പൊതുസ്ഥലങ്ങളിൽ വൈ-ഫൈ സേവനവുമായി ബി‌എസ്‌എൻ‌എൽ; വൈഫൈ കൂപ്പണുകൾ പുറത്തിറക്കി

|

പൊതുമേഖലാ ടെലിക്കോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് രാജ്യത്ത് അതിവേഗ ഇന്റർനെറ്റ് നൽകാൻ ഒരുങ്ങുകയാണ്. ആശുപത്രികൾ, കോളേജുകൾ, സ്കൂളുകൾ, പോസ്റ്റോഫീസുകൾ, യൂണിവേഴ്സിറ്റി കാമ്പസുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ബിഎസ്എൻഎല്ലിന്റെ വൈഫൈ സേവനം ലഭ്യമാകുന്നത്. ആരോഗ്യ കേന്ദ്രങ്ങൾ, പാർക്കുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയും ബിഎസ്എൻഎൽ വൈഫൈ ലഭ്യമാക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

ഇന്റർനെറ്റ്

എല്ലാ പൊതു സ്ഥലങ്ങളിലും ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്എൻഎൽ പുതിയ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. കമ്പനി എല്ലാ സോണുകളിലും വൈ-ഫൈ ഇൻസ്റ്റാൾ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇവയെ 'വൈ-ഫൈ ഹോട്ട്‌സ്പോട്ട് സോൺ' എന്നാണ് വിളിക്കുന്നത്. കമ്പനി ഇതിനകം തന്നെ ആദ്യത്തെ വൈഫൈ സോൺ തീരുമാനിച്ചു കഴിഞ്ഞു. വാരണാസിയിലാണ് ബിഎസ്എൻഎല്ലിന്റെ ആദ്യത്തെ വൈഫൈ സോൺ എന്ന് ടെലികോംടോക്ക് റിപ്പോർട്ട് ചെയ്യുന്നു.

ബി‌എസ്‌എൻ‌എൽ വൈ-ഫൈ കണക്റ്റ് ചെയ്യുന്നതെങ്ങനെ

ബി‌എസ്‌എൻ‌എൽ വൈ-ഫൈ കണക്റ്റ് ചെയ്യുന്നതെങ്ങനെ

ഘട്ടം 1: ആദ്യം, നിങ്ങളുടെ ഫോണിലെ വൈഫൈ സെറ്റിങ്സ് എടുക്കുക

ഘട്ടം 2: വൈഫൈ സെറ്റിങ്സിലെ കണക്റ്റ് ഓപ്ഷനിൽ ടാപ്പുചെയ്യണം.

ഘട്ടം 3: നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകണം.

ഘട്ടം 4: മെസേജിലൂടെ ആറ് അക്കങ്ങളള്ള OTP ലഭിക്കും.

ഘട്ടം 5: ഒടിപി നൽകി കണക്ഷൻ പ്രോസസ് പൂർത്തിയാക്കിയാൽ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാകും.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ 2 ജി / 3 ജി സിം കാർഡുകൾ സൌജന്യമായി 4ജിയിലേക്ക് മാറ്റാംകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ 2 ജി / 3 ജി സിം കാർഡുകൾ സൌജന്യമായി 4ജിയിലേക്ക് മാറ്റാം

വൈഫൈ കണക്ടിവിറ്റി

വൈഫൈ സോണിലായിരുന്നിട്ടും നിങ്ങൾക്ക് സേവനം ലഭ്യമാകുന്നില്ലെങ്കിൽ ബി‌എസ്‌എൻ‌എൽ കസ്റ്റമർ കെയറിനെ വിളിക്കാം. വൈഫൈ കണക്ടിവിറ്റിയുടെ ലഭ്യത സ്വമേധയാ പരിശോധിക്കാനും കമ്പനി നിങ്ങൾക്ക് സൌകര്യം ഒരുക്കുന്നു. അതായത് നിങ്ങൾക്ക് കൃത്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭിക്കുന്നുണ്ടോയെന്ന് ബ്രൌസറിൽ എന്തെങ്കിലും സെർച്ച് ചെയ്തുകൊണ്ട് പരിശോധിക്കാം. ഇതിനുപുറമെ കമ്പനി വൈ-ഫൈ കൂപ്പണുകളും പുറത്തിറക്കിയിട്ടുണ്ട്. കമ്പനി അനുവദിക്കുന്ന ഡാറ്റ പരിധി അവസാനിച്ചതിനുശേഷവും ഈ കൂപ്പണുകൾ ഉപയോഗിച്ച് ഇന്റർനെറ്റ് ആക്‌സസ് ചെയ്യാൻ സാധിക്കും.

