ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് രാത്രിയിൽ അൺലിമിറ്റഡ് ഡാറ്റ നേടാം
ബിഎസ്എൻഎൽ ടെലിക്കോം വിപണിയിലെ മത്സരത്തിൽ സ്വകാര്യ കമ്പനികൾക്ക് വെല്ലുവിളി ഉയർത്താൻ ആകർഷകമായ പ്ലാനുകളും ഓഫറുകളും അവതരിപ്പിക്കുന്നത് തുടരുകയാണ്. രാത്രിയിലെ സൌജന്യ ഡാറ്റയാണ് പുതിയ ഓഫർ. 599 രൂപ വിലയുള്ള പ്ലാനിനൊപ്പാണ് ബിഎസ്എൻഎൽ ഈ ഓഫർ നൽകുന്നത്. ഈ പുതിയ ഓഫറിലൂടെ ജൂലൈ 21 മുതൽ രാത്രി പരിധിയില്ലാത്ത ഡാറ്റ ലഭിക്കും. വരാനിരിക്കുന്ന ബക്രീദിനായിട്ടാണ് ഈ ഓഫർ പ്രത്യേകം ഉണ്ടാക്കിയിരിക്കുന്നത്.

ബിഎസ്‌എൻഎൽ എസ്ടിവി 599
ബിഎസ്എൻഎൽ 599 രൂപ പ്ലാൻ വർക്ക് ഫ്രം പ്ലാനുകളുടെ വിഭാഗത്തിലാണ് അവതരിപ്പിച്ചത്. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിങ് നൽകുന്ന ഈ പ്ലാൻ അൺലിമിറ്റഡ് ഡാറ്റയും ദിവസവും 5 ജിബി ഡാറ്റയും നൽകുന്നു. മറ്റൊരു ടെലിക്കോം കമ്പനിയും നൽകാത്ത ഡാറ്റ ആനുകൂല്യമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ ദിവസേനയുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഡാറ്റ വേഗത 40 കെബിപിഎസ് ആയി കുറയും. എല്ലാ നെറ്റ്‌വർക്കുകളിലേക്കും ദിവസവും 100 മെസേജുകളും ഈ പ്ലാനിലൂടെ ലഭിക്കും.

ബിഎസ്എൻഎൽ എസ്ടിവി 599 നൽകുന്ന അധിക ആനകൂല്യങ്ങളിൽ സൌജന്യ ട്യൂണുകൾ, സൌജന്യ സിങ് മ്യൂസിക് ആപ്പ് ആക്സസ് എന്നിവ ഉൾപ്പെടുന്നു. ഈ പ്ലാൻ റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 84 ദിവസത്തേക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ഈ ആനുകൂല്യങ്ങൾക്കെല്ലാം പുറമേ ഉപയോക്താക്കൾക്ക് രാത്രിയിൽ അൺലിമിറ്റഡ് ഡാറ്റയും. രാത്രി 12 മണി മുതൽ രാവിലെ 5 മണിവരെയാണ് ഈ ഡാറ്റ ആനുകൂല്യം ലഭിക്കുന്നത്. ഈ ഡാറ്റയ്ക്ക് യാതൊരു നിയന്ത്രണങ്ങളും ഇല്ല.

ബക്രീദ് പ്രമാണിച്ചാണ് പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്കായി വർക്ക് ഫ്രം ഹോം എസ്ടിവി-599നൊപ്പം സൌജന്യ നൈറ്റ് ഡാറ്റ നൽകുന്നച് എന്ന് ബിഎസ്എൻഎൽ അറിയി്ചു. ജൂലൈ 21 മുതൽ ലഭ്യമാകുന്ന ഈ ഓഫർ എപ്പോഴാണ് അവസാനിക്കുക എന്നകാര്യം ഇതുവരെ ബിഎസ്എൻൽ വെളിപ്പെടുത്തിയിട്ടില്ല. അനധികൃത ടെലി മാർക്കറ്റിങ് തുടങ്ങിയ കാര്യങ്ങൾക്ക് ഇത് ഉപയോഗിക്കാൻ സാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇത് വരിക്കാരുടെ വ്യക്തിപരമായ ഉപയോഗിത്തിന് വേണ്ടി നൽകുന്ന പ്ലാനാണ്.

സി ടോപ്പ് ആപ്പിലും കമ്പനിയുടെ സെൽഫ് കെയർ പോർട്ടലിലും 599 രൂപയുടെ പ്രത്യേക താരിഫ് വൗച്ചർ ലഭ്യമാണെന്ന് ബിഎസ്എൻഎൽ അറിയിച്ചു. ഇത് കൂടാതെ ബിഎസ്എൻഎൻഎൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് 447 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരുന്നു. ജിയോ, വിഐ, എയർടെൽ എന്നിവ പ്രതിദിന ലിമിറ്റ് ഇല്ലാത്ത പ്ലാനുകൾ അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു ബിഎസ്എൻഎല്ലിന്റെ നീക്കം ഈ പ്ലാനിലൂടെ 100 ജിബി ഡാറ്റയും 60 ദിവസത്തെ വാലിഡിറ്റിയും സൌജന്യ കോളിങ് ആനുകൂല്യങ്ങളുമാണ് ബിഎസ്എൻഎൽ നൽകുന്നത്.

ബിഎസ്എൻഎൽ 447 രൂപയുടെ പ്ലാൻ അവതരിപ്പിച്ചതോടെ സ്വകാര്യ കമ്പനികൾ നൽകുന്ന പ്ലാനുകളുടെ ആനുകൂല്യങ്ങൾ വളരെ പിന്നിലായി എന്നത് ശ്രദ്ധേയമാണ്. എല്ലാ സ്വകാര്യ കമ്പനികളും ഈ വില നിലവാരത്തിൽ 60 ദിവസത്തേക്ക് 50 ജിബി ഡാറ്റയാണ് നൽകുന്നത്. ഇതിന്റെ ഇരട്ടി ഡാറ്റയാണ് ബിഎസ്എൻഎൽ തങ്ങളുടെ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് നൽകുന്നത്. മികച്ച പ്ലാനുകൾ ഉള്ളപ്പോഴും 4ജി നെറ്റ്വർക്ക് രാജ്യത്ത് എല്ലായിടത്തും എത്തിക്കാൻ സാധിക്കാത്തത് വലിയ പോരായ്മ തന്നെയാണ്.


Click it and Unblock the Notifications








