കേരളത്തിലെ മൂന്നിടങ്ങളിൽ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ സേവനവുമായി ബിഎസ്എൻഎൽ

|

ബി‌എസ്‌എൻ‌എൽ ഐപിടിവി എന്ന പുതിയൊരു സേവനം കൂടി രാജ്യത്തെ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ സേവനങ്ങൾ പരീക്ഷണാടിസ്ഥാനത്തിലാണ് ആരംഭിക്കുന്നത്. കേരളത്തിലെ മൂന്നിടങ്ങളിലാണ് ഈ പരിക്ഷണം നടക്കുന്നത്. നാളെ മുതൽ (ഓഗസ്റ്റ് 27, 2020) ഐപിടിവിയുടെ സേവനം മൂന്ന് ജില്ലകളിൽ ലഭ്യമാകും. രാജ്യത്തെ ബിഎസ്എൻഎൽ ഐപിടിവി സേവനത്തിന്റെ ആദ്യം പരീക്ഷണമാണ് നാളെ ആരംഭിക്കാൻ പോകുന്നത്.

മൂന്ന് ജില്ലകളിൽ ഐപിടിവി സേവനം

മൂന്ന് ജില്ലകളിൽ ഐപിടിവി സേവനം

കേരളത്തിലെ മൂന്ന് ജില്ലകളിലാണ് ബിഎസ്എൻഎൽ ഐപിടിവി സേവനം ആരംഭിക്കാനൊരുങ്ങുന്നത്. എറണാകുളം, ആലപ്പുഴ, തൃശ്ശൂർ എന്നിവിടങ്ങളിലാണ് സേവനം ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നത്. ഈ വിവരം വെളിപ്പെടുത്തി ബി‌എസ്‌എൻ‌എൽ പുറത്ത് വിട്ട കത്തിൽ ഈ ട്രയൽ രണ്ട് മാസം നീണ്ടുനിൽക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എറണാകുളം, ആലപ്പുഴ, തൃശ്ശൂർ

2020 സെപ്റ്റംബർ 10 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്ന എറണാകുളം, ആലപ്പുഴ, തൃശ്ശൂർ എന്നിവടങ്ങളിലെ ഉപഭോക്താക്കൾക്ക് 30 ദിവസത്തേക്ക് എല്ലാ ഫ്രീ-ടു-എയർ ചാനലുകളിലേക്കും ആക്സ് ലഭിക്കുമെന്നും ബിഎസ്എൻഎൽ അറിയിച്ചു.ഐ‌പി‌ടി‌വി സേവനത്തിന്റെ ആദ്യഘട്ട പരീക്ഷണത്തിനായി ബിഎസ്എൻഎൽ ഐ‌പി‌ടി‌വി സേവനദാതാക്കളായ സിനെസോഫ്റ്റുമായി ചേർന്ന് പ്രവർത്തിക്കും.

കൂടുതൽ വായിക്കുക: പ്രീപെയ്ഡ് പ്ലാനുകളിൽ മൾട്ടിപ്പിൾ റീചാർജ് സൗകര്യമൊരുക്കി ബി‌എസ്‌എൻ‌എൽ; അറയേണ്ടതെല്ലാംകൂടുതൽ വായിക്കുക: പ്രീപെയ്ഡ് പ്ലാനുകളിൽ മൾട്ടിപ്പിൾ റീചാർജ് സൗകര്യമൊരുക്കി ബി‌എസ്‌എൻ‌എൽ; അറയേണ്ടതെല്ലാം

സിനെസോഫ്റ്റ്

പുതിയ സേവനത്തിൽ നിന്ന് ബിഎസ്എൻഎല്ലിനും സിനെസോഫ്റ്റിനും 50 ശതമാനം വീതം ലാഭമാണ് ലഭിക്കുക. അതായത് 130 രൂപ നൽകി ഉപയോക്താവ് ഐ‌പി‌ടി‌വി സേവനം തിരഞ്ഞെടുക്കുമ്പോൾ അതിൽ ബി‌എസ്‌എൻ‌എല്ലിന്‌ 65 രൂപ ലഭിക്കും. സമാനമായ സേവനം ഗുജറാത്ത് ഉൾപ്പെടെ മറ്റ് സർക്കിളുകളിലേക്ക് കൂടി എത്തിക്കാനും ബിഎസ്എൻഎൽ പദ്ധതിയിടുന്നുണ്ട്.

