കേരളത്തിൽ ഇനി വോഡാഫോൺ ഐഡിയയുടെ 4ജി സർവ്വീസ് മാത്രം

|

ഇന്ത്യയിലെ 3ജി നെറ്റ്‌വർക്ക് ഘട്ടംഘട്ടമായി നിർത്തികൊണ്ടിരിക്കുകയാണ് വോഡഫോൺ ഐഡിയ. കേരള സർക്കിളിലും കമ്പനി ഇത്തരത്തിൽ നെറ്റ്വർക്ക് നവീകരിക്കുകയാണ്. ഇക്കാര്യം കേരളത്തിലെ ഉപയോക്താക്കളെ എസ്എംഎസ് വഴിയാണ് വിഐ അറിയിക്കുന്നത്. എസ്എംഎസിൽ കമ്പനി 4ജി ഓൺലി എന്നാണ് പരാമർശിച്ചിട്ടുള്ളത്. ഇതിലൂടെ 2ജി സേവനങ്ങളും നിർത്താനുള്ള ശ്രമമാണോ വിഐ നടത്തുന്നത് എന്ന സംശയങ്ങൾ ഉയരുന്നുണ്ട്.

4ജി

ഡൽഹി, എൻ‌സി‌ആർ, മുംബൈ, ബെംഗളൂരു, ഗുജറാത്ത് എന്നീ നാല് സർക്കിളുകളിലായി വിഐ 4ജിക്കായി 3ജി സ്പെക്ട്രത്തിൽ മാറ്റങ്ങൾ വരുത്തി. ഈ നഗരങ്ങളിൽ, ടെൽകോ 3ജി സേവനങ്ങൾ ഘട്ടംഘട്ടമായി നിർത്തിയിട്ടുണ്ടെങ്കിലും 2ജി സേവനങ്ങൾ നിലനിർത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ കമ്പനി പൂർണ്ണമായും 4ജിയിലേക്ക് മാറുകയാണ്. അതുകൊണ്ട് തന്നെ കേരള സർക്കിളിൽ 2ജി, 3ജി സേവനങ്ങൾ ഒഴിവാക്കി 4ജി മാത്രം നിലനിർത്താനായിരിക്കും വിഐയുടെ ശ്രമം.

കൂടുതൽ വായിക്കുക: എയർടെൽ, വിഐ, ജിയോ എന്നിവയുടെ ഏറ്റവും വിലകുറഞ്ഞ ഡാറ്റാ പ്ലാനുകൾകൂടുതൽ വായിക്കുക: എയർടെൽ, വിഐ, ജിയോ എന്നിവയുടെ ഏറ്റവും വിലകുറഞ്ഞ ഡാറ്റാ പ്ലാനുകൾ

കേരളത്തിൽ 4ജി ഓൺലി

കേരളത്തിൽ 4ജി ഓൺലി

ഇന്ത്യയിലെ ആദ്യത്തെ എൽ‌ടി‌ഇ ഓൺലി ഓപ്പറേറ്റർ റിലയൻസ് ജിയോയാണ്. ഭാരതി എയർടെൽ രാജ്യത്തൊട്ടാകെയുള്ള 3ജി നെറ്റ്വർക്ക് ഘട്ടംഘട്ടമായി നീക്കം ചെയ്യുകയും 4ജി, 2ജി സേവനങ്ങൾ മാത്രം നിലനിർത്തുകയും ചെയ്തു. അടുത്തിടെ വിഐയുടെ ഈ രിതിയിലേക്ക് മാറാൻ ആരംഭിച്ചിരുന്നു. മുകളിൽ സൂചിപ്പിച്ചതുപോലെ ദില്ലി, എൻ‌സി‌ആർ, മുംബൈ, ബെംഗളൂരു, ഗുജറാത്ത് എന്നീ നാല് സർക്കിളുകളിൽ 3ജി സ്പെക്ട്രം റീഫാർമിങ് ഇതിനകം പൂർത്തിയായതായി വിഐ അറിയിച്ചിട്ടുണ്ട്.

