Home
News

ബിഎസ്എൻഎൽ, ജിയോ, വിഐ, എയർടെൽ എന്നിവയുടെ 400 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ

ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനികളാണ് ബിഎസ്എൻഎൽ, ജിയോ, വിഐ, എയർടെൽ എന്നിവ. ഈ നാല് കമ്പനികളും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ വില വിഭാഗത്തിലും മികച്ച പ്ലാനുകൾ നൽകികൊണ്ട് ഉപയോക്താക്കളെ ആകർഷിക്കാൻ കമ്പനികൾ ശ്രമിക്കുന്നുണ്ട്. ദിവസേനയുള്ള ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങൾക്ക് പുറമേ ഈ ടെലക്കോം കമ്പനികളെല്ലാം തന്നെ അധികം ആനുകൂല്യങ്ങളായി ഒടിടി സൌജന്യ സബ്ക്രിപ്ഷൻ അടക്കമുള്ള ഓഫറുകളും നൽകുന്നു.

പ്രീപെയ്ഡ്

400 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകൾക്ക് ആവശ്യക്കാർ ഏറെയാണ്. മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ ഈ വില വിഭാഗത്തിൽ ടെലിക്കോം കമ്പനികൾ നൽകുന്നു. ഇതിൽ 399 രൂപ വിലയുള്ള പ്ലാനുകൾ നാല് കമ്പനികൾക്കും ഉണ്ട്. ഒരേ വിലയാണ് എങ്കിലും നാല് ടെലിക്കോം ഓപ്പറേറ്റമാരുടെ പ്ലാനുകളും നൽകുന്ന ആനുകൂല്യങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ട്. ഈ പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കാൻ പോകുന്നത്.

ബി‌എസ്‌എൻ‌എൽ 399 രൂപ പ്രീപെയ്ഡ് പ്ലാൻ

ബി‌എസ്‌എൻ‌എൽ 399 രൂപ പ്രീപെയ്ഡ് പ്ലാൻ

ദിവസവും 1 ജിബി ഡാറ്റയുമായിട്ടാണ് ബിഎസ്എൻഎൽ 399 രൂപ പ്ലാൻ വരുന്നത്. ഈ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാലും ഉപയോക്താക്കൾക്ക് 80 കെബിപിഎസ് എന്ന വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് ലഭ്യമാകും. ഈ ഡാറ്റ ആനുകൂല്യത്തിന് പുറമേ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ എന്നിവയും പ്ലാൻ നൽകുന്നു. 80 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്രീപെയ്ഡ് പ്ലാനിനുള്ളത്.

റിലയൻസ് ജിയോ 399 രൂപ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോ 399 രൂപ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ 399 രൂപ പ്ലാൻ 56 ദിവസം വാലിഡിറ്റി നൽകുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ, പ്രതിദിനം 1.5 ജിബി ഡാറ്റ എന്നിവയാണ് ജിയോ ഈ പ്ലാനിലൂടെ നൽകുന്നത്. ദിവസവുമുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ചതിന് ശേഷം ഉപയോക്താക്കളുടെ ഇന്റർനെറ്റ് വേഗത 64 കെബിപിഎസായി കുറയുന്നു. ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ്, ജിയോ സിനിമ, ജിയോ ന്യൂസ് എന്നിങ്ങനെയുള്ള എല്ലാ ജിയോ ആപ്ലിക്കേഷനുകളിലേക്കും കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ ഈ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നു.

ഭാരതി എയർടെൽ 399 രൂപ പ്രീപെയ്ഡ് പ്ലാൻ

ഭാരതി എയർടെൽ 399 രൂപ പ്രീപെയ്ഡ് പ്ലാൻ

ഭാരതി എയർടെല്ലിന്റെ 399 പ്രീപെയ്ഡ് പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ദിവസവും 100 എസ്എംഎസ്, അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യം എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവുമുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ വേഗത 64 കെബിപിഎസ് ആയി കുറയും. എയർടെൽ എക്സ്സ്ട്രീം പ്രീമിയം, വിങ്ക് മ്യൂസിക് എന്നിവയുടെ സൌജന്യ സബ്സ്ക്രിപ്ഷൻ, എയർടെൽ താങ്ക്സ് ആനുകൂല്യങ്ങൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. ആമസോൺ പ്രൈം വീഡിയോ മൊബൈൽ പതിപ്പിന്റെ ഒരു മാസത്തെ സൌജന്യ ട്രയലും ഈ പ്ലാൻ നൽകുന്നു. 56 ദിവസം വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.

വോഡഫോൺ ഐഡിയ 399 രൂപ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയ 399 രൂപ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 399 രൂപ പ്രീപെയ്ഡ് പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ എന്നിവയുൾപ്പെടെയുള്ള ആനൂകൂല്യങ്ങളും ഈ 399 രൂപ പ്ലാൻ നൽകുന്നു. വിഐ മൊബൈൽ ആപ്പിലൂടെ ഈ പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് 5 ജിബി അധിക ബോണസായി ലഭിക്കും. 399 രൂപ പ്രീപെയ്ഡ് പ്ലാനിനൊപ്പം ‘ബിംഗ് ഓൾ നൈറ്റ്', ‘വീക്കെൻഡ് ഡാറ്റ റോൾഓവർ' ഓഫർ എന്നിവയും വിഐ നൽകുന്നുണ്ട്. ഈ പ്ലാനിന്റെ വാലിഡിറ്റി 56 ദിവസമാണ്.

Best Mobiles in India

English summary
BSNL, Jio, Vi and Airtel are the leading telecom companies in India. All these four companies are offering great plans for less than Rs 400.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X