ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് ആജീവനാന്ത വാലിഡിറ്റി സ്വന്തമാക്കാം

|

സർക്കാർ ഉദ്യോഗസ്ഥർക്ക് 10 ശതമാനം കിഴിവ് നൽകുന്ന ഓഫർ പ്രഖ്യാപിച്ചിന് ശേഷം ശേഷം ബി‌എസ്‌എൻ‌എൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ഒരു പുതിയ ഓഫർ കൂടി അവതരിപ്പിച്ചു. ഈ പുതിയ സ്കീമിന് കീഴിൽ ഉപയോക്താക്കൾക്ക് ആജീവനാന്ത വാലിഡിറ്റി ലഭിക്കും. ഈ ഓഫറിന് ചില നിബന്ധനകളും വ്യവസ്ഥകളും ബാധകമാണെന്ന് ബിഎസ്എൻഎൽ പ്രത്യേകം അറിയിച്ചിട്ടുണ്ട്.

സി-ടോപ്പ് അപ്പ്
 

സി-ടോപ്പ് അപ്പ് പ്രീപെയ്ഡ് കണക്ഷനിലാണ് ബിഎസ്എൻഎ. ആജീവനാന്ത വാലിഡിറ്റി ആനുകൂല്യം നൽകുന്നത്. ഈ കണക്ഷനുകൾ ബി‌എസ്‌എൻ‌എൽ റീട്ടെയിലർമാർക്കും ഡയറക്ട് സെല്ലിംഗ് ഏജന്റുമാർക്കും വേണ്ടി മാത്രം രൂപകൽപ്പന ചെയ്‌തിരിക്കുന്നവയാണ്. റീചാർജ് ചെയ്യുന്നതിനും ഉപഭോക്താക്കളിൽ നിന്ന് ബില്ലുകൾ ശേഖരിക്കുന്നതിനും ഉപയോക്താക്കളെ സഹായിക്കുന്നവർക്കാണ് സി-ടോപ്പ് അപ്പ് പ്രീപെയ്ഡ് കണക്ഷൻ ലഭിക്കുന്നത്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ, വിഐ, ജിയോ, എയർടെൽ എന്നിവയുടെ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ

ലൈഫ് ടൈം ഓഫർ

ഈ ലൈഫ് ടൈം ഓഫർ ലഭിക്കാൻ സി-ടോപ്പ് അപ്പ് പ്രീപെയ്ഡ് ഉപയോക്താക്കൾ അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഒരു ഇടപാട് നടത്തിയിരിക്കണം. മൂന്ന് മാസത്തിനുള്ളിൽ ഇടപാട് നടന്നിട്ടില്ലെങ്കിൽ എല്ലാ ടെലികോം സർക്കിളുകളിലും 2021 ജനുവരി 18 മുതൽ ബിഎസ്എൻഎൽ കണക്ഷനുകൾ നീക്കംചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റീചാർജ് ചെയ്ത് കൊടുക്കുന്ന ഔട്ടലെറ്റുകളിലുള്ളവരെ സഹായിക്കുന്നതിനൊപ്പം ബിസിനസ് വളർത്തുക എന്ന ലക്ഷ്യം കൂടി ഈ ഓഫറിനുണ്ട്.

താരിഫ് വൗച്ചറുകൾ

റീട്ടെയിലർമാരോ ഡയറക്ട് സെല്ലിംഗ് ഏജന്റോ പ്രത്യേക താരിഫ് വൗച്ചറുകൾ വഴി അവരുടെ അക്കൗണ്ട് വീണ്ടും ആക്ടിവേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതിനായി സാധാരണ ടോപ്പ്-അപ്പ് പ്ലാനുകളിലൂടെ റീചാർജ് ചെയ്താൽ മതിയാവില്ല. സി-ടോപ്പ് അപ്പ് ഉപയോക്താക്കൾക്ക് അവരുടെ അക്കൌണ്ട് ആക്ടീവായി നിലനിർത്താൻ പ്രത്യേക പ്ലാനുകളാണ് ഉള്ളത്. ഈ അക്കൌണ്ടുകൾക്ക് ആജീവനാന്ത വാലിഡിറ്റി നൽകുന്നതിലൂടെ റീട്ടെയിലർമാരെയും ഡയറക്ട് സെല്ലിംഗ് ഏജന്റുമാരെയും നിലനിർത്താൻ സാധിക്കുമെന്നാണ് ബിഎസ്എൻഎൽ കരുതുന്നത്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡിന്റെ ഏറ്റവും മികച്ച 5 പ്ലാനുകൾ

വാർഷിക പേയ്‌മെന്റ് ഓപ്ഷനോടുകൂടിയ ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബർ പ്ലാനുകൾ
 

വാർഷിക പേയ്‌മെന്റ് ഓപ്ഷനോടുകൂടിയ ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബർ പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബർ പ്ലാനുകൾക്ക് വാർഷിക പേയ്‌മെന്റ് ഓപ്ഷൻ നൽകുന്നു. 599 രൂപ, 799 രൂപ, 999 രൂപ, 1,499 രൂപ എന്നീ നിരക്കുകളിൽ പ്രതിമാസം ലഭിക്കുന്ന പ്ലാനുകളാണ് വാർഷിക പേയ്മെന്റ് ഓപ്ഷനോടെ ലഭ്യമാക്കിയിരിക്കുന്നത്. 449 രൂപയുടെ പ്രതിമാസ പ്ലാൻ ഒരു മാസത്തേക്ക് മാത്രമേ ലഭിക്കുകയുള്ളു. മുകളിൽ കൊടുത്തിരിക്കുന്ന പ്ലാനുകൾ എല്ലാം ഒരു വർഷത്തേക്കായി തിരഞ്ഞെടുക്കാൻ സാധിക്കും. വാർ‌ഷിക ഭാരത് ഫൈബർ‌ പ്ലാനുകൾ‌ കമ്പനിയുടെ വെബ്‌സൈറ്റിൽ‌ പട്ടികപ്പെടുത്തിയിട്ടില്ല.

ഭാരത് ഫൈബർ പ്ലാനുകൾ

ഭാരത് ഫൈബർ പ്ലാനുകളുടെ ആനുകൂല്യങ്ങൾ പരിശോധിച്ചാൽ, 799 രൂപയുടെ പായ്ക്ക് 100Mbps വേഗതയും 3300GB ഡാറ്റയുമാണ് നൽകുന്നത്. 999 രൂപയുടെ പ്ലാൻ 200 എംബിപിഎസ് വേഗതയും 3300 ജിബി ഡാറ്റയും നൽകുന്നു. 1,499 രൂപയുടെ പ്ലാൻ 300 എംബിപിഎസ് വേഗതയും 4000 ജിബി ഡാറ്റയുമാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഇതിനൊപ്പം ഡിസ്നി + ഹോട്ട്സ്റ്റാർ ആക്സസും ബിഎസ്എൻഎൽ നൽകുന്നു.

കൂടുതൽ വായിക്കുക: ആഡ്-ഓൺ പായ്ക്കുകൾക്കൊപ്പം ഒ‌ടിടി ആനുകൂല്യങ്ങളുമായി ബി‌എസ്‌എൻ‌എൽ ബ്രോഡ്ബാന്റ്

Most Read Articles
Best Mobiles in India

English summary
BSNL has introduced a new offer for prepaid customers. Under this new scheme, users will get lifetime validity.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X