Home
News

ബിഎസ്എൻഎൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട ഡാറ്റ എസ്ടിവി പ്ലാനുകൾ

പൊതുമേഖലാ ടെലിക്കോം സ്ഥാപനമായ ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്കായി ഡാറ്റയ്ക്ക് പ്രാധാന്യം നൽകുന്ന ഷോർട്ട്ടേം വൗച്ചറുകൾ (എസ്ടിവി) നൽകുന്നുണ്ട്. നിലവിലുള്ള പ്രീപെയ്ഡ് പ്ലാനിനൊപ്പം തന്നെ ഈ വൗച്ചറുകൾ ഉപയോഗിക്കാൻ കഴിയും. കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങൾ നൽകാത്ത ഈ പ്ലാനുകൾ കൂടുതൽ ഡാറ്റ ഉപയോഗിക്കേണ്ട ആളുകൾക്ക് ഉപയോഗപ്രദമാണ്.

ലോക്ക്ഡൌൺ

ലോക്ക്ഡൌൺ കാലാവധി നീട്ടിയതിനാൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും വിനോദത്തിനായി സ്മാർട്ട്ഫോണിൽ ധാരാളം ഡാറ്റ ആവശ്യമുള്ളവർക്കും ഈ എസ്ടിവികൾ പ്രയോജനപ്പെടും. 16 രൂപയ്‌ക്ക് ബി‌എസ്‌എൻ‌എൽ ഒരു ദിവസത്തെ വാലിഡിറ്റിയോടെ 2 ജിബി ഡാറ്റയാണ് നൽകുന്നത്. 5 ദിവസത്തേക്ക് 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 39 രൂപ ഡാറ്റാ പായ്ക്കും ബിഎസ്എൻഎൽ ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്.

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ നൽകുന്ന മറ്റൊരു എസ്ടിവി 48 രൂപയുടേതാണ്. ഇത് 30 ദിവസത്തെ വാലിഡിറ്റിയോടെ 5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 30 ദിവസത്തെ വാലിഡിറ്റി നൽകുന്ന മറ്റൊരു എസ്ടിവി 96 രൂപയുടെ വൗച്ചറാണ്. 96 രൂപ എസ്ടിവിയിൽ 11 ജിബി ഡാറ്റയാണ് ബിഎസ്എൻഎൽ ഉപയോക്താക്കൾക്കായി നൽകുന്നത്. മറ്റൊരു എസ്ടിവി 56 രൂപയുടേതാണ് ഈ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റ 14 ദിവസത്തേക്കാണ് കമ്പനി നൽകുന്നത്.

98 രൂപ

ബി‌എസ്‌എൻ‌എൽ 98 രൂപയുടെ ഒരു എസ്ടിവിയും ഉപയോക്താക്കൾക്കായി നൽകുന്നുണ്ട് ദിവസവും 2 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഡാറ്റ ആനുകൂല്യം മാത്രമുള്ള ഈ പ്ലാനിന്റെ വാലിഡിറ്റി 20 ദിവസമാണ്. ഈ പ്ലാൻ ഇറോസ് നൌ സബ്ക്രിപ്ഷനും ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. 158 രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയോടെ 20 ജിബി ഡാറ്റ നൽകുന്ന മറ്റൊരു പ്ലാനും കമ്പനി നൽകുന്നുണ്ട്.

ഡാറ്റാ പായ്ക്ക്

മറ്റൊരു ഡാറ്റാ പായ്ക്ക് 198 രൂപയുടേതാണ്. ഈ പായ്ക്ക് ഉപയോക്താവിന് പ്രതിദിനം 2 ജിബി ഡാറ്റ 56 ദിവസത്തെ വാലിഡിറ്റിയോടെ നൽകുന്നു. ദീർഘകാല വാലിഡിറ്റിയുള്ള ചില പ്രീപെയ്ഡ് പ്ലാനുകളും ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. 551 രൂപയിലുള്ള എസ്ടിവി 90 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്കായി 5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ വൗച്ചർ പേഴ്സണലൈസ്ഡ് റിംഗ്ബാക്ക് ടോണും (പിആർബിടി) നൽകുന്നു.

ഡാറ്റ പായ്ക്ക്

ബിഎസ്എൻഎൽ ഉപയോക്താക്കൾക്കായി 998 രൂപ വിലയുള്ള ഒരു ഡാറ്റ പായ്ക്ക് നൽകുന്നുണ്ട്. പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഈ പ്ലാൻ 240 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. മറ്റൊരു വില കൂടിയ ഡാറ്റ പായ്ക്ക് 1498 രൂപയുടെ പായ്ക്കാണ്. ഇത് 91 ദിവസത്തെ ഡാറ്റാ വാലിഡിറ്റിയാണ് നൽകുന്നത്. ഈ റീചാർജിലൂടെ ഉപയോക്താക്കൾക്ക് 365 ദിവസത്തെ സർവ്വൂസ് വാലിഡിറ്റിയും ലഭിക്കും.

247 രൂപയുടെ എസ്ടിവി

ഡാറ്റാ സ്‌പെസിക് പ്ലാനുകൾക്ക് പുറമെ ബി‌എസ്‌എൻ‌എൽ അടുത്തിടെ 247 രൂപയുടെ ഒരു എസ്ടിവി അവതരിപ്പിച്ചു. ഈ പ്ലാനിലൂടെ മുംബൈ, ദില്ലി സർക്കിളിനു കീഴിലുള്ള എംടിഎൻഎൽ ഉപയോക്താക്കൾക്ക് അടക്കം വോയ്‌സ് കോളുകൾ ലഭിക്കുന്നു. കഴിഞ്ഞ വർഷം മുതൽ ബി‌എസ്‌എൻ‌എൽ എം‌ടി‌എൽ ഉപയോക്താക്കൾക്ക് കോളിംഗ് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. 247 രൂപയുടെ എസ്ടിവി ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് പ്രതിദിനം 3 ജിബി ഡാറ്റ നൽകുന്നു. ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്.

Best Mobiles in India

English summary
Government-owned telco Bharat Sanchar Nigam Limited (BSNL) is currently providing a range of data-specific prepaid Short Term Vouchers (STVs). These vouchers can be used on top of an existing prepaid plan. These STVs are ideal for users looking to use the internet specifically without calling or SMS benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X