Home
News

മികച്ച ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന ബി‌എസ്‌എൻ‌എൽ എസ്ടിവികൾ

ബി‌എസ്‌എൻ‌എൽ തങ്ങളുടെ ഉപയോക്താക്കൾക്കായി നിരവധി ഡാറ്റാ സ്പെഷ്യൽ താരിഫ് വൗച്ചറുകൾ (എസ്ടിവി) നൽകുന്നുണ്ട്. വ്യത്യസ്‌ത വാലിഡിറ്റി കാലയളവിലേക്കായി മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ഈ വൌച്ചറുകൾ മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്ന പ്ലാനുകളെക്കാൾ മികച്ചതാണ്. ഇന്ത്യയിൽ എല്ലായിടത്തും 4ജി നെറ്റ്വർക്ക് ഇല്ല എന്നത് ഒരു പോരായ്മയാണെങ്കിലും കേരളത്തിലെ ഉപയോക്താക്കൾക്ക് 4ജി ലഭിക്കുന്നതിനാൽ തന്നെ ബിഎസ്എൻഎൽ പ്ലാനുകൾ ഏറ്റവും മികച്ച ചോയിസ് തന്നെയാണ്.

97 രൂപയുടെ എസ്ടിവി

97 രൂപയുടെ എസ്ടിവി

ബി‌എസ്‌എൻ‌എൽ എസ്‌ടി‌വി_97 അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ 97 രൂപ വിലയുള്ള എസ്ടിവി ആണ്. ഈ എസ്ടിവിക്ക് 18 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ വൗച്ചർ ഉപയോക്താക്കൾക്ക് എല്ലാ ദിവസവും 250 മിനിറ്റ് അൺലിമിറ്റഡ് കോളിങും 2 ജിബി ഡാറ്റയുമാണ് നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു. ലോക്ധം കണ്ടന്റും ഈ പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ലഭിക്കും. ദിവസേനയുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 80 കെബിപിഎസ് ആയി കുറയും.

151 രൂപയുടെ വർക്ക് ഫ്രം ഹോം എസ്ടിവി

151 രൂപയുടെ വർക്ക് ഫ്രം ഹോം എസ്ടിവി

ബി‌എസ്‌എൻ‌എല്ലിന്റെ 151 രൂപ വിലയുള്ള ഡാറ്റാ_ഡബ്ല്യുഎഫ്_151 എന്ന പ്ലാൻ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകളെ ലക്ഷ്യമിട്ട് പുറത്തിറക്കിയതാണ്. ഈ വൗച്ചർ ഉപയോക്താക്കൾക്ക് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 40 ജിബി ഡാറ്റയാണ് നൽകുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഇതിനൊപ്പം സിങ്ങ് സൌജന്യ സബ്സ്ക്രിപ്ഷനും ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് നൽകുന്നു.

198 രൂപയുടെ എസ്ടിവി

198 രൂപയുടെ എസ്ടിവി

ബിഎസ്എൻഎൽ ഡാറ്റഎസ്ടിവി_198 എന്ന പ്ലാൻ 198 രൂപയ്ക്ക് ദിവസവും 2ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ പേഴ്സണലൈസ്ഡ് റിംങ് ടോണും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഈ വൗച്ചറിന് 54 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഇത്രയും കുറഞ്ഞ നിരക്കിൽ വലിയ ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനുകളൊന്നും മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്നില്ല. ദിവസേനയുള്ള ഡാറ്റ ആനുകൂല്യം അവസാനിച്ച് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയും.

251 രൂപയുടെ വർക്ക് ഫ്രം ഹോം പ്ലാൻ

251 രൂപയുടെ വർക്ക് ഫ്രം ഹോം പ്ലാൻ

മുകളിൽ വിശദീകരിച്ച വർക്ക് ഫ്രം ഹോം പ്ലാനുകളെക്കാൾ കൂടുതൽ ഡാറ്റ ആനുകൂല്യമാണ് ബിഎസ്എൻഎൽ ഡാറ്റ വർക്ക്ഫ്രംഹോം 251 എന്ന പ്ലാനിലൂടെ കമ്പനി ഉപയോക്താക്കൾക്ക് നൽകുന്നത്. വാലിഡിറ്റി കാലയളവിൽ മാറ്റങ്ങളൊന്നും ഇല്ല എന്നതും ശ്രദ്ധേയമാണ്. ഈ വൗച്ചർ ഉപയോക്താക്കൾക്ക് മൊത്തം 70 ജിബി ഡാറ്റയാണ് നൽകുന്നത്. സിങ്ങ് സൌജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിന് 251 രൂപയാണ് വില.

998 രൂപയുടെ എസ്ടിവി

998 രൂപയുടെ എസ്ടിവി

ബിഎസ്എൻഎല്ലിന്റെ വിലകൂടിയ പ്ലാനുകളിലൊന്നാണ് 998 രൂപ വിലയുള്ള എസ്ടിവി. ഈ വൌച്ചറിന് 300 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയും 2 മാസം റിങ് ടോണും സൌജന്യമായി ലഭിക്കും. ലോക്ധം കണ്ടന്റും ഈ പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് ലഭിക്കും. ആദ്യത്തെ 240 ദിവസം വരെ മാത്രമേ ലോക്ദും കണ്ടന്റ് ലഭിക്കുകയുള്ളു.

1098 രൂപയുടെ ഡാറ്റ വൌച്ചർ

1098 രൂപയുടെ ഡാറ്റ വൌച്ചർ

84 ദിവസത്തെ വാലിഡിറ്റിയുള്ള ബി‌എസ്‌എൻ‌എല്ലിന്റെ ഡാറ്റ വൌച്ചറാണ് ഡാറ്റ 1098 വൗച്ചർ‌. ഈ പ്ലാനിന്റെ വാലിഡിറ്റി അവസാനിക്കുന്നത് വരെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റ ആസ്വദിക്കാൻ സാധിക്കും. യാതൊരു വിധ സ്പീഡ് നിയന്ത്രണങ്ങളും ഈ പ്ലാനിൽ ഇല്ല. സൌജന്യ റിങ് ടോണിനൊപ്പം ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു.

Best Mobiles in India

English summary
BSNL offers a number of data special tariff vouchers (STV) for its customers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X