പശ്ചിമ ബംഗാളിൽ 4ജി സേവനങ്ങൾ ആരംഭിക്കാനൊരുങ്ങി ബിഎസ്എൻഎൽ

|

കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ വഴികൾ തേടുന്ന ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി‌എസ്‌എൻ‌എൽ) പശ്ചിമ ബംഗാളിൽ 4 ജി ആരംഭിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. നെറ്റ്‌വർക്ക് പ്രശ്‌നങ്ങളൊന്നും നേരിടാതെ ഉപയോക്താക്കൾക്ക് 3 ജി 4 ജിയിലേക്ക് മാറ്റാൻ ടെൽകോ ഒരു സ്വിച്ച്ഓവർ സൗകര്യം നൽകുന്നതായാണ് റിപ്പോർട്ടുകൾ.

സ്പെക്ട്രം

4 ജി ഉപകരണങ്ങൾ സജീവമായി വിന്യസിക്കാൻ ആരംഭിച്ചതായും സാങ്കേതിക കാരണങ്ങളാൽ സ്പെക്ട്രം തയ്യാറാവുന്നതുവരെ വലിയ നഗരങ്ങളിൽ വൻതോതിൽ ഉപകരണങ്ങൾ വിന്യസിക്കാൻ സ്ഥാപനത്തിന് കഴിയില്ല. എന്നാൽ 100 ബിടിഎസ് (ബേസ് ട്രാൻസ്‌സിവർ സ്റ്റേഷനുകൾ) ഉപയോഗിച്ച് പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്ന് കൊൽക്കത്ത ടെലിഫോൺസ് സിജിഎം ബിസ്വാജിത് പോൾ അറിയിച്ചതായി പി‌ടി‌ഐ റിപ്പോർട്ട് ചെയ്തു.

4ജി എക്യുപ്പ്മെൻറുകൾ

നഗരത്തിന് പുറത്തും പരീക്ഷണാടിസ്ഥാനത്തിൽ നടപടികൾ നടത്തുന്നുണ്ട്. സ്പെക്ട്രം ലഭിച്ചതിന് ശേഷം ദ്രുതഗതിയിൽ തന്നെ 4ജി എക്യുപ്പ്മെൻറുകളുടെ ഇൻസ്റ്റാളേഷൻ പൂർത്തിയാക്കുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സിക്കിമിൽ കമ്പനി ഇതിനകം 4 ജി പുറത്തിറക്കിയിട്ടുണ്ട്. അടുത്ത രണ്ട് മാസത്തിനുള്ളിൽ പശ്ചിമ ബംഗാളിൽ അതിവേഗ സർവീസ് ആരംഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്തായാലും കമ്പനി അവരുടെ 4 ജി സേവനങ്ങൾ എല്ലാ സർക്കിളുകളിലും എപ്പോൾ ആരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

വിപണി വിഹിതം
 

ഐ‌യു‌സി ചാർജുകളെക്കുറിച്ചുള്ള റിലയൻസ് ജിയോയുടെ പ്രഖ്യാപനത്തെത്തുടർന്ന് ബിഎസ്എൻഎൽ 4 ശതമാനം വിപണി വിഹിതം നേടുമെന്ന് പ്രതീക്ഷിക്കുന്നു. എയർടെൽ, വോഡഫോൺ ഐഡിയ, ബി‌എസ്‌എൻ‌എൽ, എം‌ടി‌എൻ‌എൽ എന്നിവയിലേക്ക് ഔട്ട്‌ഗോയിംഗ് കോളുകൾക്ക് ഇപ്പോൾ മിനിറ്റിന് 6 പൈസ എന്ന നിരക്കിലാണ് ജിയോ ഈടാക്കുന്നത്. തുല്യ മൂല്യത്തിന് സൌജന്യ ഡാറ്റ നൽകാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ ഉപയോക്താക്കളുടെ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് 30 മിനിറ്റ് സൌജന്യ ടോക്ടൈമും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.

 ധനമന്ത്രാലയം

അഭ്യൂഹങ്ങൾക്കൊടുവിൽ ബി‌എസ്‌എൻ‌എൽ അടച്ചുപൂട്ടമെന്ന വാർത്തകൾ ധനമന്ത്രാലയവും തള്ളിക്കളഞ്ഞു. ബിഎസ്എൻഎല്ലും ഔദ്യോഗികമായി ഇത്തരം വാർത്തകളെ തള്ളിക്കളഞ്ഞിരുന്നു. സർക്കാർ നടത്തുന്ന ബി‌എസ്‌എൻ‌എൽ അടച്ചുപൂട്ടാൻ മന്ത്രാലയം ഒരുക്കമല്ലെന്ന് ഡി‌ഒ‌ടി സെക്രട്ടറി അൻഷു പ്രകാശ് വ്യക്തമാക്കി. അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം അടച്ചുപൂട്ടൽ വാർത്തകൾ തെറ്റാണ് എന്നും ധനമന്ത്രാലയം നേരത്തെ ചില എതിർപ്പുകൾ ഉന്നയിച്ചിരുന്നു. ടെലികോം വകുപ്പ് നിർദ്ദേശിച്ച ബി‌എസ്‌എൻ‌എല്ലിന്റെ പുനരുജ്ജീവന പദ്ധതിക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ ഇതിനകം അംഗീകാരം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.

പഴയ പ്രതാപം വീണ്ടെടുക്കുമോ

അടച്ചുപൂട്ടലിൻറെ വക്കോളം എത്തിയ ബിഎസ്എൻഎൽ സാമ്പത്തിക സഹായത്തോടൊപ്പം തന്നെ 4ജി സ്പെക്ട്രവും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 4ജിസ്പെക്ട്രം ലഭിക്കുന്നതോടെ കമ്പനി പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്നാണ് കരുതുന്നത്. ജിയോ ഔട്ട്ഗോയിങ് ചാർജ്ജുകളുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന പുതിയ നയവും മറ്റ് കമ്പനികളുടെ സേവനങ്ങളുടെ തകരാറുകളും കൃത്യമായി മുതലെടുത്ത് രാജ്യത്തെ ടെലികോം വിപണിയിൽ ഈ പൊതുമേഖലാ സ്ഥാപനം തിരിച്ചുവരവ് നടത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

Read more about:
English summary
Debt-ridden Bharat Sanchar Nigam Ltd (BSNL) is reportedly planning to launch 4G in West Bengal. The telco will offer a switchover facility so that users can shift 3G to 4G without facing any network issues.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X