Home
News

കേരളത്തിലെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഈ കിടിലൻ പ്ലാൻ തിരഞ്ഞെടുക്കാം

ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്ന ടെലിക്കോം കമ്പനിയാണ്. രാജ്യത്ത എല്ലായിടത്തും 4ജി നെറ്റ്വർക്ക് എത്തിക്കാൻ സാധിക്കുന്നില്ല എന്നതൊരു പോരായ്മയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി കേരളത്തിൽ ലൈവ് 4ജി ​​നെറ്റ്‌വർക്ക് നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിലെ ഉപയോക്കൾക്ക് 4ജി നെറ്റ്വർക്കിൽ മികച്ച പ്ലാനുകൾ ആസ്വദിക്കാൻ സാധിക്കും. മറ്റൊരു ടെലിക്കോം കമ്പനിയും നൽകാത്ത വിധത്തിലുള്ള പ്ലാനുകളാണ് ബിഎസ്എൻഎൽ തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്നത്.

ടെലിക്കോം

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോയാണ് മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നതിൽ പ്രശസ്തിയുള്ളത്. എന്നാൽ അതിനേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകുന്ന പ്ലാനാണ് ബിഎസ്എൻഎൽ. 400 രൂപയിൽ താഴെയുള്ള വിലയിൽ പോലും മികച്ച പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഈ പ്ലാനുകൾ വിശദമായിനോക്കാം. ഇതിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ പ്ലാൻ 398 രൂപ വിലയുള്ള പ്ലാനാണ്. ആനുകൂല്യങ്ങളുടെ കാര്യത്തിൽ ഈ പ്ലാൻ നമ്മെ അതിശയിപ്പിക്കുന്നു.

ബിഎസ്എൻഎൽ

ബിഎസ്എൻഎല്ലിന്റെ 398 രൂപ പ്രീപെയ്ഡ് പ്ലാൻ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്നാണ്. അധികം തുക റീചാർജിനായി ചിലവഴിക്കാൻ ആഗ്രഹിക്കാത്ത ആളുകൾക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. എല്ലാ സർക്കിളുകളിലും 4ജി എത്താത്തതിനാ ഈ പ്ലാനിന്റെ പ്രാധാന്യം കുറയുന്നു. എന്നാൽ കേരളത്തിൽ ഈ പ്ലാനിന്റെ പ്രാധാന്യം വളരെ വലുതാണ്. വാലിഡിറ്റി കാലയളവിൽ ഉടനീളം അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യമാണ് ബിഎസ്എൻഎൽ പ്ലാനിലൂടെ ലഭിക്കുന്നത്. വേഗത നിയന്ത്രിക്കാതെയുള്ള അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യം എന്നത് മറ്റൊരു ടെലിക്കോം കമ്പനിയും നൽകാത്ത പ്ലാനാണ്.

398 രൂപ പ്ലാൻ

30 ദിവസത്തെ വാലിഡിറ്റിയാണ് 398 രൂപ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്ക് യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ വിളിക്കാനുള്ള സൌജന്യ കോളിങ് ഓഫറുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട്. 4ജി ലഭ്യമല്ലാത്ത സർക്കിളുകളിലെ ആളുകൾക്ക് ഈ പ്ലാൻ വലിയ ഗുണം ചെയ്യില്ല. വേഗതയില്ലാത്ത 3ജി നെറ്റ്വർക്ക് ഉപയോഗിച്ച് ഡാറ്റ ആക്സസ് ചെയ്യുക എന്നത് അത്രയ്ക്ക് സുഖകരമായ കാര്യമല്ല. നിലവിൽ ബിഎസ്എൻഎൽ രാജ്യത്തെ എല്ലായിടത്തും 4ജി ട്രയലുകൾ നടത്താൻ ടാറ്റ കൺസൾട്ടൻസി സർവീസസുമായി (ടിസിഎസ്) ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. വൈകാതെ 4ജി വാണിജ്യാടിസ്ഥാനത്തിൽ തന്നെ ഇത് ലഭ്യമായി തുടങ്ങും.

4ജി നെറ്റ്വർക്ക്

2022 അവസാനത്തോടെ രാജ്യത്തെ എല്ലായിടത്തും ബിഎസ്എൻഎൽ 4ജി നെറ്റ്വർക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ കാലയളവിൽ മറ്റ് ടെലിക്കോം കമ്പനികൾ രാജ്യത്ത് 5ജി നെറ്റ്വർക്ക് എത്തിക്കാനുള്ള സാധ്യതയും ഉണ്ട്. മെയ്ഡ് ഇൻ ഇന്ത്യ 4ജി നെറ്റ്‌വർക്ക് എന്ന പേരിൽ ഇന്ത്യയിലെ തന്നെ കമ്പനികളുടെ സഹായത്തോടെ രാജ്യത്ത് 4ജി എത്തിക്കാൻ ആയിരിക്കും ബിഎസ്എൻഎൽ ശ്രമിക്കുന്നത്. മറ്റ് ഓപ്പറേറ്റർമാർ 5ജിയുമായി മുന്നോട്ട് പോകുമ്പോൾ വിപണിയിലെ വിലകുറഞ്ഞ പ്ലാനുകളുമായി ബിഎസ്എൻഎൽ 4ജി ഉപയോക്താക്കളെ ആകർഷിക്കും.

ഡാറ്റ

ബിഎസ്എൻഎൽ നൽകുന്ന 398 രൂപ പ്ലാൻ നൽകുന്നതിന് സമാനമായ മറ്റൊരു പ്ലാനും ടെലിക്കോം കമ്പനികൾ നൽകുന്നില്ല എന്നതാണ് ശ്രദ്ധേയം. സാധാരണ നിലയിൽ ദിവസവും 1 ജിബി, 1.5 ജിബി, 3 ജിബി എന്നീ ഡാറ്റ ലിമിറ്റുമായിട്ടാണ് പ്ലാനുകൾ വരുന്നത്. അൺലിമിറ്റഡ് പ്ലാനുകൾ എന്ന് പറയുമെങ്കിലും ഈ പ്ലാനുകളുടെ എഫ്യുപി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ പിന്നീടുള്ള അൺലിമിറ്റഡ് ഇന്റർനെറ്റ് വേഗത വളരെ കുറഞ്ഞതായിരിക്കും. ഇത്തരമൊരു അവസരത്തിലാണ് കുറഞ്ഞ വിലയിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാത്ത അൺലിമിറ്റഡ് ഡാറ്റ നൽകുന്ന പ്ലാനുകളുമായി ബിഎസ്എൻഎൽ രംഗത്ത് എത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ വരിക്കാരെ സംബന്ധിച്ച് തള്ളിക്കളയാൻ സാധിക്കാത്ത ഓഫറാണ്.

More from GizBot

Best Mobiles in India

English summary
The Rs 398 plan is one of the best prepaid plans customers in Kerala can choose. It offers unlimited data benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X