ബിഎസ്എൻഎല്ലിന്റെ ഈ പ്രത്യേക പ്രീപെയ്ഡ് പ്ലാൻ ഓഫറുകൾ മാർച്ച് 31ന് അവസാനിക്കും

|

ബിഎസ്എൻഎൽ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം നൽകുന്ന പ്രത്യേക ഓഫറുകൾ ഈ മാസം അവസാനിക്കും. 2022 മാർച്ച് 31ന് ആണ് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഉപയോക്താക്കൾക്ക് നൽകുന്ന പ്രത്യേക ഓഫർ അവസാനിക്കുന്നത്. രണ്ട് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ബിഎസ്എൻഎൽ ഈ ഓഫർ നൽകുന്നുണ്ട്. ഇവ രണ്ടും അൽപ്പം വില കൂടിയ പ്ലാനുകളാണ്. രണ്ട് പ്ലാനുകൾക്കൊപ്പവും ലഭിക്കുന്ന ഓഫറുകളിലൂടെ അധിക ദിവസങ്ങളിലേക്ക് വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് കിട്ടുന്നത്. 2999 രൂപയ്ക്കും 2399 രൂപയ്ക്കും ലഭ്യമാകുന്ന പ്ലാനുകളാണ് ഇവ. ഈ പ്ലാനുകളിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ നോക്കാം.

2999 രൂപ പ്ലാനിലൂടെ അധിക വാലിഡിറ്റി

2999 രൂപ പ്ലാനിലൂടെ അധിക വാലിഡിറ്റി

ബിഎസ്എൻഎൽ നൽകുന്ന 2999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 90 ദിവസത്തെ അധിക വാലിഡിറ്റിയാണ് ഇപ്പോൾ ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ ഓഫർ മാർച്ച് 31ന് മുമ്പ് റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് മാത്രമായിരിക്കും ലഭിക്കുന്നത്. 2999 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനൊപ്പം ഏകദേശം മൂന്ന് മാസത്തെ സൗജന്യ സേവനം അധിക ഓഫറായി ഉപയോക്താവിന് ലഭിക്കുന്നു. സാധാരണയായി 365 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനാണ് ഇത്. എന്നാൽ 90 ദിവസത്തെ അധിക വാലിഡിറ്റി കൂടി ലഭിക്കുന്നതോടെ പ്ലാനിലടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ എല്ലാം 455 ദിവസത്തേക്ക് കൂടി ലഭിക്കുന്നു.

ആപ്പ് വഴി റീചാർജ് ചെയ്യുന്നവർക്കുള്ള പ്ലാനുകൾക്ക് വില കുറച്ച് ബിഎസ്എൻഎൽആപ്പ് വഴി റീചാർജ് ചെയ്യുന്നവർക്കുള്ള പ്ലാനുകൾക്ക് വില കുറച്ച് ബിഎസ്എൻഎൽ

ദീർഘകാല വാലിഡിറ്റി
 

2999 രൂപ പ്ലാൻ ദീർഘകാല വാലിഡിറ്റി ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. വർക്ക് ഫ്രം ഹോം, വീഡിയോ സ്ട്രീമിങ്, ഓൺലൈൻ ക്ലാസ് എന്നിവയ്ക്കെല്ലാമായി മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന കൂടുതൽ ഡാറ്റ ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്. ഈ പ്ലാനിലൂടെ ഇപ്പോൾ 455 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും 100 എസ്എംഎസുകളും ലഭിക്കുന്നു. മാർച്ച് 31 കഴിഞ്ഞ് റീചാർജ് ചെയ്യുന്ന ആളുകൾക്ക് 365 ദിവസത്തെ വാലിഡിറ്റി മാത്രമേ ലഭിക്കുകയുള്ളു.

2399 രൂപ പ്ലാനിലും അധിക വാലിഡിറ്റി

2399 രൂപ പ്ലാനിലും അധിക വാലിഡിറ്റി

ബിഎസ്എൻഎൽ നൽകുന്ന 2399 രൂപയുടെ പ്രീപെയ്ഡ് പ്ലാനും അധിക വാലിഡിറ്റി നൽകുന്ന ഓഫറിന് കീഴിൽ വരുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ യഥാർത്ഥത്തിൽ 365 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. എന്നാൽ പ്രത്യേക ഓഫറിന്റെ ഭാഗമായി ഈ പ്ലാൻ മാർച്ച് 31 വരെ അധിക വാലിഡിറ്റി നൽകുന്നു. ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് 60 ദിവസത്തെ അധിക വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ പ്രത്യേക ഓഫർ ചേരുന്നതോടെ പ്ലാനിന്റെ മൊത്തം വാലിഡിറ്റി 425 ദിവസമായി വർധിക്കുന്നു. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയും 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു. ദിവസവും 2 ജിബി ഡാറ്റ എന്നത് ആകർഷകമായ ഡാറ്റ ആനൂകൂല്യം തന്നെയാണ്.

ബിഎസ്എൻഎൽ 150 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ; വിലയും വിശദാംശങ്ങളുംബിഎസ്എൻഎൽ 150 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ; വിലയും വിശദാംശങ്ങളും

റീചാർജ് പ്ലാനുകൾ

ബിഎസ്എൻഎൽ നൽകുന്ന 2999 രൂപ. 2399 രൂപ റീചാർജ് പ്ലാനുകൾ രണ്ടും നല്ല ഓഫറുകളാണ്. ആനുകൂല്യങ്ങൾ കൂടുതൽ ഡാറ്റയും വാലിഡിറ്റിയും ആവശ്യമുള്ളവർക്ക് തികയുന്നതുമാണ്. സ്വകാര്യ ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ മികച്ച വാർഷിക പ്ലാനുകളാണ് ഇവ എന്ന കാര്യത്തിൽ സംശയമില്ല. രാജ്യത്ത് എല്ലായിടത്തും 4ജി നെറ്റ്വർക്ക് എത്തിക്കാൻ സാധിച്ചില്ലെന്ന പോരായ്മ തുടരുമ്പോഴും ബിഎസ്എൻഎൽ നൽകുന്ന ഈ മികച്ച പ്ലാനുകളും അവയ്ക്കൊപ്പം ലഭിക്കുന്ന പ്രത്യേക ഓഫറുകളും ആകർഷകമാണ്. ഈ പ്ലാനുകൾ റീചാർജ് ചെയ്യാൻ താല്പര്യുള്ള ബിഎസ്എൻഎൽ വരിക്കാർ മാർച്ച് 31ന് മുമ്പ് തന്നെ റീചാർജ് ചെയ്യാൻ ശ്രദ്ധിക്കുക. ഇതിലൂടെ ലഭിക്കുന്ന അധിക വാലിഡിറ്റിയും ആനുകൂല്യങ്ങളും നഷ്ടപ്പെടുത്തരുത്. ബിഎസ്എൻഎൽ മറ്റ് നിരവധി ദീർഘകാല വാലിഡിറ്റി പ്ലാനുകളും നൽകുന്നുണ്ട്. കുറഞ്ഞ വിലയിൽ പോലും മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളാണ് ബിഎസ്എൻഎല്ലിന്റേത്

Best Mobiles in India

English summary
Special offers offered by BSNL with their prepaid plans will end this month. The additional validity offer, which comes with Rs 2999 and Rs 2399 plans, ends on March 31.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X