Home
News

90 ദിവസം വാലിഡിറ്റിയുള്ള പ്ലാനിൽ ജിയോയെക്കാൾ മികച്ചത് ബിഎസ്എൻഎൽ

ഇന്ത്യൻ ടെലിക്കോം വിപണിയിൽ ഒന്നാം സ്ഥാനത്താണ് റിലയൻസ് ജിയോ, പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ആവട്ടെ നാലാം സ്ഥാനത്തും. ജിയോക്ക് ബിഎസ്എൻഎൽ തല്കാലം ഭീഷണയല്ല. എന്നാൽ ചില പ്ലാനുകളുടെ കാര്യത്തിൽ ജിയോയെക്കാൾ മികവ് ബിഎസ്എൻഎൽ പുലർത്തുന്നു. ഇരു കമ്പനികളും 28 ദിവസം, 56 ദിവസം, 84 ദിവസം എന്നീ വാലിഡിറ്റിയിൽ പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ബിഎസ്എൻഎല്ലിന് 90 ദിവസം വാലിഡിറ്റിയുള്ള പ്ലാനും ഉണ്ടായിരിന്നു. ഇതിന് സമാനമായ 90 ദിവസം വാലിഡിറ്റി നൽകുന്ന പ്ലാൻ കുറച്ച് ദിവസം മുമ്പ് ജിയോയും അവതരിപ്പിച്ചു.

വാലിഡിറ്റി

ജിയോയുടെയും ബിഎസ്എൻഎല്ലും നൽകുന്ന 90 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ തമ്മിൽ താരതമ്യം ചെയ്താൽ ബിഎസ്എൻഎൽ പ്ലാൻ തന്നെയാണ് മുന്നിൽ. കമ്പനി ദീർഘകാലമായി ഈ പ്ലാൻ നൽകുന്നുണ്ട്. ജിയോ അടുത്തിടെ ആരംഭിച്ച പ്രതിദിന ഡാറ്റ ലിമിറ്റ് ഇല്ലാത്ത അഞ്ച് പ്ലാനുകളിലാണ് 90 ദിവസം വാലിഡിറ്റിയുള്ള പ്ലാനും വരുന്നത്. 15 ദിവസം, 30 ദിവസം, 60 ദിവസം, 90 ദിവസം 365 ദിവസം എന്നിങ്ങനെയാണ് ഈ പുതിയ പ്ലാനുകളുടെ വാലിഡിറ്റി. 90 ദിവസം വാലിഡിറ്റിയുള്ള ജിയോ പാക്കിന്റെ വില 597 രൂപയാണ്. ബി‌എസ്‌എൻ‌എൽ പായ്ക്കിന് 499 രൂപയാണ് വില.

ജിയോയുടെ 90 ദിവസം വാലിഡിറ്റിയുള്ള പ്ലാൻ

ജിയോയുടെ 90 ദിവസം വാലിഡിറ്റിയുള്ള പ്ലാൻ

റിലയൻസ് ജിയോയുടെ പുതിയതായി ആരംഭിച്ച 597 രൂപ പ്ലാനിലാണ് 90 ദിവസം വാലിഡിറ്റി ലഭിക്കുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താവിന് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 75 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഡാറ്റ എപ്പോൾ ഉപയോഗിക്കുന്നു എന്നതിന് യാതൊരു നിയന്ത്രണങ്ങളും ഇല്ല. വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണ്. ഈ പായ്ക്ക് 90 ദിവസവും അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യവും ദിവസവും 100 മെസേജുകളും നൽകുന്നു. ഇത് കൂടാതെ അധിക ആനുകൂല്യങ്ങലായി ജിയോ ന്യൂസ്, ജിയോ സെക്യൂരിറ്റി, ജിയോ സിനിമാ, ജിയോ ടിവി, ജിയോക്ലൌഡ് എന്നിവ പോലുള്ള ജിയോ പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസും നൽകുന്നു.

ബി‌എസ്‌എൻ‌എൽ 90 ദിവസം വാലിഡിറ്റിയുള്ള പ്ലാൻ

ബി‌എസ്‌എൻ‌എൽ 90 ദിവസം വാലിഡിറ്റിയുള്ള പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ 90 ദിവസം വാലിഡിറ്റിയുള്ള പ്ലാനിന്റെ വില 499 രൂപയാണ്. ദിവസവും 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഉപയോക്താക്കൾക്ക് മുഴുവൻ കാലയളവിലുമായി 180 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതിനൊപ്പം എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ്, ദിവസവും 100 മെസേജുകൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പായ്ക്ക് സിങ് ആപ്പ് സബ്ക്രിപ്ഷൻ സൌജന്യമായി നൽകുന്നു. ബി‌എസ്‌എൻ‌എൽ ട്യൂണും ലഭിക്കും. ഇത് ബി‌എസ്‌എൻ‌എല്ലിന്റെ 4ജി പ്ലാനാണ്.

ടെലിക്കോം

രണ്ട് ടെലിക്കോം കമ്പനികളുടെയും പ്ലാനുകൾ താരതമ്യം ചെയ്യുമ്പോൾ ബി‌എസ്‌എൻ‌എൽ പ്ലാൻ 4ജി ആണെങ്കിൽ പോലും ഇന്ത്യയിൽ എല്ലായിടത്തും 4ജി നൽകുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ജിയോ ഏറ്റവും കൂടുതൽ വേഗത നൽകുന്ന ടെലിക്കോം ഓപ്പറേറ്ററുമാണ്. എന്നാൽ ബിഎസ്എൻഎല്ലിന്റെ പ്ലാനിന് വില കുറവാണ്. മൊത്തം ഡാറ്റയുടെ കാര്യത്തിലും ബിഎസ്എൻഎൽ പ്ലാനാണ് മുന്നിൽ. ദിവസവും 2ജിബി എന്നത് മികച്ച ഡാറ്റ ആനുകൂല്യം തന്നെയാണ്. നിയന്ത്രണങ്ങൾ ഇല്ലാതെ 75 ജിബി ഡാറ്റ ലഭിക്കും എന്നതാണ് ജിയോ പ്ലാനിനെ ആകർഷകമാക്കുന്നത്.

Best Mobiles in India

English summary
Jio and BSNL are offering plans with a validity of 90 days. Jio plan is priced at Rs 597 and BSNL plan is priced at Rs 499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X