ബിഎസ്എൻഎൽ ടിവി സബ്ക്രിപ്ഷൻ സ്വന്തമാക്കാം; അറിയേണ്ടതെല്ലാം

|

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി ബി‌എസ്‌എൻ‌എൽ ടിവി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കികൊണ്ട് കമ്പനി ഒ‌ടിടി കണ്ടൻറ് സ്പൈസിലേക്ക് കടക്കുകയാണ്. സ്വകാര്യ ടെലിക്കോം കമ്പനികളായ എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നിവ കുറച്ചു കാലമായി സ്വന്തം ഒടിടി ആപ്ലിക്കേഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട് ഈ പട്ടികയിലേക്ക് ഇപ്പോൾ ബി‌എസ്‌എൻ‌എല്ലും കടന്ന് വരികയാണ്.

പ്രീപെയ്ഡ്

പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് മാത്രമേ ബി‌എസ്‌എൻ‌എൽ ടിവി ലഭ്യമാകൂ എന്നും വിവിധ പ്രാദേശിക ഭാഷകളിൽ അൺലിമിറ്റഡ് മ്യൂസിക്ക്, സിനിമകൾ, ക്രൈം ഫയൽസ് എന്നിവ ആപ്ലിക്കേഷൻ വാഗ്ദാനം ചെയ്യുമെന്നും കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. ആറ് പ്രീപെയ്ഡ് എസ്ടിവികളാണ് ബിഎസ്എൻഎൽ ടിവി സബ്ക്രിപ്ഷൻ ലഭ്യമാക്കുന്നത്. എസ്ടിവി 97, എസ്ടിവി 365, എസ്ടിവി 399, എസ്ടിവി 997, എസ്ടിവി 998, എസ്ടിവി 1999 എന്നിവ ഉപയോഗിച്ച് ബി‌എസ്‌എൻ‌എൽ ടിവി സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും.

ബി‌എസ്‌എൻ‌എൽ ടിവി

മേൽപ്പറഞ്ഞ, ബി‌എസ്‌എൻ‌എൽ ടിവി ഇപ്പോൾ‌ കമ്പനിയുടെ പ്രീപെയ്ഡ് ഉപഭോക്താക്കൾ‌ക്ക് മാത്രമേ ലഭ്യമാകൂ. പോസ്റ്റ്‌പെയ്ഡ് സബ്‌സ്‌ക്രൈബർ‌മാരെ ഒഴിവാക്കിയതിന്റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അപ്ലിക്കേഷന് ലൈവ് ടിവി സേവനം ഇല്ല എന്നതാണ്. മറ്റ് കമ്പനികളുടെ ആപ്പുകളെ വച്ച് നോക്കുമ്പോൾ ഇത് വളരെ വലിയൊരു പോരായ്മയാണ്. അപ്ലിക്കേഷൻ ഒരു വീഡിയോ ഓൺ ഡിമാൻഡ് സേവനമായാണ് പ്രവർത്തികുക.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 4ജി സേവനം കേരളത്തിലേക്കുംകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 4ജി സേവനം കേരളത്തിലേക്കും

സബ്‌സ്‌ക്രിപ്‌ഷൻ

ബി‌എസ്‌എൻ‌എൽ ടിവി സബ്‌സ്‌ക്രിപ്‌ഷൻ ആറ് പ്രീപെയ്ഡ് എസ്ടിവികളുമായി ബന്ധപ്പെടുത്തിയാണ് ലഭിക്കുന്നത്. അവ എസ്ടിവി 97, എസ്ടിവി 365, എസ്ടിവി 399, എസ്ടിവി 997, എസ്ടിവി 998, എസ്ടിവി 1999 എന്നിവയാണ്. എസ്ടിവി 1999 അടുത്തിടെ അവതരിപ്പിച്ച പ്ലാനാണ്. ഇത് പ്രതിദിനം 3 ജിബി ഡാറ്റ ദിവസേന 100 എസ്എംഎസ്. എല്ലാ ദിവസവും 250 മിനിറ്റ് വോയ്‌സ് കോളിംഗ്, 2020 ജനുവരി 31 വരെ 425 ദിവസത്തേക്ക് BSNL ടിവി സബ്‌സ്‌ക്രിപ്‌ഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

