എൻ‌എൽ അവതരിപ്പിക്കുന്നത് അതിൻറെ മറ്റ് ചില പ്രീ പെയ്ഡ് പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തിയതിന് ശേഷമാണ്. 429 രൂപ, 485 രൂപ, 666 രൂപ പ്രീപെയ്ഡ് പ്ലാനുകളിൽ മാറ്റം വരുത്തിയാണ് കഴിഞ്ഞയാഴ്ച ബി‌എസ്‌എൻ‌എൽ വാർത്തകളിൽ ഇടം പിടിച്ചത്. അൺലിമറ്റഡ് വോയിസ് കോളുകൾ ഓഫർ ചെയ്തതാണ് ഈ പ്ലാനുകളിലുണ്ടായ പ്രധാന മാറ്റം. പുതിയ പ്ലാനിൽ ഡാറ്റ മാത്രമാണ് വാഗ്ദാനം ചെയ്യുന്നതെന്ന കാര്യം ഈ അവസരത്തിൽ ഓർക്കേണ്ടതാണ്.

ലാൻഡ്‌ലൈൻ, ബ്രോഡ്‌ബാൻഡ്

ബിസ്എൻഎൽ അവരുടെ ലാൻഡ്‌ലൈൻ, ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾക്കായി ദീപാവലി ഓഫറും അവതരിപ്പിച്ചിരുന്നു. ഇതനുസരിച്ച്, ഒക്ടോബർ 27 നും ഒക്ടോബർ 28 നും ഇടയിലുള്ള കാലയളവിൽ ബിഎസ്എൻഎൽ ലാൻഡ്‌ലൈൻ, ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾക്ക് 24 മണിക്കൂറും സാധുതയുള്ള പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളാണ് ആസ്വദിക്കാൻ കഴിഞ്ഞത്.

മത്സരത്തിനൊരുങ്ങി ബിഎസ്എൻഎൽ

രാജ്യത്തെ ടെലികോം വിപണിയിൽ മറ്റ് എതിരാളികൾക്കെതിരെ ബി‌എസ്‌എൻ‌എൽ കടുത്ത മത്സരത്തിലാണ്. അതുകൊണ്ട് തന്നെ കമ്പനി നിരവധി പുതിയ പ്ലാനുകളുമായി വരികയും നിലവിലുള്ള ആനുകൂല്യങ്ങൾ പരിഷ്കരിക്കുകയും അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുകയും ഓഫറുകൾ ലാഭകരമാക്കുകയും ചെയ്യുന്നു. പുതിയ 698 രൂപയുടെ ഓഫർ പ്രതിദിനം ജിബി ഡാറ്റ ഉപയോഗിക്കുന്നവർക്ക് ലാഭകരമാണ്. ഈ പ്ലാനിൽ തന്നെ മറ്റ് പ്ലാനുകളിൽ ഉണ്ടായ രീതിയിലുള്ള ഭേദഗതികളുണ്ടാവുകയും സൌജന്യ കോളുകൾ ഓഫർ ചെയ്യുകയും ചെയ്താൽ അത് ഉപയോക്താക്കൾക്ക് പ്രയോജനപ്പെടും എന്തായാലും അത്തരം കാര്യങ്ങളൊന്നും തന്നെ ഇപ്പോൾ വ്യക്തമല്ല.

കൂടുതൽ വായിക്കുക : ഇനിമുതൽ ബിഎസ്എൻഎല്ലിൽ നിന്നും എംടിഎൻഎല്ലിലേക്കും സൌജന്യ കോളുകൾകൂടുതൽ വായിക്കുക : ഇനിമുതൽ ബിഎസ്എൻഎല്ലിൽ നിന്നും എംടിഎൻഎല്ലിലേക്കും സൌജന്യ കോളുകൾ

4 ജി

ബി‌എസ്‌എൻ‌എൽ-എം‌ടി‌എൻ‌എൽ ലയനത്തിന് കേന്ദ്ര മന്ത്രിസഭ അടുത്തിടെ അനുമതി നൽകിയിരുന്നു. ഇരു പൊതുമേഖല ടെലിക്കോം കമ്പനികളുടെയും പുനരുജ്ജീവനത്തിനായി 15,000 കോടി രൂപ സോവറൈൻ ബോണ്ട് സമാഹരിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് വെളിപ്പെടുത്തി. ഇരു കമ്പനികളുടെയും 38,000 കോടി രൂപ ആസ്തിയിലൂടെ ധനസമ്പാദനം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളം 4ജി സേവനം ആരംഭിക്കാനും പദ്ധതികൾ ഇതിനകം തന്നെ ബിഎസ്എൻഎൽ ആരംഭിച്ചിരുന്നു. 4 ജി നെറ്റ്വർക്ക് കൂടാതെ രാജ്യത്തുടനീളം VoLTE സേവനങ്ങൾ ലഭ്യമാക്കാനും ബിഎസ്എൻഎല്ലിന് പദ്ധതിയുണ്ട്.

Best Mobiles in India

Read more about:
English summary
BSNL, the state-run telecom operator is hitting the tech headlines almost every other day, Now, the telecom operator has come up with a new prepaid plan in an attempt to stiffen the competition with rival operators. The new prepaid plan is priced at Rs. 698 and it is a long-term plan with a validity of 180 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X