4ജി സേവനം

കഴിഞ്ഞ ദിവസം ചെന്നെ, തമിഴ്നാട് സർക്കിളുകളിൽ ചില പ്രീപെയ്ഡ് പ്ലാനിനൊപ്പം 5ജിബി ഡാറ്റ അധികമായി നൽകുന്ന പുതിയൊരു ഓഫർ ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു. ഈ ഓഫർ കേരളത്തിൽ ലഭ്യമല്ല. കേരളം ബിഎസ്എൻഎല്ലിന്റെ ഏറ്റവും കൂടുതൽ അടിത്തറയുള്ള സർക്കിളാണ്. അതുകൊണ്ട് തന്നെ ആദ്യ 4ജി സേവനവും ബിഎസ്എൻഎൽ കേരളത്തിലാണ് ആരംഭിച്ചത്.

കേരളത്തിൽ ബിഎസ്എൻഎൽ 4ജി

കേരളത്തിലെ 3ജി നെറ്റ്വർക്കുകൾ അപ്ഗ്രേഡ് ചെയ്ത് 4ജിയാക്കി ഉപയോക്താക്കൾക്ക് നൽകിയ ബിഎസ്എൻഎൽ തങ്ങളുടെ കേരളത്തിലെ ഉപഭോക്തൃ അടിത്തറ ശക്തമായി തന്നെ നിലനിർത്താൻ ശ്രമിക്കുന്നുണ്ട്. രാജ്യത്ത് 4ജി നെറ്റ്വർക്കുകൾ വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ കേരളം ഉൾപ്പെടെയുള്ള 4ജി നെറ്റ്വർക്ക് ലഭ്യമായ സർക്കിളുകൾക്കായി ബിഎസ്എൻഎൽ ചില പ്ലാനുകളും പുറത്തിറക്കിയിരുന്നു. ഇത് മറ്റൊരു ടെലിക്കോം കമ്പനിയും നൽകാത്ത വിധത്തിലുള്ള ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളായിരുന്നു.

കൂടുതൽ വായിക്കുക: ദിവസവും 22 ജിബി ഡാറ്റയുമായി ബി‌എസ്‌എൻ‌എല്ലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാൻകൂടുതൽ വായിക്കുക: ദിവസവും 22 ജിബി ഡാറ്റയുമായി ബി‌എസ്‌എൻ‌എല്ലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാൻ

4 ജി ലഭ്യമാകുന്ന സർക്കിളുകൾ

4 ജി ലഭ്യമാകുന്ന സർക്കിളുകൾ

നിലവിൽ ബിഎസ്എൻഎൽ 4 ജി സേവനങ്ങൾ രാജ്യത്തെ വളരെ കുറച്ച് സർക്കിളുകളിൽ മാത്രമേ ലഭ്യമായിട്ടുള്ളു. ബിഎസ്എൻഎൽ 4ജി ആദ്യമായി എത്തിയ കേരളത്തിൽ കൂടാതെ കൊൽക്കത്ത, മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, ഗുജറാത്ത്, ചെന്നൈ, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, എന്നീ സർക്കിളുകളിൽ നിലവിൽ ബിഎസ്എൻഎൽ 4ജി ലഭ്യമാണ്.

ബിഎസ്എൻഎല്ലും വിപണിയും

കഴിഞ്ഞ വർഷം സ്വകാര്യ കമ്പനികളായ എയർടെൽ, ജിയോ, വോഡാഫോൺ ഐഡിയ എന്നിവ താരിഫ് നിരക്കുകൾ വർദ്ധിപ്പിച്ചപ്പോൾ താരിഫ് നിരക്ക് ഉയർത്താതെ വാലിഡിറ്റികളിൽ ചെറിയ മാറ്റം വരുത്തി പിടിച്ചു നിന്ന ബിഎസ്എൻഎൽ ഡിസംബറിലെ ഏറ്റവും കൂടുതൽ ഉപയോക്താക്കളെ നേടുന്ന ടെലിക്കോം ഓപ്പറേറ്ററായി മാറിയിരുന്നു. ജിയോയെ പിന്തള്ളിയായിരുന്നു ഈ നേട്ടം. പുതിയ സേവനങ്ങൾ ആരംഭിക്കുന്നതോടെ ഇന്ത്യയിലെ സ്വകാര്യ കമ്പനികളോട് മത്സരിച്ച് നിൽക്കാൻ ബിഎസ്എൻഎല്ലിന് സാധിക്കും.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ ബിൽ ഓൺ‌ലൈനായി അടയ്ക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ ബിൽ ഓൺ‌ലൈനായി അടയ്ക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാം

Best Mobiles in India

Read more about:
English summary
BSNL is all set to launch a new service in the country. Internet Protocol Television (IPTV) service trial is being conducted at three locations in Kerala.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X