ബ്രോഡ്ബാന്റ് മേഖലയിൽ കൂടുതൽ കരുത്തരാകാൻ ബിഎസ്എൻഎൽ; ബിബിഎൻഎല്ലുമായി ലയനം ഉടൻ

|

രാജ്യത്തെ ഏറ്റവും ശക്തമായ ബ്രോഡ്ബാന്റ് സേവനദാതാക്കളിൽ ഒന്നാണ് ബിഎസ്എൻഎൽ. എന്നാൽ സ്വകാര്യ കമ്പനികളായ ജിയോ ഫൈബർ, എയർടെൽ എക്സ്ട്രീം ഫൈബർ എന്നിവയെല്ലാം അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ കൂടുതൽ കരുത്തരാകാനുള്ള പദ്ധതികളിലാണ് ബിഎസ്എൻഎൽ. ഭാരത് സഞ്ചാര് നിഗം ​​ലിമിറ്റഡും (ബിഎസ്എൻഎൽ), ഭാരത് ബ്രോഡ്ബാൻഡ് നിഗം ​​ലിമിറ്റഡും (ബിബിഎൻഎൽ) ഈ മാസം ലയിപ്പിച്ചേക്കുമെന്നാണ് സൂചനകൾ.

ബിഎസ്എൻഎൽ

ഓൾ ഇന്ത്യ ഗ്രാജ്വേറ്റ് എഞ്ചിനീയേഴ്‌സ് ആൻഡ് ടെലികോം ഓഫീസേഴ്‌സ് അസോസിയേഷനിൽ വച്ചാണ് ബിഎസ്എൻഎൽ ബ്രോഡ്ബാന്റിന്റെയും ഇന്ത്യൻ ബ്രോഡ്ബാന്റ് വിപണിയുടെയും തലവര മാറ്റാൻ പോകുന്നതിന്റെ സൂചനകൾ ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറും (സിഎംഡി) പ്രവീൻ കുമാർ പുർവാർ അറിയിച്ചത്. ലയനത്തിന് ശേഷം ബിബിഎൻഎല്ലിന് കീഴിലുള്ള എല്ലാ ജോലികളും പാൻ-ഇന്ത്യ തലത്തിൽ ബിഎസ്എൻഎല്ലിന് കീഴിൽ വരുമെന്ന് പുർവാർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

ഒപ്റ്റിക്കൽ ഫൈബർ കേബിൾ

ബിഎസ്എൻഎൽ ഇതിനകം 6.8 ലക്ഷം കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ (OFC) ശൃംഖല നിർമ്മിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ ബിബിഎൻഎൽ ലയനത്തോടെ യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് (യുഎസ്ഒഎഫ്) ഉപയോഗിച്ച് രാജ്യത്തുടനീളമുള്ള 1.85 ലക്ഷം ഗ്രാമ പഞ്ചായത്തുകളിൽ സ്ഥാപിച്ചിട്ടുള്ള 5.8 ലക്ഷം കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബറിലേക്ക് ബിഎസ്എൻഎല്ലിന് ആക്സസ് ലഭിക്കും. 2012 ഫെബ്രുവരിയിൽ 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കുന്നതിനായി യു.എസ്.ഒ.എഫിന്റെ സഹായത്തോടെ രൂപീകരിച്ച സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) ആണ് ബിബിഎൻഎൽ.

നൽകുന്ന പണത്തിന് മൂല്യം ഉറപ്പ്; ഈ ബിഎസ്എൻഎൽ പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാംനൽകുന്ന പണത്തിന് മൂല്യം ഉറപ്പ്; ഈ ബിഎസ്എൻഎൽ പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

ബിബിഎൻഎൽ
 

ഒപ്റ്റിക്കൽ ഫൈബർ ഇടുന്നതിന് ബിബിഎൻഎല്ലിന് റോ (റൈറ്റ് ഓഫ് വേ) ചാർജുകൾ നൽകേണ്ടതില്ല. ഇത് ബിഎസ്എൻഎല്ലിനെ സംബന്ധിച്ച് വലിയ ലാഭമുണ്ടാക്കുന്ന കാര്യമാണ്. സ്വകാര്യ ടെലികോം കമ്പനികൾക്ക് ഒഎഫ്സി കേബിൾ ഇടുന്നതിന് പ്രത്യേകം ചാർജുകൾ അടയ്ക്കേണ്ടി വരാറുണ്ട്. ഇത് തന്നെയാണ് സ്വകാര്യ കമ്പനികൾക്ക് വലിയ ബാധ്യത ഉണ്ടാക്കുന്നത്. ഇതിൽ റോ ചാർജ്ജ്, യുഎസ്ഓഫ് ഉള്ള ലൈസൻസ് ഫീസ് എന്നിവ അടക്കമുള്ള ഉൾപ്പെടുന്നു. ലയനത്തോടെ ബിഎസ്എൻഎൽ ഇത്തരം ചാർജുകളിൽ നിന്നും ഒഴിവാകുകയും വലിയൊരു തുക ലാഭിക്കാൻ സാധിക്കുകയും ചെയ്യുന്നു.