പ്രാദേശിക ഭാഷകൾ

പഞ്ചാബി, ഭോജ്പുരി, രാജസ്ഥാനി, ഹിന്ദി, ഒഡിയ, തമിഴ്, തെലുങ്ക്, മലയാളം, ബംഗാളി, ഹരിയാനവി എന്നീ ഭാഷകളിൽ ആപ്ലിക്കേഷൻ കണ്ടന്റ് ലഭ്യമാകുമെന്ന് ടെലലിക്കോം പറയുന്നു. വരും ദിവസങ്ങളിൽ ബി‌എസ്‌എൻ‌എൽ കണ്ടന്റുകൾ കൂടുതലായി പ്ലാറ്റ്ഫോമിൽ ചേർക്കും. ഇംഗ്ലീഷ് കണ്ടന്റുകൾ നിലവിൽ ലഭ്യമല്ല. ബിഎസ്എൻഎല്ലിന് വേണ്ടി ലോക്ക്ദൂൻ ടെലിമീഡിയ പ്രൈവറ്റ് ലിമിറ്റഡ് ആണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്. ലോക്ദുൻ പ്രാദേശിക ഉള്ളടക്കത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണ്. അതുകൊണ്ടാണ് ഇപ്പോൾ ഇംഗ്ലീഷ് കണ്ടന്റുകൾ ലഭ്യമല്ലാത്തത്.

ബി‌എസ്‌എൻ‌എൽ ടിവി ആപ്പ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം

ബി‌എസ്‌എൻ‌എൽ ടിവി ആപ്പ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം

ബി‌എസ്‌എൻ‌എൽ ടിവി ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ സൌജന്യമായി ലഭ്യമാണ്. മാത്രമല്ല അതിന്റെ സൈസ് വെറും 2.1 എം‌ബി മാത്രമാണ്. ബി‌എസ്‌എൻ‌എൽ നെറ്റ്‌വർക്കിൽ മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും എസ്ടിവികളിൽ നിന്ന് നിങ്ങൾ സബ്‌സ്‌ക്രൈബുചെയ്ത് കഴിഞ്ഞാൽ ബി‌എസ്‌എൻ‌എൽ ടിവി കണ്ടന്റ് ആക്‌സസ് ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. റീചാർജിന് ശേഷം ബി‌എസ്‌എൻ‌എൽ ടിവി ആപ്ലിക്കേഷൻ ആക്സസ് ചെയ്യുന്നതിന് ബി‌എസ്‌എൻ‌എൽ നിങ്ങൾക്ക് ഒരു യൂസർ നൈമും ഒ‌ടി‌പിയും (പാസ്‌വേഡായി) എസ്എംഎസായി അയയ്‌ക്കും. നിങ്ങളുടെ നമ്പർ ഇതിലൂടെ തന്നെ കൺഫോം ചെയ്യപ്പെടും.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 4ജി സേവനം കേരളത്തിലേക്കുംകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 4ജി സേവനം കേരളത്തിലേക്കും

എസ്എംഎസ്

എസ്എംഎസ് ലഭിച്ച ശേഷം ബി‌എസ്‌എൻ‌എൽ ടിവി ആപ്ലിക്കേഷൻ ഓപ്പൺ ചെയ്ത് നിങ്ങൾക്ക് നൽകിയ ക്രെഡൻഷ്യലുകൾ നൽകുക. ആദ്യ ലോഗിനിൽ നിങ്ങൾക്ക് ആവശ്യമായ പാസ്‌വേഡ് സജ്ജമാക്കാൻ അപ്ലിക്കേഷൻ നിങ്ങളോട് ആവശ്യപ്പെടും, നിങ്ങൾക്ക് എസ്എംഎസ് വഴി നൽകിയിട്ടുള്ള വൺടൈം പാസ്‌വേഡ് തന്നെ നൽകി തുടരാം. ലോഗിൻ പൂർത്തിയായിക്കഴിഞ്ഞാൽ, നിങ്ങൾക്ക് ആവശ്യമായ ഭാഷ തിരഞ്ഞെടുത്ത് സൌജന്യമായി കണ്ടന്റുകൾ ആസ്വദിക്കാം.

Best Mobiles in India

Read more about:
English summary
BSNL has finally jumped into the OTT content space by launching the BSNL TV mobile app to prepaid customers. Private telcos Airtel, Vodafone Idea and Reliance Jio, have been offering their own OTT apps for a while now, but BSNL has joined the list a bit late. BSNL TV will be available only to the prepaid customers and the company says the app will offer unlimited Music, Movies, Crime files in various regional languages.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X