താരിഫ് വർദ്ധന തുണയായത് ബിഎസ്എൻഎല്ലിന്, ജിയോയ്ക്ക് തിരിച്ചടി

|

കഴിഞ്ഞ ഡിസംബറിൽ എല്ലാ സ്വകാര്യ ടെലിക്കോം ഓപ്പറേറ്റർമാരും തങ്ങളുടെ പ്രീപെയ്ഡ് താരിഫ് നിരക്കുകൾ വർദ്ധിപ്പിച്ചു. എന്നാൽ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ കടുത്ത സാമ്പത്തിക പ്രശ്നങ്ങൾക്കിടയിലും താരിഫ് നിരക്കുകൾ വർദ്ധിപ്പിക്കാൻ തയ്യാറായില്ല. വാലിഡിറ്റികളിലും ആനുകൂല്യങ്ങളിലും മാറ്റങ്ങൾ വരുത്തിയാണ് ബിഎസ്എൻഎൽ ലാഭം ഉണ്ടാക്കിയത്.

താരിഫ് വർദ്ധന
 

താരിഫ് വർദ്ധനയ്ക്ക് ശേഷമുള്ള ഉപയോക്താക്കളുടെ പ്രതികരണം എങ്ങനെയെന്ന് ഉറ്റുനോക്കുകയായിരുന്നു ടെലിക്കോം രംഗം. പ്രതീക്ഷിച്ചതുപോലെ സ്വകാര്യ കമ്പനികൾ കൊണ്ടുവന്ന താരിഫ് വർദ്ധന തുണച്ചത് ബിഎസ്എൻഎല്ലിനെയാണ്. ഡിസംബർ മാസത്തിലെ കണക്ക് പരിശോധിക്കുമ്പോൾ മറ്റ് കമ്പനികളെക്കാളും അധികം വരിക്കാരെ ബിഎസ്എൻഎൽ തങ്ങളുടെ നെറ്റ്വർക്കിലേക്ക് ചേർത്തു.

ഡിസംബർ

ഡിസംബർ മാസത്തിൽ ബി‌എസ്‌എൻ‌എൽ 4.2 ലക്ഷം പുതിയ ഉപയോക്താക്കളെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് ചേർ‌ത്തുവെന്നാണ് റിപ്പോർട്ട്. 82,308 പുതിയ ഉപഭോക്താക്കളെ ചേർ‌ത്ത റിലയൻസ് ജിയോ രണ്ടാം സ്ഥാനത്താണ്. പ്രവർത്തനം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് റിലയൻസ് ജിയോ അഞ്ച് ദശലക്ഷത്തിൽ താഴെ ഉപയോക്താക്കളെ ചേർക്കുന്നത്. അടുത്ത രണ്ട് പാദത്തോടെ 500 ദശലക്ഷം വരിക്കാരെ നേടുകയെന്ന ജിയോയുടെ ലക്ഷ്യത്തിന് തിരിച്ചടിയാണ് പുതിയ കണക്കുകൾ.

കൂടുതൽ വായിക്കുക: ജിയോ, വോഡാഫോൺ, എയർടെൽ എന്നിവയുടെ 100 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

റിലയൻസ് ജിയോ

2016 സെപ്റ്റംബറിൽ സേവനം ആരംഭിച്ചതിന് ശേഷം എല്ലാ മാസവും റിലയൻസ് ജിയോയുടെ നെറ്റ്വർക്കിലേക്ക് വരിക്കാരുടെ ഒഴുക്കായിരുന്നു. കമ്പനി പ്രതിമാസം ശരാശരി അഞ്ച് ദശലക്ഷത്തിലധികം ഉപയോക്താക്കളെയാണ് തങ്ങളുടെ നെറ്റ്വർക്കിൽ ചേർത്തിരുന്നത്. എന്നാൽ ഏറ്റവും പുതിയ പ്രീപെയ്ഡ് താരിഫ് വർധനയും ഐയുസിയുടെ ചാർജ്ജുകളും ഉപയോക്താക്കളെ നെറ്റ്വർക്കി നിന്ന് അകറ്റാൻ കാരണമായി.

മുകേഷ് അംബാനി
 

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ ഇപ്പോഴും 32.14% വിപണി വിഹിതമുള്ള മുൻനിര ടെലിക്കോം കമ്പനിയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ബി‌എസ്‌എൻ‌എല്ലിന് ഡിസംബറിൽ 427,089 ഉപയോക്താക്കളെ നെറ്റ്വർക്കിലേക്ക് കൊണ്ടുവരാൻ സാധിച്ചു. ഇതിലൂടെ ജിയോയെ ആദ്യമായി തോൽപ്പിച്ച് ബിഎസ്എൻഎൽ 10.26 ശതമാനം വിപണി വിഹിതം നേടി.

സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ

2019 ഡിസംബർ തുടക്കത്തിൽ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ പ്രീപെയ്ഡ് താരിഫ് വില 40 ശതമാനം വരെ ഉയർത്തിയിരുന്നു. പക്ഷേ തിരഞ്ഞെടുത്ത സർക്കിളുകളിൽ വാലിഡിറ്റി കുറയ്ക്കുകയല്ലാതെ ബി‌എസ്‌എൻ‌എൽ താരിഫുകളിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയില്ല. ഇത് തന്നെയാണ് കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാൻ ബിഎസ്എൻഎല്ലിന് സാധിച്ചതിനുള്ള പ്രധാന കാരണം.

കൂടുതൽ വായിക്കുക: ജിയോഫോൺ ഉപയോക്താക്കൾക്കായി ജിയോയുടെ പുതിയ പ്ലാനുകൾ

വോഡഫോൺ ഐഡിയ തകർച്ചയിലേക്കോ

വോഡഫോൺ ഐഡിയ തകർച്ചയിലേക്കോ

2019 ഡിസംബറിൽ വോഡാഫോൺ ഐഡിയയ്ക്ക് നഷ്ടമായത് 3.6 ദശലക്ഷം ഉപയോക്താക്കളെയാണ്. ടെലിക്കോം ഓപ്പറേറ്ററുടെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ഡിസംബറിൽ 11,000 വരിക്കാരെയാണ് ഭാരതി എയർടെല്ലിന് നഷ്ടമായത്. താരിഫ് വർദ്ധനവിന്റെ തിരിച്ചടിയാണ് ഇരു ടെലിക്കോം കമ്പനികളുടെയും വരിക്കാരുടെ എണ്ണത്തിലുണ്ടായ ഈ കുറവ് കാണിക്കുന്നത്.

എജിആർ

2019 നവംബറിൽ വോഡഫോൺ ഐഡിയയ്ക്ക് നിലവിലുള്ള 30 ദശലക്ഷത്തിലധികം ഉപഭോക്താക്കളെയാണ് നഷ്ടപ്പെട്ടത്. ഇത് കമ്പനിയുടെ മൊത്തം ഉപയോക്തൃ അടിത്തറയെ ഗണ്യമായി കുറച്ചു. കടുത്ത പ്രതിസന്ധിയിലേക്കാണ് ഇപ്പോൾ വോഡാഫോൺ ഐഡിയ നീങ്ങുന്നത്. എയർടെല്ലിന് താരിഫ് വർദ്ധനമൂലമാണ് വരിക്കാരുടെ എണ്ണത്തിൽ കുറവുണ്ടായത്. ഇതിനൊപ്പം എജിആർ കുടിശ്ശിക ഇരുകമ്പനികൾക്കും വലിയ ബാധ്യതയായി നിലനൽക്കുന്നുണ്ട്.

ജിയോ

മൊത്തത്തിലുള്ള സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ റിലയൻസ് ജിയോ ഇപ്പോഴും ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്ററാണ്. 32.14 % വിപണി വിഹിതവുമായി ജിയോ ഒന്നാം സ്ഥാനത്ത് തുടരുന്നു. വോഡഫോൺ ഐഡിയയ്ക്ക് 28.89 ശതമാനവും ഭാരതി എയർടെല്ലിന് 28.43 ശതമാനവുമാണ് വിപണി വിഹിതം. 10.26 ശതമാനം വിപണി വിഹിതമുള്ള ബി‌എസ്‌എൻ‌എൽ ഇന്ത്യയുടെ നാലാമത്തെ വലിയ ടെലിക്കോം ഓപ്പറേറ്ററാണ്.

കൂടുതൽ വായിക്കുക: എയർടെൽ ബ്രോഡ്ബാന്റിൽ 500 ജിബി വരെ അധിക ഡാറ്റ

Most Read Articles
Best Mobiles in India

English summary
Well, the inevitable has happened at last. State-run Bharat Sanchar Nigam Limited (BSNL) has added more subscribers than any other telecom operator in India in December 2019. After the prepaid tariff hike in December 2019, everyone expected that BSNL would lead the subscriber addition chart, which is true if the subscription data released by Trai is anything to go by.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X