വിഐ

വിഐ കേരളത്തിലെ ഉപഭോക്താക്കൾക്ക് അയക്കുന്ന മെസേജിൽ "ഹലോ! തടസ്സമില്ലാത്ത കണക്റ്റിവിറ്റിയും അതിവേഗ ഡാറ്റ നൽകുന്നതിന് ഞങ്ങൾ 4ജിയിലേക്ക് മാത്രമായി ഞങ്ങളുടെ നെറ്റ്‌വർക്ക് അപ്‌ഗ്രേഡുചെയ്യുന്നു. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് തുടരുന്നതിന് നിങ്ങളുടെ മൊബൈൽ ഹാൻഡ്‌സെറ്റിന്റെ നെറ്റ്‌വർക്ക് സെറ്റിങ്സിൽ 4ജി ഡാറ്റ തിരഞ്ഞെടുക്കാൻ അഭ്യർത്ഥിക്കുന്നു" എന്നാണ് എഴുതിയിരിക്കുന്നത്. ഇതിനൊപ്പം സഹായങ്ങൾക്കായി ഡയൽ ചെയ്യേണ്ട നമ്പരും മെസേജിനൊപ്പം നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: വിഐയുടെ 249 രൂപ പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ 50 രൂപ കിഴിവ് നേടാംകൂടുതൽ വായിക്കുക: വിഐയുടെ 249 രൂപ പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ 50 രൂപ കിഴിവ് നേടാം

എൽടിഇ

വിഐ കേരളത്തിൽ എൽടിഇ മാത്രമുള്ള ഓപ്പറേറ്ററായി മാറുമെന്ന് എസ്എംഎസ് വ്യക്തമാക്കുന്നു. ടെലിക്കോം കമ്പനിക്ക് നിലവിൽ 2ജി, 3ജി, 4ജി സേവനങ്ങളാണ് കേരളത്തിൽ ഉള്ളത്. 2017 ൽ ഐഡിയ സെല്ലുലറുമായി ലയനം നടത്തിയതിന് ശേഷം കേരളത്തിൽ കമ്പനിക്ക് വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. 2019 ന്റെ തുടക്കത്തിൽ വിഐ കേരളത്തിൽ ബാൻഡ് 40 സ്പെക്ട്രം വിന്യസിച്ചിരുന്നു. നേരത്തെ ഉണ്ടായിരുന്ന ബാൻഡ് 3 എൽടിഇയുമായി താരതമ്യപ്പെടുത്തുമ്പോൾ വേഗതയുള്ള സ്പെക്ട്രമാണ് ഇത്.

3ജി സ്പെക്ട്രം

3ജി സ്പെക്ട്രം റീഫാർമിംഗ് പ്രക്രിയയുടെ ഭാഗമായി തിരഞ്ഞെടുത്ത സർക്കിളുകളിൽ മൊത്തം 4ജി ബാൻഡ്‌വിഡ്ത്ത് വർദ്ധിപ്പിക്കുന്നതിന് വോഡഫോൺ ഐഡിയ 2100 മെഗാഹെർട്സ് ബാൻഡ് സ്പെക്ട്രത്തിന്റെ 5 മെഗാഹെർട്സ് അധികമായി വിന്യസിക്കുന്നു. വിഐ കേരളത്തിൽ 4ജി മാത്രം നൽകുന്ന ഓപ്പറേറ്ററായി മാറുകയാണെങ്കിൽ 4ജി വേഗത മെച്ചപ്പെടുമെന്ന് ഉറപ്പാണ്. എന്നാൽ 2ജി ഫോണുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളെ വിഐയ്ക്ക് നഷ്ടപ്പെടും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരും.

കൂടുതൽ വായിക്കുക: വോഡഫോണിലെ കസ്റ്റമർ കെയർ കോളുകൾ ശല്യമാകുന്നുവോ, ഇത്തരം കോളുകൾ ബ്ലോക്ക് ചെയ്യാംകൂടുതൽ വായിക്കുക: വോഡഫോണിലെ കസ്റ്റമർ കെയർ കോളുകൾ ശല്യമാകുന്നുവോ, ഇത്തരം കോളുകൾ ബ്ലോക്ക് ചെയ്യാം

Best Mobiles in India

English summary
Vodafone Idea is phasing out its 3G network in India. The company is also upgrading its network in the Kerala circle.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X