ബി‌എസ്‌എൻ‌എൽ വൈ-ഫൈ കൂപ്പണുകൾ

ബി‌എസ്‌എൻ‌എൽ വൈ-ഫൈ കൂപ്പണുകൾ

ബിഎസ്എൻഎൽ വൈ-ഫൈ കൂപ്പണുകൾ പുറത്തിറക്കിയിട്ടുണ്ട്. ഗ്രാമീണ, നഗര പ്രദേശങ്ങൾക്കായി ടെൽകോ വ്യത്യസ്ത പായ്ക്കുകളാണ് പ്രഖ്യാപിച്ചത്. ഗ്രാമീണ മേഖലയിൽ 25 രൂപ, 45 രൂപ, 150 രൂപ നിരക്കുകളിലാണ് വൈഫൈ കൂപ്പൺ ലഭ്യമാകുന്നത്. 25 രൂപയുടെ വൈ-ഫൈ പ്ലാൻ ഏഴ് ദിവസത്തേക്ക് 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 150 രൂപയുടെ കൂപ്പൺ ദിവസവും 1 ജിബി ഡാറ്റ വീതം 28 ദിവസത്തേക്ക് നൽകുന്നു. അതായത് മുഴുവൻ കാലയളവിലേക്കുമായി 28 ജിബി ഡാറ്റയാണ് ലഭിക്കുക.

നഗരപ്രദേശങ്ങൾ

നഗരപ്രദേശങ്ങൾക്കായുള്ള ബിഎസ്എൻഎൽ 17 പായ്ക്കുകളാണ് പുറത്തിറക്കുന്നത്. 10 രൂപയിൽ ആരംഭിച്ച് 1,999 രൂപ വരെ നീളുന്ന പായ്ക്കുകളാണ് കമ്പനി ലഭ്യമാക്കുന്നത്. എല്ലാ പ്ലാനുകൾക്കും വ്യത്യസ്ത വാലിഡിറ്റിയും ആനുകൂല്യങ്ങളുമാണ് ഉള്ളത്. 1,999 രൂപയുടെ പ്ലാൻ 160 ജിബി ഡാറ്റ 28 ദിവസത്തേക്ക് നൽകുന്നു. മികച്ച ആനുകൂല്യങ്ങളോടെ അതിവേഗ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ഈ പ്ലാനുകളിലൂടെ കമ്പനിലക്ഷ്യമിടുന്നത്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 49,300 2ജി, 3ജി സൈറ്റുകൾ 4 ജിയിലേക്ക് മാറ്റുന്നുകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 49,300 2ജി, 3ജി സൈറ്റുകൾ 4 ജിയിലേക്ക് മാറ്റുന്നു

ബിഎസ്എൻഎൽ 2ജി, 3ജി സിം കാർഡുകൾ 4ജിയിലേക്ക് മാറ്റാം

ബിഎസ്എൻഎൽ 2ജി, 3ജി സിം കാർഡുകൾ 4ജിയിലേക്ക് മാറ്റാം

ബിഎസ്എൻഎൽ 2ജി, 3ജി സിം കാർഡുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് സൌജന്യമായി 4ജിയിലേക്ക് മാറാൻ അവസരമൊരുക്കുകയാണ് കമ്പനി. 4ജി നെറ്റ്വർക്ക് രാജ്യത്താകമാനം വികസിപ്പിക്കുന്നതിനായുള്ള നടപടിക്രമങ്ങൾക്കിടെയാണ് ബിഎസ്എൻഎൽ ഇത്തരമൊരു ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. ബി‌എസ്‌എൻ‌എൽ സിം സൌജന്യമായി 4ജിയിലേക്ക് മാറ്റാനുള്ള പുതിയ ഓഫർ കുറച്ച് കാലം മാത്രമേ ലഭ്യമാവുകയുള്ളു. സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനി 90 ദിവസത്തേക്കാണ് ഈ ഓഫർ നൽകുന്നത്. ഇപ്പോഴും 2ജി, 3ജി സിം ഉപയോഗിക്കുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് പുതിയ ഓഫറിലൂടെ 4ജിയിലേക്ക് മാറാൻ സാധിക്കും.

Best Mobiles in India

Read more about:
English summary
Bharat Sanchar Nigam Limited (BSNL) is planning to provide high-speed internet in the country. The telco has already decided on the locations such as hospitals, colleges, schools, post offices, and university campuses. It also includes health centers, parks, and tourist locations.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X