ലയനം

ബിബിഎൻഎൽ ജീവനക്കാർ നിലവിൽ ബിഎസ്എൻഎല്ലുമായുള്ള ലയനത്തെ അനുകൂലിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഭാരത് നെറ്റ് പ്രോജക്ടിൽ ബിഎസ്എൻഎൽ പ്രവർത്തിക്കാത്തതുകൊണ്ട് തന്നെയാണ് ബിബിഎൻഎൽ ജീവനക്കാരുടെ ഈ അതൃപ്തി. ബിഎസ്എൻഎൽ ഈ വർഷം അവസാനം 4ജി, 5ജി എന്നിവ അവതരിപ്പിക്കാൻ ശ്രമിക്കുന്നുമുണ്ട്. പുതിയ ലയനം ടെലിക്കോം കമ്പനിയുടെ അവസരങ്ങളും രാജ്യത്തിന്റെ കൂടുതൽ മേഖലകളിൽ വേഗത്തിൽ എത്തിച്ചേരാനുള്ള സാധ്യതകളും വർദ്ധിപ്പിക്കും.

സ്വകാര്യ ഇൻറർനെറ്റ് സേവന ദാതാക്കൾ

സ്വകാര്യ ഇൻറർനെറ്റ് സേവന ദാതാക്കളെ മറികടക്കാനും കൂടുതൽ വരിക്കാരെ നേടാനായി മികച്ച പ്ലാനുകളുടെ സേവനങ്ങളും നൽകാനും ലയനത്തിലൂടെ ബിഎസ്എൻഎല്ലിന് സാധിക്കും. ബിഎസ്എൻഎൽ ഫൈബർ ബ്രോഡ്‌ബാൻഡ് ബിസിനസ്സ് വലിയതോതിൽ വളർത്താനും ഇത് സഹായിക്കും. 500 രൂപയിൽ താഴെ വിലയിൽ പോലും ബിഎസ്എൻഎൽ ഇപ്പോൾ ഫൈബർ ബ്രോഡ്ബാന്റ് പ്ലാനുകൾ നൽകുന്നുണ്ട്. 399 രൂപ മുതൽ വിലയുള്ള ഈ പ്ലാനുകൾ കൂടി നോക്കാം.

ദിവസവും 2 ജിബി ഡാറ്റയും 395 ദിവസം വാലിഡിറ്റിയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻദിവസവും 2 ജിബി ഡാറ്റയും 395 ദിവസം വാലിഡിറ്റിയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ

399 രൂപ പ്ലാൻ

399 രൂപ പ്ലാൻ

399 രൂപയുടെ ബിഎസ്എൻഎല്ലിന്റെ ഫൈബർ എക്സ്പീരിയൻസ് പ്ലാൻ ഏറ്റവും വില കുറഞ്ഞ ഫൈബർ പ്ലാനാണ്. 30 എംബിപിഎസ് വേഗത നൽകുന്ന ഈ പ്ലാനിലൂടെ 1 ടിബി അല്ലെങ്കിൽ 1,000 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ഒരു മാസത്തേക്ക് ലഭിക്കുന്നത്. ആറ് മാസത്തേക്ക് തുടർച്ചയായി ഈ പ്ലാൻ ഉപയോഗിച്ചതിന് ശേഷം ഉപയോക്താക്കൾ 449 രൂപയുടെ ഫൈബർ ബേസിക് പ്ലാനിലേക്ക് മാറേണ്ടി വരും. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 24 മണിക്കൂർ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. പ്ലാനിലൂടെ നൽകുന്ന ഡാറ്റ ഉപയോഗിച്ച് തീർന്നാൽ വേഗത 2 എബിപിഎസ് ആയി കുറയുന്നു.

 449 രൂപ പ്ലാൻ

500 രൂപയിൽ താഴെ വിലയുള്ള മറ്റൊരു മികച്ച പ്ലാനാണ് 449 രൂപ പ്ലാൻ. ഈ പ്ലാനിലൂടെ വരിക്കാർക്ക് 30 എംബിപിഎസ് വേഗതയുള്ള ഇന്റർനെറ്റാണ് ലഭിക്കുന്നത്. ഇത് 3.3ടിബി ഡാറ്റയും വരിക്കാർക്ക് നൽകുന്നു. ഈ പ്ലാൻ ഉപഭോക്താക്കൾക്ക് സബ്‌സ്‌ക്രൈബ് ചെയ്യണമെങ്കിൽ 90 ദിവസത്തേക്ക് മാത്രമാണ് ലഭ്യമാകുന്നത്. 500 രൂപയ്ക്ക് മുകളിൽ മികച്ച നിരവധി പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്.

Best Mobiles in India

English summary
BSNL is preparing to merge with BBNL. With this merger, BSNL Fiber Broadband will be even stronger.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X