Home
News

18 രൂപ മുതൽ ആരംഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ വോയിസ് പ്ലാനുകൾ

ഡാറ്റ ആനുകൂല്യങ്ങൾ നൽകി ഉപയോക്താക്കളെ ആകർഷിക്കാൻ ശ്രമിക്കുന്ന ടെലിക്കോം കമ്പനികൾ എല്ലാം തന്നെ തങ്ങളുടെ കോംബോ പ്ലാനുകൾക്കൊപ്പം സൌജന്യ കോളിങ് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. എന്നാൽ കോംബോ പ്ലാനുകൾ റീചാർജ് ചെയ്യാത്ത നിരവധി ആളുകളും ഇന്ത്യയിൽ ഉണ്ട്. അത്തരം ആളുകളെയാണ് ബിഎസ്എൻഎല്ലിന്റെ വോയിസ് പ്ലാനുകൾ ലക്ഷ്യമിടുന്നത്. വോയിസ് കോളിങിന് പ്രാധാന്യം നൽകുന്ന ആളുകൾക്കാണ് ഈ പ്ലാനുകൾ പ്രയോജനപ്പെടുന്നത്.

ഡാറ്റ

നിങ്ങളുടെ വീട്ടിൽ ഒരു നല്ല ബ്രോഡ്‌ബാൻഡ് കണക്ഷൻ ഉണ്ടെങ്കിലോ നിങ്ങൾ മറ്റൊരു സിമ്മിലൂടെ ഡാറ്റ ഉപയോഗിക്കുന്നുണ്ട് എങ്കിലോ കോളുകൾക്ക് മാത്രമായി തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകളാണ് ബിഎസ്എൻഎൽ നൽകുന്നത്. വോയിസ് പ്ലാനുകൾ കോളിങ് ആനുകൂല്യത്തിൽ മാത്രം കേന്ദ്രീകരിച്ചിട്ടുള്ളവയാണ്. വളരെ കുറഞ്ഞ നിരക്കിൽ കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന ഈ പ്ലാനുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഈ പ്ലാനുകൾ ആരംഭിക്കുന്നത് 18 രൂപ മുതലാണ്.

18 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

18 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 1 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യവും നൽകുന്നു. 2 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഇത് കൂടാതെ 99 രൂപ വിലയുള്ള പ്ലാനും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഈ പ്ലാൻ ഒരു എസ്ടിവി ആണ്. 22 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിലൂടെ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യമാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ പ്ലാനിലൂടെ വരിക്കാർക്ക് പി‌ആർ‌ബിടി ആനുകൂല്യങ്ങളും ബിഎസ്എൻഎൽ നൽകുന്നുണ്ട്.

 വോയിസ് കോളിങ്

വളരെ കുറച്ച് ഡാറ്റയും വോയിസ് കോളിങ് ആനുകൂല്യങ്ങളും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് 118 രൂപ പ്ലാൻ. 26 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ ദിവസവും 0.5 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിന്റെ ഏറ്റവും ആകർഷകമായ കാര്യം അതിന്റെ കുറഞ്ഞ വിലയും ഒപ്പം ലഭിക്കുന്ന 500എംബി അധിക ഡാറ്റയുമാണ്. കൂടുതൽ ആയി ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് ബ്രോഡ്ബന്റ് കണക്ഷൻ ഉണ്ടെങ്കിൽ പുറത്തിറങ്ങുമ്പോഴും മറ്റും ഉപയോഗിക്കാൻ ഇത് ഈ ഡാറ്റ ആനുകൂല്യം മതിയാകും.

118 രൂപ പ്ലാൻ

118 രൂപ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും സൌജന്യ പിആർബി ആനുകൂല്യങ്ങളും കമ്പനി നൽകുന്നുണ്ട്. ഈ പ്ലാനിന് സമാനമായ മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാൻ നോക്കിയാൽ, റിലയൻസ് ജിയോ 149 രൂപയ്ക്ക് ഇത്തരമൊരു പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ ദിവസവും 1 ജിബി ഡാറ്റയാണ് നൽകുന്നത്. 24 ദിവസത്തെ വാലിഡിറ്റി ഈ പ്ലാനിലൂടെ ജിയോ നൽകുന്നു. ജിയോ പ്ലാനിന് ബിഎസ്എൻഎൽ പ്ലാനിനെക്കാൾ വില കൂടുതലും വാലിഡിറ്റി കുറവുമാണ്.

147 രൂപ

30 ദിവസത്തെ വാലിഡിറ്റി വേണ്ട ആളുകൾക്ക് അൺലിമിറ്റഡ് കോളിങ്, മൊത്തം വാലിഡിറ്റി കാലയളവിലേക്കും 10 ജിബി ഡാറ്റ എന്നിവ നൽകുന്ന 147 രൂപ എസ്ടിവി തിരഞ്ഞെടുക്കാവുന്നതാണ്. ഈ പ്ലാൻ വരിക്കാർക്ക് ബി‌എസ്‌എൻ‌എൽ ട്യൂണുകളും നൽകുന്നു. 319 രൂപയുടെ വോയിസ് വൗച്ചർ തിരഞ്ഞെടുത്താൽ 75 ദിവസത്തെ വാലിഡിറ്റിയും അൺലിമിറ്റഡ് വോയിസ് ആനുകൂല്യങ്ങളും ലഭിക്കും. ഈ പ്ലാനിൽ ഡാറ്റയൊന്നും ലഭിക്കില്ല. ഡാറ്റ ആനുകൂല്യം ആവശ്യമില്ലാത്ത ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

More from GizBot

Best Mobiles in India

English summary
BSNL is offering many voice plans for its subscribers. These plans, which focus on voice calling, are available from Rs 18 onwards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X